For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷനിലേക്കു നയിക്കും ചില തെറ്റുകള്‍

|

ഗര്‍ഭം ധരിച്ച് കുഞ്ഞിന്റെ ഓമനമുഖം സ്വപ്‌നം കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും പലപ്പോഴും ഇടിത്തീ പോലെ അബോര്‍ഷന്‍ എന്ന സംഭവം സ്വപ്‌നം തകര്‍ക്കുന്നത്. മാനസികമായും ശാരീരികമായും ഇത് അമ്മയാകാനൊരുങ്ങുന്ന സ്ത്രീയ ബാധിയ്ക്കുകയും ചെയ്യും.

അബോര്‍ഷന് പല കാരണങ്ങളുമുണ്ടാകാം. ചിലപ്പോള്‍ ഭ്രൂണത്തിനു തന്നെ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ സ്വാഭാവികയമായി അബോര്‍ഷന്‍ സംഭവിയ്ക്കാം. അതല്ലെങ്കില്‍ നമ്മുടെ തന്നെ തെറ്റുകൊണ്ടും അബോര്‍ഷന്‍ സംഭവിക്കാം. മിക്കവാറും അബോര്‍ഷനുകള്‍ ആദ്യത്തെ മൂന്നു മാസമാണ് സംഭവിയ്ക്കുക.

നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന, അബോര്‍ഷനിലേക്കു നയിക്കുന്ന ചില തെറ്റുകളെക്കുറിച്ച് അറിയൂ, അബോര്‍ഷന്‍ ഒഴിവാക്കാന്‍ ഒരു പരിധി വരെയെങ്കിലും ഇതു സഹായിക്കും.

ഫുഡ് പോയ്‌സനിംഗ്

ഫുഡ് പോയ്‌സനിംഗ്

ഗര്‍ഭകാലത്ത് ഫുഡ് പോയ്‌സനിംഗ് ഒഴിവാക്കാന്‍ ശ്രമിയ്ക്കുക. ഇത് പലപ്പോഴും അബോര്‍ഷന് വഴി വയ്ക്കും. വൃത്തിയായ ആഹാരം കഴിയ്ക്കുക. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നതായിരിക്കും കഴിവതും നല്ലത്.

യാത്ര

യാത്ര

ഗര്‍ഭകാലത്ത് ടു വീലര്‍, ഓട്ടോ തുടങ്ങിയവയിലുള്ള യാത്ര കഴിവതും ഒഴിവാക്കുക. നീണ്ട യാത്രകളും ഒഴിവാക്കുന്നതായിരിക്കും നല്ലത്. പ്രത്യേകിച്ച് ആദ്യ മൂന്നുമാസം.

വിശ്രമമില്ലെങ്കിലും അബോര്‍ഷന്‍

വിശ്രമമില്ലെങ്കിലും അബോര്‍ഷന്‍

ആവശ്യത്തിനുള്ള വിശ്രമമില്ലെങ്കിലും അബോര്‍ഷന്‍ സംഭവിയ്ക്കാന്‍ സാധ്യത കൂടുതലാണ്. ദിവസവും എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. പകല്‍ സമയത്ത് കുറച്ചെങ്കിലും വിശ്രമിയ്ക്കാന്‍ ശ്രദ്ധിയ്ക്കുകയും ചെയ്യുക.

സ്‌പോട്‌സ്

സ്‌പോട്‌സ്

ഗര്‍ഭകാലത്ത് സ്‌പോട്‌സ് പോലുള്ള അല്‍പം ആയാസം കൂടിയവ ഒഴിവാക്കുന്നതാണ് നല്ലത്. കുതിരസവാരി, സ്‌കേറ്റിംഗ് പോലുള്ളവ ഗര്‍ഭകാലത്ത് ഒഴിവാക്കണം.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് അബോര്‍ഷന് ഇട വരുത്തുന്ന ഒന്നാണ്. സ്‌ട്രെസ് ഹോര്‍മോണുകള്‍ യൂട്രസ് മസിലുകള്‍ സങ്കോചിക്കാന്‍ ഇടയാക്കും. ഇത് അബോര്‍ഷന്‍, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് ഇട വരുത്തും.

പുകവലി

പുകവലി

ഗര്‍ഭകാലത്ത് പുകവലി, മദ്യപാനം തുടങ്ങിയവ അബോര്‍ഷന് ഇട വരുത്തും. ഇവ പ്ലാസന്റയിലേക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കും. അബോര്‍ഷന് ഇടയാക്കും.

മരുന്നുകള്‍

മരുന്നുകള്‍

ചിലതരം മരുന്നുകള്‍, സ്റ്റിറോയ്ഡുകള്‍ എന്നിവ അബോര്‍ഷന് ഇടയാക്കുന്ന കാര്യങ്ങളാണ്.

അമിത വ്യായാമം

അമിത വ്യായാമം

അമിതവ്യായാമവും ഗര്‍ഭകാലത്ത് ഒഴിവാക്കുക തന്നെ വേണം. വ്യായാമങ്ങള്‍ പാകത്തിനു ചെയ്യുന്നത് നല്ലതാണെങ്കിലും അമിത വ്യായാമം അബോര്‍ഷന് ഇട വരുത്തും.

English summary

Mistakes Promote Abortion

Being pregnant is a huge gift and no woman really wants to waste this blessing by making careless mistakes. As soon as you get pregnant, you are supposed to make some necessary lifestyle changes. Often a delay or reluctance in making these lifestyle changes can promote miscarriages. While most doctors advise you to lead a 'normal' life during pregnancy, certain safety precautions are mandatory.
 
 
Story first published: Friday, July 5, 2013, 16:28 [IST]
X
Desktop Bottom Promotion