For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ വായ സംരക്ഷണം

By Archana V
|

ഗര്‍ഭകാലത്ത്‌ ശ്രദ്ധ നല്‍കേണ്ട നിരവധി കാര്യങ്ങളുണ്ട്‌. വായ സംരക്ഷണത്തിന്‌ ഇക്കാലയളവില്‍ വളരെ ശ്രദ്ധ നല്‍കണം. ഗര്‍ഭകാലത്തെ വായ സംരക്ഷണത്തില്‍ പ്രധാന്യം ഏറെ നല്‍കേണ്ടത്‌ പല്ലുകളുടെ ആരോഗ്യത്തിനാണ്‌. ഇക്കാലയളവില്‍ പല്ലുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയും മോണകളില്‍ പഴപ്പും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഗര്‍ഭ കാലത്ത്‌ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകുന്നതിനാല്‍ വിവിധ തരം മോണരോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ ഗര്‍ഭ കാലത്ത്‌ വായ സംരക്ഷിക്കേണ്ടതന്റെ പ്രാധാന്യം വളരെ വലുതാണ്‌.

ഗര്‍ഭ ധാരണത്തിന്‌ മുമ്പ്‌ പല്ലുകളുടെ ആരോഗ്യത്തെ കുറിച്ചറിയാന്‍ ദന്ത ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നത്‌ നല്ലതാണ്‌. ഗര്‍ഭ കാലത്ത്‌ വായ നന്നായി സംരംക്ഷിക്കുന്നത്‌ മോണപഴുപ്പ്‌, പല്ലുകളിലെ ദ്വാരം, ചീത്ത ശ്വാസം എന്നിവ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

പതിവായി പല്ലു തേയ്‌ക്കുക, സമീകൃത ആഹാരം കഴിക്കുക, ദന്ത ഡോക്ടറെ കാണുക എന്നിവ ഗര്‍ഭകാലത്തെ ദന്ത സംരക്ഷണത്തിന്‌ സഹായിക്കുന്ന കാര്യങ്ങളാണ്‌. ഇതിന്‌ പുറമെ പല്ലുകള്‍ വൃത്തിയായിരിക്കാന്‍ ചില കാര്യങ്ങള്‍ കൂടി ചെയ്യാന്‍ കഴിയും.

ഗര്‍ഭ കാലത്തെ വായ സംരക്ഷണത്തിനുള്ള ചില മാര്‍ഗങ്ങള്‍

രണ്ട്‌ നേരം പല്ല്‌ തേയ്‌ക്കുക

രണ്ട്‌ നേരം പല്ല്‌ തേയ്‌ക്കുക

ഗര്‍ഭ കാലത്തെ ദന്ത സംരക്ഷണത്തിനായി രണ്ട്‌ നേരം പല്ല്‌ തേയ്‌ക്കുന്നത്‌ ശീലമാക്കുക. ഭക്ഷണത്തിന്‌ ശേഷം എല്ലായ്‌പ്പോഴും വാ കഴുകുക. അണുബാധ തടയാന്‍ ഇത്‌ സഹായിക്കും. പല്ലുതേയ്‌ക്കുന്നത്‌ ഗര്‍ഭകാലത്ത്‌ പ്രഭാത അസ്വസ്ഥതകള്‍ക്ക്‌ കാരണമാകുമെങ്കില്‍ രുചിയില്ലാത്ത പേസ്റ്റുകള്‍ ഉപയോഗിക്കുക

നാക്ക്‌ വൃത്തിയാക്കുക

നാക്ക്‌ വൃത്തിയാക്കുക

പല്ലുകള്‍ വൃത്തിയാക്കുന്നത്‌ പോലെ തന്നെ പ്രധാനാമാണ്‌ വായ വൃത്തിയാക്കലും. വായ കഴുകുമ്പോള്‍ നാക്കിനെ അവഗണിക്കരുത്‌. ടൂത്ത്‌ ബ്രഷ്‌ കൊണ്ടു തന്നെ നാക്കും വൃത്തിയാക്കാം. ടങ്‌ ക്ലീനറുകള്‍ ഉപയോഗിക്കുമ്പോള്‍ നാക്ക്‌ പൊട്ടാനും ചോര വരാനും സാധ്യത ഉണ്ട്‌.

ഫ്‌ളൂറോയിഡ്‌ കുറയ്‌ക്കുക

ഫ്‌ളൂറോയിഡ്‌ കുറയ്‌ക്കുക

പല ടൂത്ത്‌ പേസ്റ്റിലെയും മൗത്ത്‌ വാഷിയിലെയും പ്രധാന ഘടകം ഫ്‌ളൂറോയിഡ്‌ ആണ്‌. ഇനാമലിന്‌ ബലം നല്‍കുന്നതിനാല്‍ ഫ്‌ളൂറോയ്‌ഡ്‌ നല്ലതാണന്നൊണ്‌ കരുതുന്നത്‌. പല്ലുകള്‍ കേടാകാനുള്ള സാധ്യതയും ഇത്‌ കുറയ്‌ക്കും. എന്നാല്‍ ഫ്‌ളൂറോയിഡിന്റെ അമിത ഉപയോഗം പല്ലുകളില്‍ വെള്ള കുത്ത്‌ വീഴാന്‍ കാരണമാകും.

