For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യഗര്‍ഭവും അബോര്‍ഷനും

|

ആദ്യഗര്‍ഭം പല സ്ത്രീകള്‍ക്കും അബോര്‍ഷനായിപ്പോകുന്നത് സാധാരണമാണ്. നാലില്‍ ഒരു സ്ത്രീകള്‍ക്കും ഇതു സംഭവിയ്ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിന് പലപ്പോഴും പല കാരണങ്ങളുണ്ടാകാം.

ചിലപ്പോള്‍ ഭ്രൂണത്തിന് ജനിതക തകരാറുകളുണ്ടാകുമ്പോള്‍ സ്വാഭാവികമായി അബോര്‍ഷന്‍ സംഭവിയ്ക്കാം. ഇത്തരം ഭ്രൂണങ്ങള്‍ക്ക് വളരാന്‍ സാധിയ്ക്കില്ല. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ സംഭവിയ്ക്കുന്ന അബോര്‍ഷന്‍ മിക്കവാറും ഇക്കാരണം കൊണ്ടായിരിയ്ക്കും.

ദീര്‍ഘകാലം കോണ്‍ട്രാസെപ്റ്റീവ് പില്‍സ് കഴിയ്ക്കുന്ന സ്ത്രീകളിലും അബോര്‍ഷന്‍ നടക്കുന്നതായി കണ്ടുവരാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം. ഇത് രണ്ടാമത് ഗര്‍ഭം ധരിയ്ക്കുമ്പോള്‍ സംഭവിയ്ക്കാറില്ല.

Abortion

ചിലരിലെ ഗര്‍ഭാശയമുഖം ദുര്‍ബലമാകുന്നതു കാരണവും അബോര്‍ഷന്‍ സംഭവിയ്ക്കാറുണ്ട്. ഇത് മുന്‍കൂട്ടി അറിയാന്‍ സാധിയ്ക്കാറില്ല.

ചില സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം നടന്നത് സ്ത്രീകള്‍ അറിഞ്ഞിരിയ്ക്കില്ല. ഇതുമൂലം വേണ്ട രീതിയിലെ ശ്രദ്ധയെടുത്തുവെന്നും വരില്ല. ഇതു കാരണവും പലപ്പോഴും അബോര്‍ഷന്‍ സംഭവിയ്ക്കാറുണ്ട്.

തൈറോയ്ഡ്, ബിപി തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ അബോര്‍ഷന് ഇട വരുത്താറുണ്ട്.

English summary

Reasons For First Abortion

You might have heard of many women who had a miscarriage during their first pregnancy. That is because it is very common for women to have a miscarriage in their first pregnancy. The causes of miscarriage remains the same in every pregnancy. However, you are most susceptible to a miscarriage when you conceive for the first time.
Story first published: Saturday, December 21, 2013, 19:54 [IST]
X
Desktop Bottom Promotion