For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ മുന്തിരി കഴിയ്ക്കാമോ

|

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്നതും കഴിയ്ക്കരുതാത്തതുമായ ധാരാളം ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ പപ്പായ, പൈനാപ്പിള്‍ എന്നിവയൊക്കെ പെടുന്നുമുണ്ട്. ഇവ അബോര്‍ഷന്‍ കാരണമാകുമെന്നതാണ് പൊതുവായ കാരണമായിപ്പറയാറ്.

മറ്റു ഫലവര്‍ഗങ്ങളെപ്പോലെ മുന്തിരിയും ആരോഗ്യത്തിനു ചേര്‍ന്ന ഒന്നു തന്നെയാണ്. എന്നാല്‍ ഇത് ഗര്‍ഭകാലത്തു കഴിയ്ക്കാമോയെന്നതാണ് ചോദ്യം.

മുന്തിരി ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്നു വേണമെങ്കില്‍ പറയാം. ഇതിന് അടിസ്ഥാനമായി പറയാവുന്ന ചില കാര്യങ്ങളുമുണ്ട്.

GRAPES

കറുത്ത മുന്തിരി പ്രത്യകിച്ചും ദഹിയ്ക്കാന്‍ പ്രയാസമുള്ളതാണ്. ഗര്‍ഭകാലത്ത് ദഹനവ്യവസ്ഥ പൊതുവെ ദുര്‍ബലമായിരിയ്ക്കുന്നതു കൊണ്ട് ഇത് ദഹനപ്രശനങ്ങളുണ്ടാക്കും.

പുളിപ്പുള്ള മുന്തിരി അസിഡിറ്റിയ്ക്ക് ഇട വരുത്തും. ഗര്‍ഭകാലത്ത് അസിഡിറ്റിയും നെഞ്ചെരിച്ചിലുമെല്ലാം പതിവാണ്. ഇതിനൊപ്പം മുന്തിരിയുടെ പുളി കൂടെയാകുമ്പോള്‍ അസിഡിറ്റി കൂടുകയും ഛര്‍ദി, മനംപിരട്ടല്‍ മുതലായവയുണ്ടാവുകയും ചെയ്യും.

മുന്തിരി അമിതമായി കഴിയ്ക്കുന്നത് വയറിളക്കത്തിനു കാരണമാകും. ഗര്‍ഭകാലത്ത് വയറിളക്കമുണ്ടാകുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതല്ല.

മുന്തിരിയില്‍ റെസ്‌വെരാട്രോള്‍ എന്ന കെമിക്കല്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. ഗര്‍ഭകാലത്ത് ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃ്ഷ്ടിയ്ക്കും.

മുന്തിരി പൂര്‍ണമായും ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്നല്ല, പറഞ്ഞു വരുന്നത്. എന്നാല്‍ ഇത് പാകത്തിനു മാത്രമേ കഴിയ്ക്കാവൂയെന്ന കാര്യം ഓര്‍മയില്‍ വേണം.

ഗര്‍ഭം, ഗര്‍ഭിണി, ഭക്ഷണം, മുന്തിരി, ഹോര്‍മോണ്‍

English summary

Is Eating Grapes During Pregnancy Safe

Eating grapes during pregnancy is shrouded in controversy. Many people say that it is perfectly safe and others argue that it is best to avoid grapes during pregnancy. Now we cannot get to the truth of the matter unless we take a closer look at the nutritional benefits and side effects of grapes on pregnant women. There are certain foods to avoid during pregnancy like instant noodles, alcohol, papaya etc. But grapes do not technically figure in the traditional list of foods to avoid during pregnancy.
 
 
Story first published: Friday, September 20, 2013, 15:44 [IST]
X
Desktop Bottom Promotion