For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാവാന്‍ പറ്റിയ സമയം

By Shibu T Joseph
|

ഒരു സ്ത്രീയുടെ ജീവിതത്തിലെ നല്ല അനുഭവങ്ങളിലൊന്നാണ് ഗര്‍ഭിണിയാവുന്നത്. ആരോഗ്യകരമായ ഒരു ഗര്‍ഭം വേണമെന്നുണ്ടെങ്കില്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പ് ചില ആസൂത്രണങ്ങള്‍ ആവശ്യമാണ്. നിങ്ങളുടെ ഗര്‍ഭകാലം ആരോഗ്യകരവും സന്തോഷകരവുമാക്കാന്‍ പല ഘടകങ്ങളുമുണ്ട്. സമാധാനത്തോടെയുള്ള ഒരു ഗര്‍ഭകാലത്തിനും ആരോഗ്യമുള്ള ഒരു കുഞ്ഞിനും വേണ്ടി സുരക്ഷിതമായ പ്രായം തിരഞ്ഞെടുക്കണം.

ഗര്‍ഭിണിയാകുവാന്‍ നല്ല പ്രായം അറിഞ്ഞിരിക്കുന്നത് വൈകാരികമായും ശാരീരികമായും ഗുണമുള്ള കാര്യമാണ്. നിങ്ങുടെ ആരോഗ്യം മാത്രമല്ല കുഞ്ഞിന്റെ ശരിയായ മാനസിക ശാരീരിക വളര്‍ച്ചയ്ക്കും ഇതാവശ്യമാണ്. ഗര്‍ഭിണിയാകുവാനുള്ള പ്രായം ഓരോ സ്ത്രിയിലും പല ഘടകങ്ങളാല്‍ വ്യത്യസ്ത സമയത്താണ്. 30 വയസ്സിന് താഴെയാണ് ഗര്‍ഭിണിയാകാനുള്ള ഉചിത സമയം.

Safe Age To Get Pregnant

30 വയസ്സു കഴിഞ്ഞും പ്രസവം സാധ്യമാണ്. പക്ഷേ കുഞ്ഞിനും അമ്മയ്ക്കും ഒരേ പോലെ സങ്കീര്‍ണ്ണപ്രശ്‌നങ്ങളുമുണ്ടാകാം. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുവാനുള്ള ഓജസ്സും ഊര്‍ജ്ജസ്വലതയും നിങ്ങള്‍ക്കുണ്ടാകും. 35 വയസ്സ് കഴിഞ്ഞാല്‍ അമ്മയാകാനുള്ള കഴിവ് കുറഞ്ഞുതുടങ്ങും. ഏത് പ്രായത്തില്‍ ഗര്‍ഭിണിയാകുന്നതിനും പ്രത്യേക ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗര്‍ഭിണിയാകുന്നതിന് സുരക്ഷിതസമയം തേടുകയാണ് നിങ്ങളെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ.

1)വൈകാരിക ആരോഗ്യം
വൈകാരികമായ ആരോഗ്യവും ഗര്‍ഭകാലവും തമ്മില്‍ നല്ല ബന്ധമുണ്ട്. വൈകാരികമായി വളര്‍ച്ചെയുത്തുമ്പോഴാണ് അമ്മയാകാന്‍ പറ്റിയ നല്ല സമയം. കൂടുതല്‍ ചെറുപ്പമാണെങ്കില്‍ ഒരു കുഞ്ഞിന്റെ വരവും അതിന്റെ പ്രാധാന്യവും അത് നിങ്ങളിലുണ്ടാക്കുന്ന ഉത്തരവാദിത്വങ്ങളും അറിയാനായെന്നുവരില്ല,

2)സാമ്പത്തിക സ്ഥിരത
ഗര്‍ഭിണിയാകുന്നതില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ നിങ്ങള്‍ സാമ്പത്തികവശത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഒരുകുഞ്ഞിന് വേണ്ടി ആ്ഗ്രഹിക്കുവാനും അലട്ടില്ലാതെ മാനസികമായി ശാന്തമായിരിക്കുവാനും കഴിയും.

3)ശാരീരികമായി അനുയോജ്യമായിരിക്കുക
ആരോഗ്യസ്ഥിതിയനുസരിച്ച് ഓരോരുത്തരിലും ഗര്‍ഭകാലം വ്യത്യസ്തമായിരിക്കും. ഗര്‍ഭിണിയാകുന്നതിന് മുമ്പ് വിശദമായ വൈദ്യപരിശോധന നടത്തി ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുക.

4)പങ്കാളിയുടെ ആരോഗ്യം
ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നതിന് മുമ്പ് പങ്കാളിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കൂടി അറിഞ്ഞിരിക്കണം. രണ്ടും പേരും പൂര്‍ണ്ണ ആരോഗ്യത്തോടെ ഇരിക്കുമ്പോഴാകണം ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കേണ്ടത്

5)കരിയര്‍
എല്ലാ പ്രൊഫഷണല്‍ ലക്ഷ്യങ്ങളും സാക്ഷാത്കരിച്ചിട്ട് ഗര്‍ഭിണിയികാമെന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല.നല്ല പ്രായത്തില്‍ ഗര്‍ഭവതിയായി കുടുംബത്തിന് കുടൂതല്‍ പ്രാധാന്യംനല്‍കുക. കുടുംബവും ജോലിയും വെവ്വേറെയായി കാണുക

6)സ്വഭാവം
അപചരിതമായി തോന്നാം. പക്ഷേ നിങ്ങളുടെ ശീലങ്ങള്‍ക്ക് ഗര്‍ഭകാലത്തെ സ്വാധീനിക്കുവാന്‍ കഴിയും. പുകവലി, മദ്യപാനം, ലഹരി എന്നിവ ശീലമാക്കിയിട്ടുണ്ടെങ്കില്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പ് അതെല്ലാം ഉപേക്ഷിക്കു,

7)ജോലിസ്ഥലത്തെ കാലാവസ്ഥ
ഗര്‍ഭിണിയികാനുള്ള സാധ്യതകളെ സ്വാധീനിക്കുന്ന സന്ദര്‍ഭമാണ് നിങ്ങളുടെ ജോലിസ്ഥലത്തെങ്കില്‍ അവ പരിഗണിക്കുക. ഇതെല്ലാം പരിഗണിച്ചുവേണം ഗര്‍ഭിണിയാകുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍. എത്രയും വേഗം ഗര്‍ഭിണിയാകുന്നതാണ് നല്ലത്.

8)ജീവിതരീത
ഗര്‍ഭിണിയാകുവാന്‍ നല്ല സമയം തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ജീവിതരീതികള്‍ പരിഗണിക്കുക. ജീവിതരീതി നിങ്ങളെ മാത്രമല്ല കുഞ്ഞിനെയും ബാധിക്കും. ജോലി, കുടുംബം, സാമ്പത്തികം, ഭാവി പദ്ധതികള്‍ ഇവയെല്ലാം പരിഗണനാവിഷയമാവണം.

Read more about: pregnancy ഗര്‍ഭം
English summary

Safe Age To Get Pregnant

Becoming pregnant is one of the best experiences in the life of a woman. To have a healthy pregnancy, it is important to have a proper planning even before getting pregnant. There are many factors that can make your pregnancy healthy and happy. Safe age for pregnancy is one of the most crucial factors that will contribute to a peaceful pregnancy and a healthy baby.
Story first published: Tuesday, December 10, 2013, 14:41 [IST]
X
Desktop Bottom Promotion