For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ നീര്‍കെട്ട്‌ കുറയ്‌ക്കാം

By Super
|

ഗര്‍ഭകാലത്ത്‌ കൈയിലും കാലിലും നീര്‌ ഉണ്ടാകുന്നത്‌ സാധാരണയാണ്‌. ഈ സമയത്ത്‌ ചിലര്‍ക്ക്‌ ശരീരം മുഴുവന്‍ വീര്‍പ്പ്‌ ഉണ്ടാകാറുണ്ട്‌. ഗര്‍ഭകാലത്ത്‌ കൈയിലും കാലിലും മറ്റ്‌ ശരീര ഭാഗങ്ങളിലും നീരുണ്ടാകുന്നതിന്‌ രണ്ട്‌ പ്രധാന കാരണങ്ങള്‍ ആണുള്ളത്‌.

ഇക്കാലയളിവില്‍ ശരീരം വെള്ളം പിടിച്ചു നിര്‍ത്തും കൂടാതെ രക്തത്തിന്റെ അളവ്‌ കൂടുകയും ചെയ്യും. ഗര്‍ഭകാലത്ത്‌ ഇത്തരത്തില്‍ ശരീരം നീരു വയ്‌ക്കുന്നത്‌ തടയാന്‍ ചില വഴികളുണ്ട്‌.

ഇടയ്‌ക്കിടെ അനങ്ങുക

ഇടയ്‌ക്കിടെ അനങ്ങുക

ശരീരം അനങ്ങുന്നത്‌ പൂര്‍ണമായും ഒഴിവാക്കിയാല്‍ നീര്‌ വരാനുള്ള സാധ്യത കൂടുതസലാണ്‌. അനങ്ങാതിരിക്കുമ്പോള്‍ വെള്ളം പിടിച്ചു നിര്‍ത്തുന്നത്‌ കൂടും ഇത്‌ ശരീരത്തില്‍ നീരം വരാന്‍ കാരണമാകും. അതു കൊണ്ട്‌ ഡോക്‌ടര്‍ നിര്‍ദ്ദേശിക്കുന്നത്‌ പോലെ വ്യായാമം ചെയ്യുകയോ അല്‍പദൂരം നടക്കുകയോ ചെയ്യുക.

വെള്ളത്തില്‍ മുങ്ങികിടക്കുക

വെള്ളത്തില്‍ മുങ്ങികിടക്കുക

വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്‌ ഉത്സാഹം കൂട്ടും. ഗര്‍ഭകാലത്ത്‌ നീന്തുന്നത്‌ നീര്‌ വയ്‌ക്കുന്നത്‌്‌ തടയാന്‍ സഹായിക്കും. അതിന്‌ കഴിയുന്നില്ലെങ്കില്‍ കുറച്ച്‌ നേരം വെള്ളത്തില്‍ മുങ്ങി കിടക്കുക. വെള്ളത്തിന്‌ ചൂടൂ കൂടുതലല്ലെന്ന്‌ ഉറപ്പ്‌ വരുത്തണം. ഗര്‍ഭിണികള്‍ക്ക്‌ ചൂടുവെള്ളം അത്ര നല്ലതല്ല

കാല്‌ നീട്ടി വയ്‌ക്കുക

കാല്‌ നീട്ടി വയ്‌ക്കുക

ഓഫീസിലും മറ്റും ദീര്‍ഘ നേരം ഇരിക്കുന്നത്‌ കാലില്‍ നീര്‌ വയ്‌ക്കാന്‍ കാരണമാകാറുണ്ട്‌. ആവശ്യത്തിനനുസരിച്ച്‌ ഇടയ്‌ക്കിടെ കൈയ്യും കാലും നീട്ടുന്നത്‌ രക്തയോട്ടം ശരിയാകാന്‍ സഹായിക്കും. ഇരിപ്പിടത്തിന്‌ താഴെ ചെറിയ സ്റ്റൂളിട്ട്‌ കാല്‌ പൊക്കി വയ്‌ക്കുന്നത്‌ കാല്‌ അധികം മടക്കാതിരിക്കാന്‍ സഹായിക്കും.

 ഇടത്‌ വശം ചേര്‍ന്ന്‌ ഉറങ്ങുക

ഇടത്‌ വശം ചേര്‍ന്ന്‌ ഉറങ്ങുക

ഇടത്‌ വശം ചേര്‍ന്ന്‌ ഉറങ്ങുന്നത്‌ ശരിയായ രക്തയോട്ടത്തിന്‌ സഹായിക്കും. ഇടയ്‌ക്കിടെ ഇടത്‌ വശം ചേര്‍ന്ന്‌ കിടക്കാന്‍ ശ്രദ്ധിക്കുക.

ഉപ്പ്‌ കഴിക്കുന്നത്‌ കുറയ്‌ക്കുക

ഉപ്പ്‌ കഴിക്കുന്നത്‌ കുറയ്‌ക്കുക

ഗര്‍ഭിണിയായിരിക്കുമ്പോള്‍ വെള്ളം നിലനിര്‍ത്താനുള്ള പ്രവണത ശരീരത്തിന്‌ കൂടുതലാണ്‌. ഇതിനെ നീര്‍ക്കെട്ടെന്ന്‌ പറയും. ഉപ്പ്‌ ശരീരത്തില്‍ കൂടുതല്‍ വെള്ളം നില്‍ക്കാന്‍ കാരണമാകും. അതുകൊണ്ട്‌ ഉപ്പ്‌ കഴിക്കുന്നത്‌ കുറയ്‌ക്കുന്നത്‌ ശരീരത്തിലെ നീര്‌ കുറയ്‌ക്കാന്‍ സഹായിക്കും.

Read more about: pregnancy ഗര്‍ഭം
English summary

How To Overcome Swelling During Pregnancy

Pregnancy and swelling of the body is in line. Swelling does not only occur in the stomach, but your whole body. There are two main causes of swelling during pregnancy, water retention in the body and increased blood volume. Here are some effective way to cure swelling during pregnancy, as reported by Boldsky.
X
Desktop Bottom Promotion