For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണ സാധ്യതയുടെ ചില ലക്ഷണങ്ങള്‍

|

ഗര്‍ഭധാരണം പലര്‍ക്കും പലതു പോലെയായിരിക്കും. ചിലര്‍ക്കിത് എളുപ്പമായിരിക്കും. മറ്റു ചിലര്‍ക്കാവട്ടെ, ഗര്‍ഭധാരണത്തിന് വര്‍ഷങ്ങളോളം വേണ്ടി വന്നേക്കാം.

ഗര്‍ഭധാരണത്തില്‍ സ്ത്രീകളുടെ ആര്‍ത്തവ, ഓവുലേഷന്‍ പ്രക്രിയകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ഓവുലേഷന്‍ ശരിയായ രീതിയില്‍ നടന്നെങ്കിലേ ഗര്‍ഭധാരണം നടക്കൂ. കൃത്യമായ ആര്‍ത്തവം ഒാവുലേഷന് പ്രധാനമാണുതാനും.

നിങ്ങള്‍ക്ക് ഗര്‍ഭധാരണ ശേഷിയുണ്ടെന്നു ഇതിനുള്ള നല്ല സമയമാണെന്നും കാണിയ്ക്കുന്ന ചില ശാരീരക ലക്ഷണങ്ങളിതാ,

അടിവയറ്റില്‍ വേദന

അടിവയറ്റില്‍ വേദന

മാസമുറ കഴിഞ്ഞ അല്‍പദിവസങ്ങള്‍ക്കു ശേഷം അടിവയറ്റില്‍ വേദനയനുഭവപ്പെടുന്നത് ഓവുലേഷന്‍ ലക്ഷണമാണ്. ഗര്‍ഭധാരണത്തിന് കഴിവുണ്ടെന്നും ഇതിന് പറ്റിയ സമയമാണെന്നും കാണിയ്ക്കുന്ന ഒന്ന്.

യോനീസ്രവം

യോനീസ്രവം

ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള ദിവസങ്ങളില്‍ യോനീസ്രവവും വര്‍ദ്ധിയ്ക്കും.

സ്തനങ്ങള്‍

സ്തനങ്ങള്‍

ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള സമയത്ത് സ്തനങ്ങള്‍ വല്ലാതെ മൃദുവാകും. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ കൂടുന്നതാണ് ഇതിന് കാരണം.

വയറിന് കനം

വയറിന് കനം

ഓവുലേഷന്‍ സമയത്ത് വയറിന് കനം തോന്നുന്നതും സ്വാഭാവികം. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് കാരണം.

മനംപിരട്ടല്‍

മനംപിരട്ടല്‍

ചിലര്‍ക്ക് ഗര്‍ഭധാരണ സാധ്യത കൂടുതലുള്ള ദിവസങ്ങളില്‍ മനംപിരട്ടലും അനുഭവപ്പെടാറുണ്ട്.

ലൈംഗിക താല്‍പര്യം

ലൈംഗിക താല്‍പര്യം

ഇത്തരം ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ലൈംഗിക താല്‍പര്യങ്ങളും കൂടും. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പുറകിലും.

English summary

Signs Of Fertility In Women

When you are trying the conceive, you should make note of your period calendar and work accordingly to get positive results. Knowing when you are fertile is the first step to a successful and positive sign of pregnancy.
 
 
Story first published: Thursday, September 26, 2013, 13:31 [IST]
X
Desktop Bottom Promotion