For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫൈബ്രോയ്ഡുണ്ടെങ്കിലും ഗര്‍ഭധാരണം സാധ്യമോ

|

യൂട്രസിലെ ഫൈബ്രോയ്ഡുകള്‍ ഇപ്പോള്‍ പല സ്ത്രീകളേയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണെന്നു പറയാം. മുന്‍പാണെങ്കില്‍ ഇത് നാല്‍പതുകളില്‍ മാത്രമേ വന്നിരുന്നുള്ളൂ. എന്നാല്‍ ഇപ്പോഴാകട്ടെ, ഈ അവസ്ഥ ടീനേജുകാരില്‍ പോലും കണ്ടു വരുന്നു.

ഫൈബ്രോയ്ഡുകള്‍ ഗര്‍ഭധാരണത്തിന് തടസമാണോയെന്നതാണ് ഒരു പ്രധാന കാര്യം.

Pregnancy

വേണ്ട ചികിത്സ ലഭിക്കാന്‍ ഇത് അത്ര ഗുരുതരമായ പ്രശ്‌നമായി കാണേണ്ടതില്ലെന്നതാണ് വാസ്തവം. ഇതിന് ആദ്യമായി വേണ്ടത് ഫൈബ്രോയ്ഡുകളുണ്ടോയെന്നു തിരിച്ചറിയുകയാണ്.

ക്രമം തെറ്റിയ ആര്‍ത്തവചക്രമാണ് ഫൈബ്രോയ്ഡുകളുടെ പ്രധാന ലക്ഷണം. ഇങ്ങനെ വരുമ്പോള്‍ കൃത്യമായ ഓവുലേഷനും നടന്നെന്നു വരില്ല. ഇത് ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുകയും ചെയ്യും.

ഫൈബ്രോയ്ഡുകള്‍ അധികമായാല്‍ ചിലപ്പോള്‍ ആറുമാസം വരെ ആര്‍ത്തവം വരാതെയിരിക്കാം.

ഫൈബ്രോയ്ഡുകള്‍ സാധാരണയായി യൂട്രസിന്റെ ഭിത്തിയിലാണ് പറ്റിപ്പിടിക്കുക. ഇത് ഭ്രൂണത്തിന്റെ വളര്‍ച്ചയെ തടയാം. ഗര്‍ഭധാരണം നടന്നാലും ഈ ഫൈബ്രോയ്ഡുകള്‍ അബോര്‍ഷനും ഇട വരുത്തും.

ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഫൈബ്രോയ്ഡുകളുടെ വളര്‍ച്ചയും കൂട്ടും. ഫൈബ്രോയ്ഡുകള്‍ കൂടുതല്‍ വളരുന്തോറും അബോര്‍ഷന്‍ സാധ്യതയും കൂടുക തന്നെ ചെയ്യും.

ഫൈബ്രോയ്ഡുകള്‍ ഉള്ളവര്‍ക്ക് ഗര്‍ഭധാരണം സാധ്യമല്ലെന്നു പറഞ്ഞു കൂടാ. ഗര്‍ഭം ധരിക്കാമെങ്കിലും അബോര്‍ഷന്‍ സാധ്യത കൂടുമെന്നതാണ് വാസ്തവം. ചിലപ്പോള്‍ അബോര്‍ഷന്‍ സംഭവിച്ചില്ലെന്നും വരും. എന്നാല്‍ ഫൈബ്രോയ്ഡുകള്‍ വലിപ്പം വച്ച് യോനീനാളത്തെ മൂടിയാല്‍ സിസേറിയന്‍ ആവശ്യമായി വരികയും ചെയ്യും.

ഇത്തരം റിസ്‌കുള്ളതിനാല്‍ ഫൈബ്രോയ്ഡുകള്‍ പൂര്‍ണമായി ചികിത്സിച്ചു മാറ്റിയ ശേഷം മാത്രം ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നതാണ് നല്ലത്.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy, pregnant, Fibroid, Uterus, Periods, ഗര്‍ഭം, ഗര്‍ഭിണി, ഫൈബ്രോയ്ഡ്, സിസേറിയന്‍, യൂട്രസ്

Uterine fibroids are one of the most common female health problems these days. Earlier, fibroids were common among women in their late thirties. But now, even teenagers have fibroids on their uterine walls. Our unhealthy modern lifestyle and food habits are to be blamed for this. Getting pregnant when you have fibroids is bit of challenge. Whether conceiving with fibroids is possible or not depends on the intensity of the problem.
 
 
Story first published: Thursday, April 18, 2013, 14:38 [IST]
X
Desktop Bottom Promotion