For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം ആരോഗ്യകരമാക്കൂ

By Super
|

ഗര്‍ഭകാലം അമ്മയെയും കുഞ്ഞിനെയും സംബന്ധിച്ച്‌ ഏറെ പ്രധാനപ്പെട്ടതാണ്‌. ഈ പത്ത്‌ മാസക്കാലയളവ്‌ ആസ്വാദ്യമാക്കാനും ഗര്‍ഭകാല വിഷമങ്ങള്‍ കുറയ്‌ക്കാനും മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയും.

ആരോഗ്യകപൂര്‍ണമായ ഗര്‍ഭകാലത്തിനും ആരോഗ്യമുള്ള കുട്ടിക്ക്‌ ജന്മം നല്‍കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ,

ഗര്‍ഭകാലത്തേയ്‌ക്ക്‌ തയ്യാറെടുക്കുക

ഗര്‍ഭകാലത്തേയ്‌ക്ക്‌ തയ്യാറെടുക്കുക

ഗര്‍ഭകാലത്തേയ്‌ക്കായി മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നവരുണ്ട്‌. അമ്മയും കുഞ്ഞും ഒരു പോലെ ആരോഗ്യത്തോടിരിക്കാന്‍ അമ്മയുടെ ജീവിത രീതികളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന്‌ പറഞ്ഞു തരാന്‍ ഒരു പ്രസവ ചികിത്സ വിദഗ്‌ധന്‌ കഴിയും.

അധിക ഭാരം കുറയ്‌ക്കുക

അധിക ഭാരം കുറയ്‌ക്കുക

അമിത ശരീര ഭാരം ഗര്‍ഭധാരണത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കും എന്നതിന്‌ പുറമെ ഗര്‍ഭകാലയളവില്‍ ഏറെ വിഷമങ്ങള്‍ക്ക്‌ കാരണമാവുകയും ചയ്യും. ശരീര ഭാരം സാധാരണരീതിയിലുള്ളവരേക്കാള്‍ അമിത വണ്ണം ഉള്ളവര്‍ക്ക്‌ ഗര്‍ഭകാലത്ത്‌ വിഷമങ്ങള്‍ കൂടുതലായിരിക്കും

വ്യായാമം തുടരുക

വ്യായാമം തുടരുക

ഗര്‍ഭധാരണത്തിന്‌ ശേഷവും സ്ഥിരം ചെയ്‌തു കൊണ്ടിരുന്ന വ്യായാമങ്ങള്‍ തുടരുക.

കലോറി കൂട്ടുന്ന ആഹാരങ്ങള്‍ കഴിക്കുക

കലോറി കൂട്ടുന്ന ആഹാരങ്ങള്‍ കഴിക്കുക

ദിവസം 300 കലോറി അധികം ലഭിക്ക തക്ക ഭക്ഷണം ഗര്‍ഭിണികള്‍ കഴിക്കണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്‌ ഇതിന്‌ നല്ലത്‌.

ഭക്ഷണത്തിന്റെ വൃത്തിയില്‍ ശ്രദ്ധിക്കുക

ഭക്ഷണത്തിന്റെ വൃത്തിയില്‍ ശ്രദ്ധിക്കുക

ഗര്‍ഭകാലത്ത്‌ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങള്‍ ഉണ്ട്‌. കുഞ്ഞിന്‌ ആരോഗ്യം പ്രശ്‌നം ഉണ്ടാക്കുമെന്നതിനാലാണിത്‌. ലിസ്റ്റേരിയ ബാക്‌ടീരിയ മൂലം ഉണ്ടാകുന്ന പ്രശ്‌നമാണ്‌ ലിസ്റ്റോരിയോസിസ്‌ . വളരെ അപൂര്‍വമായി മാത്രമെ ഇത്‌ ഉണ്ടാകു എങ്കിലും ആരോഗ്യത്തിന്‌ ഭീഷണി ഉണ്ടാക്കുന്നതാണ്‌. ഗര്‍ഭഛിദ്രത്തിന്‌ ഇത്‌ കാരമായേക്കാം.