കാത്സ്യം

കാത്സ്യം

പല്ലുകള്‍ക്ക്‌ ആരോഗ്യമുണ്ടെങ്കിലെ ഗര്‍ഭ കാലത്തെ മികച്ച വായ സംരക്ഷണം സാധ്യമാകു. ഗര്‍ഭ കാലത്ത്‌ കൂടുതല്‍ കാത്സ്യം ആവശ്യമാണെങ്കില്‍ ധാരാളം കാത്സ്യം കഴിക്കുക. അല്ലെങ്കില്‍ പല്ലുകളിലെ നിന്നുള്ള കാത്സ്യത്തില്‍ കുറവ്‌ വരും.

ഫ്‌ളോസ്സിങ്‌

ഫ്‌ളോസ്സിങ്‌

ശരിയായ ഫ്‌ളോസ്സിങ്‌ വിദ്യയിലൂടെ മാത്രമെ ഗര്‍ഭ കാലത്തെ ദന്ത സംരക്ഷണം പൂര്‍ത്തിയാകു. പല്ലുകളുടെ ഇട വൃത്തായാക്കാന്‍ ഇത്‌ സഹായിക്കും. പല്ലുകളുടെ മുകളും വശങ്ങളും ഇത്തരത്തില്‍ വൃത്തിയാക്കാം.

മധുര പലഹാരങ്ങള്‍

മധുര പലഹാരങ്ങള്‍

ഗര്‍ഭ കാലത്ത്‌ മധുര പലഹരാങ്ങള്‍ കഴിക്കാനുള്ള അവസരങ്ങള്‍ നിരവധിയാണ്‌. എന്നാല്‍, ദന്ത സംരക്ഷണത്തിന്‌ പ്രാധാന്യം നല്‍കുന്നവര്‍ ഗര്‍ഭ കാലത്ത്‌ കഴിവതും മധുര പലഹാരങ്ങള്‍ കുറയ്‌ക്കപക. വായിലെ ബാക്ടീരിയ പഞ്ചസാരയെ വിഘടിപ്പിപ്പിച്ച്‌ ആസിഡ്‌ ആക്കും. ഇത്‌ പല്ലുകളെ നശിപ്പിക്കും.

വൃത്തിയുള്ള ശീലങ്ങള്‍

വൃത്തിയുള്ള ശീലങ്ങള്‍

പുകവലിയും മറ്റ്‌ അനധികൃത മരുന്നുകളുടെ ഉപയോഗവും പല്ലുകളുടെ ആരോഗ്യത്തിന്‌ ഹാനികരമാണ്‌. ഗര്‍ഭ കാലത്ത്‌ പ്രത്യേകിച്ചും ഇത്തര ദുശ്ശീലങ്ങള്‍ നിങ്ങളെ മാത്രമല്ല ജനിക്കാനിരിക്കുന്ന കുഞ്ഞിനെയും ബാധിക്കും.

ദന്തദോക്ടറെ കാണുക

ദന്തദോക്ടറെ കാണുക

ഗര്‍ഭ കാലത്ത്‌ പല്ലുകളുടെ ആരോഗ്യം പരിപാലിക്കുന്നതിനായി ദന്ത ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ തേടുക. ഗര്‍ഭ കാലത്ത്‌ ദന്ത ചികിത്സ നേടുന്നതിന്‌ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ഗര്‍ഭ ധാരണത്തിന്‌ മുമ്പ്‌ ഡോക്ടറെ കണ്ട്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തേടുന്നതാണ്‌ ഉചിതം.

സമീകൃത ആഹാരം

സമീകൃത ആഹാരം

സമീകൃത ആഹാരം ഗര്‍ഭ കാലത്തെ ദന്ത സംരക്ഷണത്തിന്‌ വളരെ പ്രധാനമാണ്‌. പാലുത്‌പന്നങ്ങളായ പാല്‍, വെണ്ണ, തൈര്‌ എന്നിവ കഴിക്കുന്നത്‌ വളരെ നല്ലതാണ്‌. പഞ്ചസാര കഴിക്കുന്നതും മധുര പാനീയങ്ങള്‍ കുടിയ്‌ക്കുന്നതും പരമാവധി കുറയ്‌ക്കുക.

Read more about: pregnancy ഗര്‍ഭം
English summary

Oral Care During Pregnancy

You have too much things to take care during pregnancy, but don’t overlook your dental hygiene and overall oral health.
Story first published: Tuesday, December 17, 2013, 14:02 [IST]
X
Desktop Bottom Promotion