For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

|

ഒരു കുഞ്ഞു ജനിക്കുകയന്നു വച്ചാല്‍ ഒരു കുടുംബത്തില്‍ മുഴുവന്‍ സന്തോഷം നിറയുന്നുവെന്നര്‍ത്ഥം. ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കലാണ് ഈ സന്തോഷത്തിന്റെ ആദ്യപടി.

പലപ്പോഴും ഗര്‍ഭം ഉറപ്പു വരുത്തുന്നതില്‍ തനിയെയുള്ള കണക്കുകൂട്ടലുകള്‍ തെറ്റിപ്പോകാറുണ്ട്. ഗര്‍ഭിണിയാണെന്നു കരുതി അല്ലെന്നറിയുമ്പോഴുള്ള നിരാശയ്ക്കും ഇത് വഴിയൊരുക്കും.

എന്നാല്‍ കൃത്യമായ ഗര്‍ഭനിര്‍ണയം വലിയ ബുദ്ധിമുട്ടേറിയ കാര്യമൊന്നുമല്ല. ഇതിനായി ചില സ്‌റ്റെപ്പുകളുണ്ട്. ഇവയെന്തെന്ന് അറിയൂ.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

മാസമുറ തെറ്റുന്നതു തന്നെയാണ് ഗര്‍ഭിണിയാണോയെന്ന സംശയത്തിനുളള ആദ്യകാരണം. കൃത്യമായി മാസമുറ വരുന്നവരില്‍ ഇത് ഒരാഴ്ചയിലേറെ വൈകിയാല്‍ ഗര്‍ഭിണിയായതായിരിക്കാം കാരണം. എന്നാല്‍ ഇത് കൃത്യമായ ആര്‍ത്തവചക്രമുള്ളവരുടെ കാര്യത്തില്‍ മാത്രമേ സംഭവിക്കൂ.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

പ്രഗ്നന്‍സി കിറ്റുകള്‍ ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കും. മാസമുറ തെറ്റിയ ശേഷം ഒരാഴ്ച കഴിഞ്ഞ് ഇതുവച്ച് പരിശോധിച്ചാല്‍ ഇളംനിറത്തിലായിരിക്കും ഗര്‍ഭിണിയാണെങ്കില്‍ ഇതിലെ ലൈന്‍ പ്രത്യക്ഷപ്പെടുക.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

മനംപിരട്ടല്‍, ഛര്‍ദി, തലചുറ്റുക തുടങ്ങിയവയും ഗര്‍ഭലക്ഷണങ്ങളാവാം. ആര്‍ത്തവം വൈകുകയും ഇത്തരം ലക്ഷണങ്ങളുണ്ടാവുകയും ചെയ്യുകയാണെങ്കില്‍ ഇത് ഗര്‍ഭസൂചനയാണ്.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

മാസമുറ തെറ്റി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പ്രഗ്നന്‍സി കിറ്റ് ഉപയോഗിച്ച് ടെസ്റ്റു നടത്തിയാല്‍ നേരത്തെ ഇളം നിറത്തില്‍ കണ്ട ലൈന്‍ കടുനിറത്തില്‍ പ്രത്യക്ഷപ്പെടും. ഇത് ഗര്‍ഭിണിയാണെങ്കില്‍ മാത്രം.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഡോക്ടറെ കണ്ട് ഇക്കാര്യം ഉറപ്പിക്കാം. എന്നാല്‍ ഡോക്ടര്‍ വീണ്ടും ഗര്‍ഭപരിശോധന നടത്താറുണ്ട്

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഇതിനിടിയില്‍ ചെറിയ ബ്ലീഡിംഗോ തുള്ളികളായി രക്തമോ കണ്ടാല്‍ ഡോക്ടറെ കാണാന്‍ മറക്കരുത്. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഇത്തരം ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് ചിലപ്പോള്‍ അബോര്‍ഷന്‍ ലക്ഷണവുമാകാം.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ഡോക്ടര്‍മാര്‍ പാത്തോളജി ടെസ്റ്റ് നിര്‍ദേശിക്കാറുണ്ട്. രക്തത്തിലെ എച്ച് സി ജി ഹോര്‍മോണ്‍ അളവ് പരിശോധിക്കുന്നതിനാണിത്.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

മൂത്ര പരിശോധനയേക്കാള്‍ എച്ച് സി ജി ടെസ്റ്റാണ് ഗര്‍ഭിണിയാണോയെന്നുറപ്പിക്കാന്‍ കൂടുതല്‍ നല്ലത്. കാരണം യൂറിന്‍ ടെസ്റ്റ് രാവിലെത്തന്നെ നടത്തിലായേ ശരിയായ ഫലം നല്‍കൂ.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

എച്ച്‌സിജി ടെസ്റ്റ് പൊസറ്റീവെങ്കില്‍ പ്രമേഹ,ബിപി പരിശോധനകളും ഹീമോഗ്ലോബിന്‍ അളവും സാധാരണ പരിശോധിക്കാറുണ്ട്.

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

ഗര്‍ഭം ഉറപ്പിക്കാന്‍ ചില വഴികള്‍

എട്ടാമത്തെ ആഴ്ചയിലാണ് സാധാരണ ആദ്യ സ്‌കാനിംഗ് നടത്താറ്. എന്നാല്‍ ബ്ലീഡിംഗോ ഇതുപോലുള്ള മറ്റെന്തെങ്കിലു പ്രശ്‌നങ്ങളോയുണ്ടെങ്കില്‍ നേരത്തെയും ഡോക്ടര്‍മാര്‍ സ്‌കാനിംഗിന് നിര്‍ദേശിക്കാറുണ്ട്.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy, Pregnancy, Blood Pressure, Blood, Hormone, Abortion, Mothr, Baby, ഗര്‍ഭം, ഗര്‍ഭിണി, അമ്മ, കുഞ്ഞ്, അബോര്‍ഷന്‍, ഹോര്‍മോണ്‍, രക്തം, ബിപി

Before you inform your family and friends, make sure that your pregnancy is confirmed. A pregnancy is an emotional experience for you and your near-dear ones. If your pregnancy is not confirmed then it might cause you and your close ones grief. That is why, it is prudent for a series of pregnancy tests that will ascertain your pregnancy.
Story first published: Wednesday, April 10, 2013, 10:26 [IST]
X
Desktop Bottom Promotion