For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തില്‍ ആറാം മാസത്തിന്‍റെ പ്രാധാന്യം

By Super
|

ഗര്‍ഭകാലം വീട്ടിലേക്ക് പുതിയൊരു അതിഥിയെ കാത്തിരിക്കുന്ന ആഹ്ലാദകരമായ സമയമാണ്. അതിനാടൊപ്പം ഗര്‍ഭകാലത്തെക്കുറിച്ച് പല പ്രധാന കാര്യങ്ങളും നിങ്ങള്‍ മനസിലാക്കിയിരിക്കണം. മൂന്ന് മാസം വീതമുള്ള ഗര്‍ഭകാലഘട്ടങ്ങളുടെ രണ്ടാം ഘട്ടം അവസാനിക്കുന്നത് വളരെ പ്രധാനപ്പെട്ടതും, കൗതുകകരങ്ങളുമായ മാറ്റങ്ങളോടെയാണ്. ആറാം മാസത്തിലെ ഗര്‍ഭത്തില്‍ ശിശുവിലും അമ്മയിലും നിരവധി മാറ്റങ്ങളുണ്ടാക്കും.

കുട്ടിയുടെ വളര്‍ച്ചയിലുണ്ടാകുന്ന പുരോഗതിയും, തലേ ആഴ്ചയിലേക്കാള്‍ ഭാരത്തിലുണ്ടായ നാല് ഔണ്‍സോളമുള്ള വര്‍ദ്ധനവും നിങ്ങള്‍ക്ക് അറിയാനാകും. കുട്ടിയുടെ ശരീരം പുഷ്ടപ്പെടുന്ന സമയമാണിത്. ഇതൊടൊപ്പം തലച്ചോറിന്‍റെ വികാസവും, രസമുകുളങ്ങളുടെ വളര്‍ച്ചയും ഇക്കാലത്ത് നടക്കും. ഏറെ ശാരീരിക മാറ്റങ്ങളാണ് ഈ സമയത്ത് അമ്മയിലും ഉണ്ടാവുക. ഗര്‍ഭപാത്രത്തിലെ ശിശുവിന്‍റെ വളര്‍ച്ച ഏറെ പ്രത്യക്ഷമാകും. ഈ സമയത്ത് തന്നെയാണ് ഗര്‍ഭിണികളിലുണ്ടാകുന്ന പ്രമേഹരോഗത്തിന്‍റെ പരിശോധന നടത്തേണ്ടതും. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ പ്രസവം സങ്കീര്‍ണ്ണമാവാനിടയുണ്ട്.

മറ്റൊരു പ്രധാന കാര്യം ഗര്‍ഭകാലത്തെക്കുറിച്ച് നിങ്ങള്‍ക്ക് മതിയായ അറിവില്ലെങ്കില്‍ ഈ സമയത്തെങ്കിലും നിങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ആറാം മാസത്തില്‍ ഗര്‍ഭത്തിനും, അമ്മയുടെ ശരീരത്തിനുമുണ്ടാകുന്ന മാറ്റങ്ങളാണ് ഇവിടെ പറയുന്നത്.

1. ശിശുവിലുണ്ടാകുന്ന മാറ്റങ്ങള്‍

1. ശിശുവിലുണ്ടാകുന്ന മാറ്റങ്ങള്‍

ആറാം മാസത്തിലാണ് ശിശുവിന്‍റെ ശരീര പേശികള്‍ വികസിക്കുന്നതും ചലനങ്ങള്‍ കൂടുതല്‍ സജീവമാകുന്നതും. 14 ഔണ്‍സ് മുതല്‍ 3 പൗണ്ട് വരെ ഭാരക്കൂടുതല്‍ ഇക്കാലത്ത് അറിയാനാകും. അതോടൊപ്പം ശിശുവിന് 11-16 ഇഞ്ച് നീളവും വര്‍ദ്ധിക്കും.

2. അമ്മയിലെ മാറ്റങ്ങള്‍

2. അമ്മയിലെ മാറ്റങ്ങള്‍

ശ്രദ്ധിക്കേണ്ടതും മുന്‍കരുതലുകളെടുക്കേണ്ടതുമായ മാറ്റങ്ങള്‍ ഇക്കാലത്തുണ്ടാകും. ശാരീരികമായ ഏറെ മാറ്റങ്ങള്‍ ഇക്കാലത്ത് അമ്മയിലുണ്ടാകും. ഛര്‍ദ്ദി, തടികൂടല്‍, ദഹനമില്ലായ്മ, തലവേദന, മൂക്കടപ്പ് തുടങ്ങിയവ ഇക്കാലത്ത് സാധാരണമാണ്.

