For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ചര്‍മപ്രശ്‌നങ്ങള്‍

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ശാരീരിക, മാനസിക മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം മാറ്റങ്ങള്‍ മാത്രമല്ല, ചര്‍മസംബന്ധമായ മാറ്റങ്ങളും ഗര്‍ഭകാലത്ത് പതിവാണ്.

ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഗര്‍ഭകാലത്ത് ചര്‍മപ്രശ്‌നങ്ങള്‍ക്കും ഇട വരുത്തുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന ചില പ്രധാന ചര്‍മപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

മുഖക്കുരു

മുഖക്കുരു

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന ചര്‍മപ്രശ്‌നങ്ങളില്‍ മുഖക്കുരു വളരെ പ്രധാനമാണ്. ഇവ സാധാരണ ഗതിയില്‍ പ്രസവസമയമടുക്കുമ്പോഴോ പ്രസവശേഷമോ മാറുകയും ചെയ്യും.

കരുവാളിപ്പുണ്ടാകുന്നത്

കരുവാളിപ്പുണ്ടാകുന്നത്

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ചര്‍മത്തില്‍, പ്രത്യേകിച്ച് മുഖത്ത് കരുവാളിപ്പുണ്ടാകുന്നത് സാധാരണമാണ്. മാത്രമല്ല, മറുക്, ഫ്രക്കിള്‍സ് തുടങ്ങിയവയുടെ നിറം കൂടുതല്‍ കരുവാളിയ്ക്കുകയും ചെയ്യും.

കൈത്തലങ്ങള്‍

കൈത്തലങ്ങള്‍

ഗര്‍ഭകാലത്ത് കൈത്തലങ്ങള്‍ കൂടുതല്‍ ചുവക്കുന്നതു സാധാരണമാണ്. സാധാരണയായി ഗര്‍ഭിണിയായി രണ്ടാംമാസമാണ് ഇങ്ങനെ കാണുന്നത്. പാല്‍മെര്‍ എറിത്രീമ എന്നാണ് ഇത് സാധാരണ അറിയപ്പെടുന്നത്.

ചര്‍മത്തില്‍ എണ്ണമയം

ചര്‍മത്തില്‍ എണ്ണമയം

ഗര്‍ഭകാലത്ത് ചര്‍മത്തില്‍ എണ്ണമയം വര്‍ദ്ധിയ്ക്കുന്നത് സാധാരണമാണ്. മുഖം കഴുകുന്നതും ധാരാളം വെള്ളം കുടിയ്ക്കുന്നതും ഇതിനുള്ള പരിഹാരമാണ്.

വരണ്ട ചര്‍മം

വരണ്ട ചര്‍മം

ചിലരില്‍ എണ്ണമയം വര്‍ദ്ധിക്കുന്നുവെങ്കിലും മറ്റു ചിലരുടെ ചര്‍മം കൂടുതല്‍ വരണ്ടതാകാനും സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിയ്ക്കുക, ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുക എന്നിവയാണ് ഇതിനുള്ള പ്രതിവിധി.

പാടുകളും വടുക്കളും

പാടുകളും വടുക്കളും

ശരീരത്തില്‍ പാടുകളും വടുക്കളും ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്നതും സ്വാഭാവികമാണ്. ചിലപ്പോള്‍ ചിലയിനം ഭക്ഷണങ്ങളും ഇതിന് കാരണമാകും.

സ്‌ട്രെച്ച് മാര്‍ക്

സ്‌ട്രെച്ച് മാര്‍ക്

ഗര്‍ഭകാലത്ത് ശരീരത്തില്‍, പ്രത്യേകിച്ച് വയറ്റില്‍ സ്‌ട്രെച്ച് മാര്‍ക് പ്രത്യക്ഷപ്പെടുന്നത് പതിവാണ്. തടി കൂടുന്നതാണ് പലപ്പോഴും ഇതിന് കാരണമാകുന്നതും. എണ്ണ കൊണ്ടു ചര്‍മത്തില്‍ മസാജ് ചെയ്യുന്നതും ഇതിനുള്ള ക്രീമുകള്‍ ഉപയോഗിക്കുന്നതും വെള്ളം കുടിയ്ക്കുന്നതുമെല്ലാം പരിഹാരമാണ്.

കാലുകളില്‍ ചുവപ്പ്

കാലുകളില്‍ ചുവപ്പ്

കൈകളെപ്പോലെ കാല്‍കളിലും ചുവപ്പും നീരുമുണ്ടാകുന്നതും ഗര്‍ഭകാലത്ത് പതിവാണ്.

സോറിയാസിസ്

സോറിയാസിസ്

സോറിയാസിസ് എന്ന ചര്‍മരോഗവും ഗര്‍ഭകാലത്ത് പതിവാണ്.

പിഗ്മെന്റുകള്‍

പിഗ്മെന്റുകള്‍

ചര്‍മത്തില്‍ പുതിയ പിഗ്മെന്റുകള്‍ രൂപപ്പെടുന്നതും ഗര്‍ഭകാലത്ത് പതിവാണ്.

English summary

Skin Changes During Pregnancy

Due to the hormonal imbalance in the body, the skin changes and varies over time in the course of the pregnancy. Skin changes during pregnancy is a common problem which most of the women. Experts say that one day you might wake up when having a rich glow on your face and the next day you will look dull and gloomy.
 
 
Story first published: Tuesday, September 17, 2013, 15:21 [IST]
X
Desktop Bottom Promotion