For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഡ്രൈവ് ചെയ്യാമോ?

|

ഗര്‍ഭകാലത്ത് പല കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. ഇത് തലമുറകളായി കൈമാറി വരുന്ന ഒന്ന്. എന്നാല്‍ കാലം മാറിയതിനനുസരിച്ച് സ്ത്രീകളും മാറി. അടുക്കളയില്‍ നിന്നും സ്ത്രീകള്‍ ഒാഫീസുകളിലേക്കു മാറി. പ്രസവമടുക്കും വരെ യാത്ര ചെയ്യുന്നതും ജോലി ചെയ്യുന്നതും പതിവായി.

ഇതുപോലെയാണ് ഡ്രൈവിംഗിന്റെ കാര്യവും. കാര്‍ ഡ്രൈവ് ചെയ്ത് ഓഫീസില്‍ പോകുന്ന സ്ത്രീകള്‍ തീരെ കുറവല്ല. എന്നാല്‍ ഗര്‍ഭകാലത്ത് ഡ്രൈവ് ചെയ്യുന്നത് നല്ലതാണോ എന്നുള്ളതാണ് ഒരു ചോദ്യം. ഇത് താഴെപ്പറയുന്ന പല കാര്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയിരിക്കും.

Pregnancy

ഡ്രൈവിംഗ് അതീവശ്രദ്ധയും മനസാന്നിധ്യവും ആവശ്യമുള്ള ഒന്നാണ്. അല്ലെങ്കില്‍ സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവന് പോലും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയും കൂടുതല്‍. ഗര്‍ഭകാലത്ത് ചില സ്ത്രീകള്‍ക്ക് തലചുറ്റും ഛര്‍ദിയും പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവിംഗ് ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.

ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളില്‍ വയര്‍ വലിപ്പം കൂടുന്നത് പതിവ്. ഇതനുസരിച്ച് ഇരുന്ന ഡ്രൈവ് ചെയ്യുന്നത് അസ്വസ്ഥതയുണ്ടാക്കും. മാത്രമല്ല, സീറ്റ് ബെല്‍റ്റ് ധരിക്കുന്നതും ചിലപ്പോള്‍ ബുദ്ധിമുട്ടായേക്കാം. വാഹനത്തിലേക്കു കയറിയിരിക്കുന്നതും ഇറങ്ങുന്നതും ആയാസകരമാകുകയും ചെയ്യും.

ബിപി പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് നല്ലത്.

ഇതുപോലെ കാലില്‍ മസില്‍ കയറുക, നീര് വരിക എന്നിവയും ഗര്‍ഭകാലത്ത് പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവ് ചെയ്യാതിരിക്കുകയാണ് നല്ലത്.

ഹൈ റിസ്‌ക് പ്രഗ്നന്‍സി എന്ന അവസ്ഥ പലര്‍ക്കുമുണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവിംഗ് ഒഴിവാക്കുക തന്നെ വേണം.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy, Driving, Muscle, Stomach, Blood Pressure, ഗര്‍ഭം, ഡ്രൈവിംഗ്, മസില്‍, വയര്‍, യാത്ര, ബിപി, ഗര്‍ഭിണി

Driving is a routine activity that comes under the scanner when you get pregnant. There is a divided opinion on whether or not driving during pregnancy is safe,
X
Desktop Bottom Promotion