For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില 'ഗര്‍ഭ'ക്കൊതികള്‍

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങളോട് താല്‍പര്യമുണ്ടാകും. മസാല ദോശ, പുളി തുടങ്ങിയവയാണ് പൊതുവായി പറയാറുള്ള ഭക്ഷണങ്ങള്‍.

ഇതുപോലെ മുന്‍പ് ഇഷ്ടപ്പെട്ടിരുന്ന പല ഭക്ഷണങ്ങളും ഈ സമയത്ത് ഇഷ്ടപ്പെടാതെ വരികയും ഇഷ്ടപ്പെമില്ലാത്ത ഭക്ഷണങ്ങള്‍ ഇഷ്ടമാവുകയും ചെയ്‌തെന്നു വരാം.

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് വിചിത്രമായ ഭക്ഷണതാല്‍പര്യങ്ങളുമുണ്ടാകാം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് താല്‍പര്യം തോന്നുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ഐസ്‌

ഐസ്‌

ഗര്‍ഭകാലത്ത ചില സ്ത്രീകള്‍ക്ക് ഐസിനോട് താല്‍പര്യമുണ്ടാകുമെന്നു പറയാറുണ്ട്. ഇത് പ്രത്യേക ദോഷമൊന്നും വരുത്തുന്നുമില്ല. മാത്രമല്ല, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇത് നല്ലതാണ്.

മസാല

മസാല

മസാല കലര്‍ന്ന ഭക്ഷണം ആരോഗ്യത്തിനു നല്ലതല്ലെന്നു പറയുമെങ്കിലും ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക എരിവും പുളിയുമെല്ലാമുളള ഭക്ഷണത്തോടു താല്‍പര്യം തോന്നുന്നത് സാധാരണമാണ്.

അച്ചാര്‍

അച്ചാര്‍

അച്ചാര്‍ ഗര്‍ഭകാലത്ത് പല സ്ത്രീകളും ഇഷ്ടപ്പെടുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍ പെടുന്നു.

പീനട്ട് ബട്ടര്‍

പീനട്ട് ബട്ടര്‍

ഗര്‍ഭകാലത്ത് പീനട്ട് ബട്ടര്‍ കഴിയ്ക്കാനാഗ്രഹിയ്ക്കുന്ന സ്ത്രീകളുണ്ട്. വൈറ്റമിന്‍ ബി, പ്രോട്ടീന്‍ എ്ന്നിവയുടെ കുറവാണ് ഇ്ത്തരം ആഗ്രഹത്തിനു പുറകിലെന്നു വേണമെങ്കില്‍ ശാസ്ത്രീയ വിശദീകരണം നല്‍കാം.

ചീസ്

ചീസ്

ചീസ് കൊതിയുള്ള ഗര്‍ഭിണികളുമുണ്ട്. കാല്‍സ്യം ലഭിയ്ക്കാനുള്ള ശരീരത്തിന്റെ ത്വരയാണ് ഇതിനു പുറകിലെന്നു പറയാം.

ഐസ്‌ക്രീം

ഐസ്‌ക്രീം

ഐസ്‌ക്രീം പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണെങ്കിലും ഗര്‍ഭകാലത്ത് ഇതിനോട് പ്രത്യേക താല്‍പര്യമുള്ള സ്ത്രീകളുമുണ്ട്.

പഴം

പഴം

ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പഴത്തിനോടുള്ള താല്‍പര്യവും വര്‍ദ്ധിയ്ക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് താല്‍പര്യമേറുന്ന ഒന്നാണ്. ഇതിന്റെ പുളി ഒരു കാരണം. മാത്രമല്ല, ഛര്‍ദി, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നും പരിഹാരം നല്‍കാന്‍ ഇതിനാകും.

നൂഡില്‍സ്

നൂഡില്‍സ്

സാധാരണ സമയത്ത് നൂഡില്‍സ് ഇഷ്ടമില്ലാത്ത ചില സ്ത്രീകള്‍ക്കു പോലും ഗര്‍ഭകാലത്ത് ഇതിനോട് താല്‍പര്യം വര്‍ദ്ധിയ്ക്കുന്നതായി കണ്ടുവരാറുണ്ട്.

പരിപ്പ്‌

പരിപ്പ്‌

ഗര്‍ഭകാലത്ത് അപൂര്‍വം ചില സ്ത്രീകള്‍ക്കെങ്കിലും പരിപ്പു വര്‍ഗങ്ങളോട് താല്‍പര്യമേറാറുണ്ട്.

തൈര്

തൈര്

തൈര് പല ഗര്‍ഭിണികളുടേയും ഇഷ്ടഭക്ഷണമാണ്.

പുളി

പുളി

പുളി ഗര്‍ഭകാലത്ത് മിക്കവാറും സ്ത്രീകള്‍ക്ക് കൊതി തോന്നുന്ന ഒന്നാണ്.

പൊരിച്ച ചോളം

പൊരിച്ച ചോളം

ഗര്‍ഭകാലത്ത് പൊരിച്ച ചോളം പല സ്ത്രീകള്‍ക്കും ഇഷ്ടം തന്നെ.

ചിക്കന്‍

ചിക്കന്‍

നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്ന ഗര്‍ഭിണികള്‍ക്ക് ചിക്കന്‍ പ്രേമം കൂടുമെന്നു പറയും.

മുട്ട

മുട്ട

മുട്ടയാണ് ചില ഗര്‍ഭിണികള്‍ ആഗ്രഹിയ്ക്കുന്ന ഒരു വിഭവം.

ചോക്കലേറ്റ്‌

ചോക്കലേറ്റ്‌

ചോക്കലേറ്റും ഗര്‍ഭിണികളായ പല സ്ത്രീകളും കൊതിയ്ക്കുന്ന ഒന്നാണ്.

ബിരിയാണി

ബിരിയാണി

ബിരിയാണി ഗര്‍ഭിണികളായ പല സ്ത്രീകളും കഴിയ്ക്കുവാന്‍ കൊതിയ്ക്കുന്ന ഒരു ഭക്ഷണമാണ്.

Read more about: pregnancy ഗര്‍ഭം
English summary

Most Craved Pregnancy Foods

At the time of pregnancy, women love to indulge in all sorts of foods. It is this craving that leads to weight gain during pregnancy which becomes difficult to loose at the time of child birth. There are some of the most craved pregnancy foods women love to indulge in at this happy period of time in their life.
 
 
Story first published: Friday, December 13, 2013, 12:18 [IST]
X
Desktop Bottom Promotion