ധാരാളം പാല്‌ കുടിക്കുക

ധാരാളം പാല്‌ കുടിക്കുക

കുഞ്ഞിന്റെ പല്ലിനും എല്ലിനും ബലമുണ്ടാകാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്‌. ദിവസം 1000 എംജി കാല്‍സ്യം ശരീരത്തിനാവശ്യമാണ്‌ . പാലിന്‌ പുറമെ വിറ്റാമിന്‍ ഡി നല്‍കുന്ന തൈര്‌, വെണ്ണപോലുള്ള പാലുത്‌പന്നങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. സൂര്യ പ്രകാശം ഏല്‍ക്കുന്നതും മത്സ്യം , മുട്ട എന്നിവ കഴിക്കുന്നതും വിറ്റാമിന്‍ ഡി നല്‍കും.

ഫോലിക്‌ ആസിഡ്‌

ഫോലിക്‌ ആസിഡ്‌

കുഞ്ഞിന്റെ നട്ടെല്ലിന്റെ വളര്‍ച്ചയ്‌ക്കും സിര ധമനികളുടെ ആരോഗ്യത്തിനും ഫോലിക്‌ ആസിഡ്‌ സഹായിക്കും. കൈനഖങ്ങളും മുടിയും ആരോഗ്യത്തോടെ വളരാനും ഈ പോഷകം സഹായിക്കും. മുട്ട, കരള്‍, എന്നിവയിലാണ്‌ സാധാരണായായി ഫോലിക്‌ ആസിഡ്‌ കാണുക.

സമ്മര്‍ദ്ദത്തിന്‌ കാരണമാകുന്നത്‌ ഒഴിവാക്കുക

സമ്മര്‍ദ്ദത്തിന്‌ കാരണമാകുന്നത്‌ ഒഴിവാക്കുക

ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ കാരണമാകുന്നതെന്തും ഒഴിവാക്കുക. പുകവലിയ്‌ക്കുന്നവരുടെ ഒപ്പമുള്ള പ്രവര്‍ത്തനം,രാസവസ്‌തുക്കള്‍ , വായു മലിനീകരണം എന്നിവ അമ്മയ്‌ക്കും കുഞ്ഞിനും ദോഷം ചെയ്യും.മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നത്‌ ഗര്‍ഭ കാലത്ത്‌ വിഷാദം ഉണ്ടാകാന്‍ കാരണമാകും.

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

പുകവലി ശീലമാക്കിയാല്‍ അര്‍ബുദത്തിനുള്ള സാധ്യത കൂടുതലാണന്ന്‌ കാര്യത്തില്‍ സംശയമില്ല. പുകവലിക്കാറുണ്ടെങ്കില്‍ ഗര്‍ഭ കാലത്ത്‌ കുട്ടിയുടെ ആരോഗ്യത്തിന്‌ വേണ്ടി ഈ ശീലം ഉപേക്ഷിക്കുന്നതാണ്‌ ഉത്തമം.മദ്യാപാനവും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഒഴിവാക്കണം.

കാഫീന്റെ അളവ്‌ കുറയ്‌ക്കുക

കാഫീന്റെ അളവ്‌ കുറയ്‌ക്കുക

കാപ്പി,ചായ, കോള എന്നിവ വീര്യം കുറഞ്ഞ ഉത്തേജകങ്ങളാണ്‌. കാഫീന്റെ അളവ്‌ കൂടുന്നത്‌ ഗര്‍ഭഛിദ്രത്തിന്‌ കാരണായേക്കാം. കൂടതെ ജനിക്കുമ്പോള്‍ കുഞ്ഞിന്റെ ഭാരം കുറയാനും ഇത്‌ കാരണമായേക്കും. കാഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്‌ക്കുന്നതാണ്‌ പ്രത്യേകിച്ച്‌ ആദ്യ മാസങ്ങളില്‍ നല്ലത്‌. പകരം ജ്യൂസ്‌ കുടിക്കാം.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ഗര്‍ഭകാലത്ത്‌ പ്രോജസ്റ്റെറോണ്‍ ഹോര്‍മോണ്‍ ശരീരം തടിക്കുന്നതിനും കൂടുതല്‍ വെള്ളം സ്വീകരിക്കുന്നതിനും കാരണമാകും.ഇതിനെ പ്രതിരോധിക്കുന്നതിന്‌ ധാരാളം വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന്‌ വെള്ളം ധാരാളം കുടിക്കുന്നത്‌ നല്ലതാണ്‌.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഗര്‍ഭിണികള്‍ എല്ലാ രാത്രിയും 6 മുതല്‍ എട്ട്‌ മണിക്കൂര്‍ ഉറങ്ങണം. പകല്‍ അല്‍പം മയങ്ങുന്നത്‌ ക്ഷീണം കുറയ്‌ക്കും

