For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവമടുത്താല്‍ തിരിച്ചറിയൂ

|

ഗര്‍ഭിണികള്‍ക്ക്, പലപ്പോഴും ആദ്യമായി ഗര്‍ഭം ധരിയ്ക്കുന്നവര്‍ക്ക്പ്രസവലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ സാധിയ്ക്കാറില്ല. ചില ചെറിയ വേദനകള്‍ പോലും പ്രസവലക്ഷണമായി കണക്കാക്കി ആശുപത്രിയിലേക്ക് ഓടാറുമുണ്ട്.

പ്രസവമടുക്കുന്തോറും ശരീരം ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. ഇത്തരം ചില ലക്ഷണങ്ങള്‍ തിരിച്ചറിയൂ.

ഗര്‍ഭപാത്രം

ഗര്‍ഭപാത്രം

പ്രസവത്തിന് ഒരാഴ്ച മുന്‍പുതന്നെ ഗര്‍ഭപാത്രം ചുരുങ്ങാന്‍ ആരംഭിക്കും. എന്നാല്‍ ഇത് തിരിച്ചറിയാന്‍ പലപ്പോഴും ഗര്‍ഭിണികള്‍ക്ക് സാധിക്കാറില്ല. അല്‍പം ശ്രദ്ധിച്ചാല്‍ ഗര്‍ഭപാത്രത്തിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങള്‍ പ്രസവലക്ഷണമാണ്.

നടുവേദന

നടുവേദന

നടുവേദന പ്രസവലക്ഷണമായി എടുക്കാം. ഗര്‍ഭകാലത്ത് നടുവേദന സാധാരണമാണെങ്കിലും പ്രസവമടുത്താല്‍ കൂടുതല്‍ ശക്തമായി, എന്നാല്‍ അല്‍പം വ്യത്യാസപ്പെട്ട് നടുവേദന അനുഭവപ്പെടും.

മൂത്രശങ്ക

മൂത്രശങ്ക

അടിക്കടി ബാത്ത്‌റൂമില്‍ പോകണമെന്നുള്ള തോന്നലുണ്ടാകും. കുഞ്ഞ് താഴേക്കിറങ്ങി വരുന്നതിന്റെ ലക്ഷണമാണിത്. ഗര്‍ഭകാലത്ത് എപ്പോഴും മൂത്രമൊഴിക്കണമെന്നുള്ള തോന്നലുണ്ടാകുമെങ്കിലും പ്രസവമടുക്കുന്തോറും ഇത് കൂടുതലാകും.

രക്തസ്രാവം

രക്തസ്രാവം

ചെറിയ രീതിയിലുള്ള രക്തസ്രാവവും പ്രസവമടുക്കുമ്പോള്‍ കണ്ടു വരാറുണ്ട്. ഇത് ഭയക്കേണ്ട ഒന്നല്ല. പ്രസവമടുത്തുവെന്നതിന്റെ സൂചനയാണ്.

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ് പോയിത്തുടങ്ങുന്നതാണ് പ്രസവം ഉടനെ നടക്കുമെന്നതിന്റെ ഏറ്റവും നല്ല സൂചന. ഇത് ഗര്‍ഭിണിക്ക് പെട്ടെന്ന് തിരിച്ചറിയാനും സാധിക്കും. അംമ്‌നിയോട്ടിക്് ഫഌയിഡ് പോയിത്തുടങ്ങിയാല്‍ കുഞ്ഞ് യൂട്രസില്‍ കിടക്കില്ല.

വയര്‍

വയര്‍

പ്രസവമടുക്കുന്തോറും വയര്‍ താഴേയ്ക്കിറങ്ങി വരുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇതില്‍ വാസ്തവവുമുണ്ട്. കുഞ്ഞ് താഴേയ്ക്കിറങ്ങി വരുന്നതാണ് ഇതിന് കാരണം.

Read more about: delivery പ്രസവം
English summary

Recognise Labour Symptoms

Labour symptoms are different for different ladies. For some of them, backpain is a clear symptom,
Story first published: Monday, September 23, 2013, 16:02 [IST]
X
Desktop Bottom Promotion