For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ രക്തസമ്മര്‍ദ്ധം

By VIJI JOSEPH
|

സ്ത്രീയുടെ ജീവിതത്തിലെ ഒരു പ്രത്യേക അവസ്ഥയാണ് ഗര്‍ഭി​ണിയായിരിക്കുന്നത്. തനിക്കുള്ളില്‍ മറ്റൊരാളെ വഹിക്കുകയും, കാത്തിരിക്കുകയും ചെയ്യുന്ന കാലമാണിത്. കൂടുതല്‍ ശ്രദ്ധ വേണ്ടുന്ന ഒരു സമയം കൂടിയാണിത്. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ സ്ത്രീ തന്‍റെ കാര്യവും, ഗര്‍ഭത്തിലുളള കുട്ടിയുടെ കാര്യവും, കുടുംബത്തിന്‍റെ കാര്യങ്ങളും ഒരേ സമയം ശ്രദ്ധിക്കേണ്ടി വരും. എന്നാല്‍ രണ്ടാമത്തെ ഗര്‍ഭത്തിന്‍റെ കാലത്ത് പ്രശ്നം കൂടുതല്‍ വഷളാവും. അപ്പോള്‍ മൂത്തകുട്ടിയെ കൂടി നോക്കേണ്ടി വരും. അതിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. ഇക്കാലത്ത് പ്രമേഹം, രക്തസമ്മര്‍ദ്ധം എന്നിവയും പിടികൂടാം. ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം സര്‍വ്വസാധാരണമാണ്.

രക്തസമ്മര്‍ദ്ധം പല സ്ത്രീകള്‍ക്കും ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു പ്രശ്നമാണ്. ചിലര്‍ക്ക് ഇത് കാര്യമായ പ്രശ്നമാവില്ലെങ്കിലും ചിലര്‍ക്കിത് ഗുരുതരമാകും. ഇത് അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന് തന്നെ ഭീഷണി ഉയര്‍ത്താം. അമ്മയിലെ രക്തസമ്മര്‍ദ്ധത്തിന്‍റെ വര്‍ദ്ധനവ് ചെറുതായും കൂടുതലായും ഗര്‍ഭസ്ഥ ശിശുവിനെ ബാധിച്ചേക്കാം. ഇത് നേരത്തെ തന്നെ ചികിത്സ നേടേണ്ടുന്ന രോഗമാണ്. ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ധം അമിതമായി ഉയരുന്നതിനെ പ്രീക്ലാംപ്സിയ എന്നാണ് പറയുന്നത്. രക്തക്കുഴലുകളിലെ തകരാറ്, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം, ഗര്‍ഭപാത്രത്തിലേക്ക് രക്തചംക്രമണം കുറവ്,രോഗപ്രതിരോധശേഷി കുറവ് എന്നിവ ഇതിനിടയാക്കാവുന്ന കാരണങ്ങളാണ്.

pregnancy rules for women with blood pressure

പല തരത്തിലുള്ള രക്തസമ്മര്‍ദ്ധം ഗര്‍ഭിണികള്‍ക്ക് അനുഭവപ്പെടാം. അവയാണ് ഇവിടെ പറയുന്നത്.

1. ജെസ്റ്റേഷണല്‍ ഹൈപ്പര്‍ടെന്‍ഷന്‍ - ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ധം വര്‍ദ്ധിക്കുമ്പോളുണ്ടാകുന്നതാണിത്. ജെസ്റ്റേഷണല്‍ ഹൈപ്പര്‍ടെന്‍ഷനുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ധമുണ്ടാവുമെങ്കിലും മൂത്രത്തില്‍ പ്രോട്ടീന്‍ ഉണ്ടാവില്ല. ഇത്തരക്കാര്‍ക്ക് പിന്നീട് പ്രീക്ലാംപ്സിയ ഉണ്ടാവിനിടയുണ്ട്.

2. ഇരുപതാം ആഴ്ചയിലെ രക്തസമ്മര്‍ദ്ധം - ചില സ്ത്രീകളില്‍ ഗര്‍ഭത്തിന്‍റെ ഇരുപതാമത്തെ ആഴ്ചക്ക് ശേഷം രക്തസമ്മര്‍ദ്ധം ആരംഭിക്കും. ഇത് ചിലപ്പോള്‍ പ്രസവശേഷവും തുടരും. പ്രസവശേഷം 12 ആഴ്ച വരെയാണ് സാധാരണ ഇത് കാണാറ്.

