For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം, 35നു ശേഷം

|

വയസു കൂടുന്തോറും സ്ത്രീകള്‍ക്ക് ഗര്‍ഭധാരണ സാധ്യതയും കുറയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. പ്രത്യേകിച്ച് 35 നു ശേഷം സ്ത്രീകളില്‍ പ്രത്യുല്‍പാദന ക്ഷമത കാര്യമായി കുറയുന്നുവെന്നാണ് കണക്കുകള്‍ കാണിയ്ക്കുന്നത്. മാത്രമല്ല, അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനും ഇതാണ് കൂടുതല്‍ നല്ലതെന്ന് കണക്കുകള്‍ കാണിയ്ക്കുന്നു.

എന്നാല്‍ 35 കഴിഞ്ഞും ഗര്‍ഭധാരണം സാധ്യമല്ലെന്നു പറയാനാവില്ല. 35 കഴിഞ്ഞും ഗര്‍ഭധാരണം സാധ്യമാവുക തന്നെ ചെയ്യും. എ്ന്നാല്‍ ഈ പ്രായത്തില്‍ ഗര്‍ഭം ധരിയ്ക്കുന്നവര്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്, ഓര്‍ത്തിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്,

35ന് ശേഷം ഗര്‍ഭിണിയാകുമ്പോള്‍ കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം പോലുള്ള രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Pain

കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. 35 വയസിനു ശേഷമുള്ള സ്ത്രീകളില്‍ ഫോളിക് ആഡിഡ് വളരെ കുറവായിരിക്കും.

ഈ പ്രായത്തില്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ അബോര്‍ഷന്‍ സംഭവിയ്ക്കാനുള്ള സാധ്യതയും ഏറെയാണ്.

35നു ശേഷം ഗര്‍ഭധാരണം ആഗ്രഹിയ്ക്കുന്നവര്‍ ഗര്‍ഭം ധരിയ്ക്കുന്നതിന് മുന്‍പു തന്നെ ഡോക്ടറെ കണ്ട് ചെക്കപ്പ് നടത്തുന്നതും ഉപദേശം സ്വീകരിയ്ക്കുന്നതും നന്നായിരിയ്ക്കും.

ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് നിങ്ങളുടെ ശരീരം സജ്ജമാണോയെന്നു തിരിച്ചറിയാനുള്ള മെഡിക്കല്‍ ടെസ്റ്റുകള്‍ ചെയ്യുവാനും മടിയ്ക്കരുത്.

ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്നതവര്‍ ആര്‍ത്തവം, ഓവുലേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പൂര്‍ണശ്രദ്ധ ചെലുത്തണം. ഇത് എളുപ്പത്തില്‍ ഗര്‍ഭം ധരിയ്ക്കുവാന്‍ സഹായിക്കും.

English summary

Pregnancy After 35

According to experts, they say that women should try to have a baby before the age of 30 years. It is considered to be the safe and best option for both the mother and the child. However if you have conceived over the age of 35 years then here are some of the pregnancy tips that we have in store for you. If you are 35 years of age and planning on starting a family in the coming weeks/ months, we have some advice for you too.
 
Story first published: Wednesday, November 20, 2013, 13:15 [IST]
X
Desktop Bottom Promotion