For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ പുരുഷ വന്ധ്യത തടയാന്‍

|

വന്ധത്യയെന്നത് പുരുഷനെയും സ്ത്രീയേയും ബാധിയ്ക്കുന്ന ഒന്നു തന്നെയാണ്. പുരുഷനും സ്ത്രീയ്ക്കും വന്ധ്യതയുണ്ടാകാനിടയുള്ള സാഹചര്യങ്ങളും വ്യത്യസ്തങ്ങളാണ്.

എന്നാല്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ വന്ധ്യതയ്ക്കു കാരണമാകും. സ്‌ട്രെസ് പോലുള്ള ചില കാര്യങ്ങള്‍ ഉദാഹരണം.

സ്ത്രീ, പുരുഷന്മാരില്‍ വന്ധ്യത തടയാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ,

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് സ്ത്രീ പുരുഷന്മാരില്‍ ഒരുപോലെ വന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. പുരുഷന്മാരില്‍ ബീജപ്രശ്‌നങ്ങള്‍ക്കും സ്ത്രീകളില്‍ ആര്‍ത്തവ, ഓവുലേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും. സ്‌ട്രെസ് ഒഴിവാക്കുക.

ഭക്ഷണം

ഭക്ഷണം

ഭക്ഷണത്തിന് വന്ധ്യത തടയുന്നതില്‍ മുഖ്യപങ്കുണ്ട്. വൈറ്റമിനുകളും പ്രോട്ടീനുകളുമെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കുക.

വാക്‌സിനേഷന്‍

വാക്‌സിനേഷന്‍

രോഗങ്ങളെ തടയാനുള്ള വാക്‌സിനേഷനുകളെടുക്കുന്നതു പ്രധാനം. മംമ്‌സ് പോലുള്ള രോഗങ്ങള്‍ ബീജത്തെ ബാധിയ്ക്കും. ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് പോലുള്ള രോഗങ്ങള്‍ വരുന്നതും അപകടമാണ്.

മദ്യപാനം

മദ്യപാനം

മദ്യപാന ശീലങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭധാരണം തടയുന്നതിന് ഹോര്‍മോണുകള്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ സഹായിക്കും. ഇവയിലെ ഹോര്‍മോണുകള്‍ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തയും. ഇത്തരം രോഗങ്ങള്‍ ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്നവ തന്നെ.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍ സ്ത്രീ,പുരുഷ വന്ധ്യത തടയുന്നതിന് പ്രധാനമാണ്. ഇവ ശരീരത്തിലെ കൊഴുപ്പു കളയുന്നതിനു സഹായിക്കും. അമിത വണ്ണം സ്ത്രീ പുരുഷന്മാരില്‍ വന്ധ്യതയ്ക്കു കാരണമാകും.

പുകവലി

പുകവലി

പുകവലി പുരുഷന്മാരില്‍ ബീജക്കുറവിന് ഇട വരുത്തും. സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കുറയ്ക്കും. അബോര്‍ഷന് ഇട വരുത്തും.

ഭക്ഷണക്കുറവ്

ഭക്ഷണക്കുറവ്

തടി നിയന്ത്രിയ്ക്കുവാന്‍ വേണ്ടി ഭക്ഷണം തീരെ കുറയ്ക്കുന്നവരുണ്ട്. ഇത് വന്ധ്യത വരുത്തുന്ന ഒരു വഴിയാണ്.

കീടനാശിനി

കീടനാശിനി

കീടനാശിനികളുമായുള്ള സമ്പര്‍ക്കം പലപ്പോഴും സ്ത്രീ പുരുഷ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഇവയിലെ രാസവസ്തുക്കള്‍ തന്നെ കാരണം. ഇവയില്‍ നിന്നും അകലം പാലിയ്ക്കുക.

പ്രായം

പ്രായം

പ്രായമേറുന്തോറും സ്ത്രീ പുരുഷന്മാരില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഏറുന്നതായാണ് കണ്ടുവരുന്നത്. സ്ത്രീകളില്‍ 35 കഴിഞ്ഞാലും പുരുഷന്മാരില്‍ 40 കടന്നാലും പ്രത്യുല്‍പാദന ശേഷി കുറയുമെന്നാണ് പറയുന്നത്.

English summary

Tips-Avoid-Infertility

Getting pregnant may seem like an easy job for a married couple. But, getting pregnant can be at times a little risky, especially when you have en number of health problems. So, if you are planning to get pregnant, it is very important to consider ways to prevent infertility.
 
 
Story first published: Wednesday, August 14, 2013, 16:37 [IST]
X
Desktop Bottom Promotion