3. ആരോഗ്യവും പോഷകങ്ങളും

3. ആരോഗ്യവും പോഷകങ്ങളും

ശാരീരികമാറ്റങ്ങള്‍ ശ്രദ്ധിക്കുക മാത്രമല്ല ആരോഗ്യത്തിലും, പോഷകങ്ങള്‍ ശരീരത്തിന് ലഭ്യമാക്കുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ടുന്ന കാലം കൂടിയാണ് ആറാം മാസം. ഹോര്‍മോണുകള്‍ ഏറിയും കുറഞ്ഞുമിരിക്കുന്ന ഇക്കാലത്ത് ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം.

4. ബന്ധങ്ങള്‍

4. ബന്ധങ്ങള്‍

ജീവിത്തതില്‍ ഏറെ മാറ്റങ്ങള്‍ വരുന്ന കാലമാണ് ഗര്‍ഭകാലം. ഇത് ബന്ധങ്ങളിലും പ്രതിഫലിക്കുകയും ചിലപ്പോള്‍ വൈകാരികമായ മുറിവുകളുണ്ടാക്കുന്നതിനും ഇടയാക്കും. ഗര്‍ഭകാലത്തെ ശാരീരികമാറ്റങ്ങള്‍ക്കൊപ്പം മാനസികമായ മാറ്റങ്ങളും ഒരു യാഥാര്‍ത്ഥ്യമാണ് എന്നത് മനസിലാക്കുക.

5. ഗര്‍ഭകാലത്തെ അടയാളങ്ങള്‍

5. ഗര്‍ഭകാലത്തെ അടയാളങ്ങള്‍

ഗര്‍ഭത്തിന്‍റെ ആറാം മാസം ഗര്‍ഭകാലത്തെക്കുറിച്ചും, അതിന്‍റെ മാറ്റങ്ങളെക്കുറിച്ചും മനസിലാക്കാനുള്ളതാണ്. രക്തസാവം, സ്രവങ്ങളുടെ ആധിക്യമോ അല്ലെങ്കില്‍ സ്രവങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റം, വസ്തി പ്രദേശത്തെ അമിതസമ്മര്‍ദ്ധം, നടുവ് വേദന, അടിവയറ്റിലെ വേദന എന്നിവയൊക്കെ ഇക്കാലത്ത് ശ്രദ്ധിക്കേണ്ടവയാണ്.

6. വര്‍ജ്ജിക്കേണ്ടുന്ന ഭക്ഷണങ്ങള്‍

6. വര്‍ജ്ജിക്കേണ്ടുന്ന ഭക്ഷണങ്ങള്‍

ശരിയായി വേവിക്കാത്ത മാംസം, പാസ്ചറൈസ് ചെയ്യാത്ത ചീസ്, വേവിക്കാത്ത ഭക്ഷണസാധനങ്ങള്‍ എന്നിവ ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കുക. ഇവയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ടാകാനും അവ ശരീരത്തില്‍ പ്രവേശിച്ച് അമ്മയ്ക്കും, കുഞ്ഞിനും അപകടമുണ്ടാക്കാനും സാധ്യതയുണ്ട്.

7. ശാരീരികനില

7. ശാരീരികനില

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരവസ്ഥയാണ് ഗര്‍ഭകാലം. അതോടൊപ്പം ആറാം മാസത്തിലെത്തിയ ഗര്‍ഭവും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാലത്ത് നിവര്‍ന്ന് നില്ക്കുവാനും, കാലുകള്‍ സമാന്തരമായി വെയ്ക്കാനും ശ്രദ്ധിക്കണം. നടുവ് കഴിയുന്നിടത്തോളം നിവര്‍ന്ന് തന്നെ ഇരിക്കട്ടെ. ഇരിക്കുന്ന അവസരത്തില്‍ കാലുകള്‍ തറയ്ക്ക് സമാന്തരമായി വേണം വെയ്ക്കാന്‍. ഈ നിര്‍ദ്ദേശങ്ങള്‍ തെറ്റാതെ പിന്തുടരുന്നത് നിങ്ങളുടെ ഗര്‍ഭകാലത്തില്‍ ഏറെ ആശ്വാസം നല്കും.

Read more about: pregnancy ഗര്‍ഭം
X
Desktop Bottom Promotion