3. സമ്മിശ്ര രക്തസമ്മര്‍ദ്ധം - ചിലര്‍ക്ക് പ്രീക്ലാംപ്സിയക്കൊപ്പം സ്ഥിരമായ രക്തസമ്മര്‍ദ്ധവുമുണ്ടാകും. ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ധമുള്ളവരില്‍ ഇത് സാധാരണമാണ്. ഇത്തരക്കാരുടെ മൂത്രത്തില്‍ പ്രോട്ടീന്‍ കൂടിയ അളവിലാവും ഉണ്ടാവുക.

ചില വസ്തുതകള്‍ - ഗര്‍ഭകാലത്ത് രക്ത സമ്മര്‍ദ്ധം അനുഭവിക്കുന്ന സ്ത്രീകള്‍ ജീവിത ശൈലിയില്‍ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കണം. അതിലൊന്ന് വ്യായാമമാണ്. രക്തസമ്മര്‍ദ്ധമുള്ളവര്‍ ചെറിയ ശാരീരിക അദ്ധ്വാനങ്ങളില്‍ ഏര്‍പ്പെടണം. നടക്കുന്നതാണ് ഏറ്റവും അനുയോജ്യം. പങ്കാളിക്കൊപ്പം അല്പം നടക്കുന്നത് പതിവാക്കുന്നത് നിങ്ങള്‍ക്ക് ഏറെ മാറ്റം നല്കും.

അടുത്തത് പോഷകങ്ങളുടെ കാര്യമാണ്. ഭക്ഷണങ്ങള്‍ ഒരു കാരണവശാലും ഒഴിവാക്കരുത്. അതോടൊപ്പം ആരോഗ്യത്തോടെയിരിക്കാന്‍ എന്താണ് കഴിക്കേണ്ടത് എന്ന ഉപദേശം ഡോക്ടറോട് ചേദിക്കാം.

രക്തസമ്മര്‍ദ്ധം അനുഭവിക്കുന്നവര്‍ ഭക്ഷണത്തില്‍ ചില സപ്ലിമെന്‍റുകള്‍ ഉള്‍പ്പെടുത്തണം. വെളുത്തുള്ളി പോലുള്ളവ ആഹാരത്തിലുള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ധം ഗണ്യമായി കുറയാന്‍ സഹായിക്കും.

രക്തസമ്മര്‍ദ്ധം അനുഭവപ്പെടുന്ന ഗര്‍ഭിണികള്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഇതില്‍ മുടക്കം വരുത്തരുത്. നിങ്ങള്‍ക്ക് എങ്ങനെ പ്രശ്നം മറികടക്കാമെന്ന് അവര്‍ ഉപദേശം നല്കും.

ഗര്‍ഭകാലത്ത് ശാന്തമായും, പ്രസന്നതയോടെയും ഇരിക്കുക. ഗര്‍ഭിണികള്‍ പിന്തുടരേണ്ടുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണിത്. മനസ് ശാന്തമാണെങ്കില്‍ സ്വഭാവികമായും രക്തസമ്മര്‍ദ്ധവും മറ്റ് ആരോഗ്യപ്രശ്നങ്ങളും അകന്ന് നില്‍ക്കും. ധ്യാനത്തിലേര്‍പ്പെടുന്നതും ഫലം നല്കും. ദിവസവും 15-20 മിനുട്ട് നേരം ധ്യാനിച്ചാല്‍ വ്യത്യാസം അനുഭവിച്ചറിയാനാകും. ഓരോ നിമിഷവും ആനന്ദം അനുഭവിക്കേണ്ട സമയമാണ് ഗര്‍ഭകാലം.

English summary

pregnancy rules for women with blood pressure

Pregnancy is a special phase of a woman’s life. it is a time when she prepares herself to bear one more person in her and also gets ready to welcome the new member home. Pregnancy is also a time that demands adequate care. A woman should take care of herself, her fetus and her family all at a time.
Story first published: Saturday, December 7, 2013, 16:19 [IST]
X
Desktop Bottom Promotion