For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാമതു ഗര്‍ഭം ധരിയ്ക്കുന്നില്ലേ?

|

ആദ്യത്തെ കുട്ടിയ്ക്കു ശേഷം രണ്ടാമത്തെ കുട്ടി വേണമെന്നു ചിന്തിക്കുന്നവര്‍ ധാരാളം. ആദ്യം കുട്ടിയുണ്ടായവര്‍ക്ക് ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന ചിന്തയും പതിവാണ്.

എന്നാല്‍ ആദ്യത്തെ കുട്ടിയുള്ള ചിലര്‍ക്ക് രണ്ടാമത് ഗര്‍ഭം ധരിയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. സെക്കന്ററി ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങളെന്ന് ഇതിനെ പറയാം.

പല ഘടകങ്ങളും സെക്കന്ററി ഇന്‍ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതിന് ഇടയാക്കുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് അറിയൂ.

പ്രായം

പ്രായം

സ്ത്രീകള്‍ക്ക് പ്രായമേറുന്തോറും ഗര്‍ഭധാരണ സാധ്യതകള്‍ കുറയുകയാണ് ചെയ്യുന്നത്. പ്രായമേറുന്തോറും ആര്‍ത്തവചക്രത്തിലും പ്രശ്‌നങ്ങളുണ്ടാകും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ആര്‍ത്തവവിരാമം വരെ മാത്രമേ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണസാധ്യതയുള്ളൂവെന്നതും ഗര്‍ഭധാരണത്തെ പ്രായം ബാധിയ്ക്കുമെന്ന വാദത്തിന് അടിവരയിടുന്നു.

എന്‍ഡോമെട്രിയാസിസ്

എന്‍ഡോമെട്രിയാസിസ്

ആദ്യപ്രസവം സിസേറിയനായിരുന്നുവെങ്കില്‍ ചിലപ്പോള്‍ എന്‍ഡോമെട്രിയാസിസ് പോലുള്ള പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. യൂട്രസിനു ചുറ്റും സിസേറിയന്‍ മൂലമുള്ള മുറിവുകള്‍ വലയം ചെയ്യുന്നതായിരിക്കും ഇതിന് കാരണം. ഇത് രണ്ടാമത് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാക്കും.

പോളിസിസ്റ്റിക് ഓവറി

പോളിസിസ്റ്റിക് ഓവറി

ആദ്യം കുട്ടിയുണ്ടായവര്‍ക്കും പിന്നീട് പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നു പറയാനാവില്ല. ഇത് രണ്ടാമതുള്ള ഗര്‍ഭധാരണത്തിന് തടസം സൃഷ്ടിയ്ക്കും.

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍ 30കള്‍ കടന്ന സ്ത്രീകളിലുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതും ഗര്‍ഭധാരണത്തിന് തടസം വരുത്തിയേക്കാം. ആദ്യത്തെ കുട്ടിയ്ക്കു ശേഷം രണ്ടാമത്തെ കുട്ടിയ്ക്കു ശ്രമിയ്ക്കുമ്പോള്‍ ഈ പ്രശ്‌നം തടസമായേക്കും.

ബീജസംഖ്യ

ബീജസംഖ്യ

പ്രായമേറുന്തോറും പുരുഷന്മാരില്‍ ബീജസംഖ്യയും ഗുണവും കുറയും. 40കളിലാണ് പുരുഷന്മാര്‍ ഈ പ്രശ്‌നം നേരിടുക. ഇതും രണ്ടാമതൊരു കുഞ്ഞിനെ ലഭിയ്ക്കുന്നതിന് തടസമായേക്കാം.

പുകവലി

പുകവലി

പുകവലി സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതാ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ഈ ശീലം കുറേ നാളായി കൊണ്ടുനടക്കുന്നവര്‍ക്ക് പ്രായമേറുന്തോറും ഇതുകൊണ്ടുള്ള പ്രശ്‌നങ്ങളും വര്‍ദ്ധിയ്ക്കും.

അണുബാധ

അണുബാധ

ആദ്യപ്രസവസമയത്ത് ഓവറയിലോ യൂട്രസിലോ അണുബാധയോ ഇതുപോലുള്ള പ്രശ്‌നങ്ങളോ ഉണ്ടാവുകയാണെങ്കില്‍ ഇത് രണ്ടാമത് ഗര്‍ഭം ധരിയ്ക്കുന്നതിന് തടസം സൃഷ്ടിച്ചേക്കാം.

ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണം

ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണം

ആദ്യഗര്‍ഭധാരണത്തിനു ശേഷം രണ്ടാമത് ഫെല്ലോപിയന്‍ ട്യൂബില്‍ ഗര്‍ഭധാരണം നടക്കുന്ന സംഭവങ്ങളുമുണ്ട്. മുന്തിരിക്കുല ഗര്‍ഭം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഇത്തരം ഗര്‍ഭം ഫെല്ലോപിയന്‍ ട്യൂബിനെത്തന്നെ നശിപ്പിക്കുന്നു. ഇത് വീണ്ടും ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കുകയും ചെയ്യും.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഏതു പ്രായത്തിലും ഏതു സമയത്തും വരാം. തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകാം.

പ്രമേഹം

പ്രമേഹം

പ്രായം കൂടുന്തോറുമുണ്ടാകുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹം, പുരുഷന്മാരിലും സ്ത്രീകളിലും വന്ധത്യാ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ്. ആദ്യത്തെ കുട്ടിയുണ്ടായ ശേഷം പ്രമേഹം ഉയര്‍ന്ന തോതിലുണ്ടാവുകയാണെങ്കില്‍ ഗര്‍ഭധാരണത്തിന് തടസം നേരിട്ടേക്കാം.

English summary

Second Infertility Problems

Secondary infertility problems are very difficult to deal with because you are already accustomed to the idea that you will be conceiving a baby without any glitches. You may take time to accept the fact that you will not have a second pregnancy easily.
 
 
Story first published: Wednesday, July 3, 2013, 11:50 [IST]
X
Desktop Bottom Promotion