For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ഒഴിവാക്കേണ്ട സന്ദര്‍ഭങ്ങള്‍

|

കുഞ്ഞ് ഏതു സമയത്തു വേണമെന്നു കൃത്യമായി പ്ലാന്‍ ചെയ്യുന്നവരുണ്ട്. ചിലരെ സംബന്ധിച്ചിടത്തോളം കുഞ്ഞ് വേഗം വേണമെന്നായിരിക്കും, മറ്റു ചിലരെ സംബന്ധിച്ചിടത്താകട്ടെ, അല്‍പം കഴിഞ്ഞും.

ഗര്‍ഭധാരണം എപ്പോള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം ദമ്പതികള്‍ക്കുണ്ട്. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നതാണ് നല്ലത്. ഇത്തരം ചില സന്ദര്‍ഭങ്ങളെക്കുറിച്ച് അറിയൂ,

ആരോഗ്യം

ആരോഗ്യം

ഗര്‍ഭധാരണത്തിന് സ്ത്രീയുടെ ആരോഗ്യവും വളരെ പ്രധാനം തന്നെ. ഇതെടുക്കുമ്പോള്‍ ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവിനും വളരെ പ്രാധാന്യമുണ്ട്. രക്തക്കുറവ് സ്ത്രീകളില്‍ വിളര്‍ച്ചയുണ്ടാക്കുന്നു. ഇതൊരിക്കലും ഗര്‍ഭധാരണത്തിന് പറ്റിയ സമയമല്ല. ഗര്‍ഭം ധരിക്കുന്ന സ്ത്രീക്ക് ഹീമോഗ്ലോബിന്‍ അളവ് 12ണ്ടെങ്കിലും വേണം.

ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ്

പുരുഷനോ സ്ത്രീക്കോ ആര്‍ക്കെങ്കിലും മലേറിയ, ചിക്കന്‍ പോക്‌സ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ പോലുള്ള രോഗങ്ങളുണ്ടായിരുന്നുവെങ്കില്‍ ഇതിനു ശേഷം മൂന്നു മാസമെങ്കിലും കഴിഞ്ഞ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഗര്‍ഭശ്ഥ ശിശുവിന് ആരോഗ്യപ്രശ്ങ്ങളുണ്ടാകാനും അബോര്‍ഷന്‍ സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്.

തൈറോയ്ഡ്

തൈറോയ്ഡ്

തൈറോയ്ഡ് ഗര്‍ഭധാരണത്തെ ബാധിക്കുന്ന പ്രധാന രോഗമാണ്. ഹൈപ്പോതൈറോയ്ഡ് ഉള്ളവര്‍ക്ക് ഗര്‍ഭധാരണത്തിന് വരെ ബുദ്ധിമുട്ടുണ്ടാകും. എന്നാല്‍ ഹൈപ്പര്‍തൈറോയ്ഡ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ വരെ ബാധിക്കും. തൈറോയ്ഡുള്ളവര്‍ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഈ പ്രശ്‌നം പരിഹരിക്കുന്നതാണ് നല്ലത്.

പ്രമേഹം

പ്രമേഹം

പ്രമേഹമുള്ളവരും ഇത് നിയന്ത്രണത്തില്‍ വരുത്തിയ ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. പ്രമേഹമുള്ളവരില്‍ ഗര്‍ഭകാല പ്രമേഹം കൂടി വന്നാല്‍ കാര്യങ്ങള്‍ ഗുരുതരമാകും.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

ടെന്‍ഷനും സ്‌ട്രെസും ഗര്‍ഭത്തെ ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭധാരണം ഒഴിവാക്കുക. കാരണം ഇവ അബോര്‍ഷനടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭകാലത്തെ അമ്മയുടെ മാനസികനില കുഞ്ഞിനെയും സ്വാധീനിക്കുമെന്നു പറയുന്നത് മറ്റൊരു കാര്യവും.

അബോര്‍ഷന്‍

അബോര്‍ഷന്‍

അബോര്‍ഷന്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതിന് ശേഷം ഒരു വര്‍ഷമെങ്കിലും കഴിഞ്ഞ ശേഷം വീണ്ടും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതാണ് നല്ലത്. കാരണം അബോര്‍ഷന്‍ യൂട്രസിന് ഏല്‍പ്പിച്ച മുറിവുണക്കാന്‍ ഇത്ര സമയമെങ്കിലും വേണ്ടി വരും.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ ഗര്‍ഭം ധരിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് കുഞ്ഞിന് പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy Avoid Conditions

Pregnancy timing is an important factor for healthy baby and mother. There are some conditions in which pregnancy should be avoided,
Story first published: Saturday, August 10, 2013, 17:44 [IST]
X
Desktop Bottom Promotion