പ്രസവപൂര്‍വ പരിശോധനകള്‍ നടത്തുക

പ്രസവപൂര്‍വ പരിശോധനകള്‍ നടത്തുക

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ കുഴപ്പമില്ലന്ന്‌ ഉറപ്പ്‌ വരുത്തുന്നതിന്‌ പ്രസവ പൂര്‍വ പരിശോധനകളെല്ലാം കൃത്യമായി നടത്തണം. ചെറിയ ഹോര്‍മോണ്‍ വ്യതിയാനം പോലും പ്രസവകാലത്ത്‌ വിഷമമുണ്ടാക്കുമെന്നതിനാല്‍ പരിശോധനകള്‍ ഒഴിവാക്കരുത്‌.

മറ്റ്‌ രോഗങ്ങളെ പ്രതിരോധിക്കുക

മറ്റ്‌ രോഗങ്ങളെ പ്രതിരോധിക്കുക

മറ്റ്‌ രോഗങ്ങള്‍ വരാതെ നോക്കുക. കണ്ണ്‌, പല്ല്‌ എന്നിവയ്‌ക്ക്‌ ചികിത്സ നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ ഗര്‍ഭകാലത്ത്‌ ഇത്‌ ഒഴിവാക്കരുത്‌. അമ്മയുടെ ആരോഗ്യം സംരക്ഷണം കുട്ടിയെ കരുതി നിര്‍ത്തി വയ്‌ക്കരുത്‌.

ആവശ്യമായ വിറ്റാമിനുകള്‍

ആവശ്യമായ വിറ്റാമിനുകള്‍

ഗര്‍ഭകാലത്ത്‌ ചിലര്‍ക്ക്‌ വിറ്റാമിനുകളുടെ കുറവുണ്ടാകാറുണ്ട്‌.എല്ലാ ദിവസവും കൃത്യസമയത്ത്‌ നിര്‍ദ്ദേശിച്ചിരിക്കുന്നതിനനുസരിച്ചുള്ള വിറ്റാമിന്‍ കഴിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും നല്ല ആരോഗ്യത്തിന്‌ വിറ്റാമിനുകള്‍ ശരീരത്തിന്‌ ആവശ്യമാണ്‌.

നല്ല കാര്യങ്ങള്‍ ചിന്തിക്കുക

നല്ല കാര്യങ്ങള്‍ ചിന്തിക്കുക

ഗര്‍ഭ കാലയളവില്‍ നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക. മനസ്സ്‌ ശാന്തവും സന്തോഷപൂര്‍ണവുമായിരിക്കേണ്ടത്‌ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന്‌ ഒരു പോലെ ആവശ്യമാണ്‌. പ്രസവം സുഖകരമായിരിക്കുമെന്ന്‌ വിശ്വസിച്ചാല്‍ അതങ്ങനെ തന്നെ ആയി തീരും.

ആവശ്യത്തിന്‌ വിശ്രമിക്കുക

ആവശ്യത്തിന്‌ വിശ്രമിക്കുക

ഗര്‍ഭകാല ഹോര്‍മോണുകളുടെ അളവ്‌ ശരീരത്തില്‍ ഉയരുന്നതിനാലാണ്‌ ആദ്യ മാസങ്ങളില്‍ വല്ലാത്ത തളര്‍ച്ച അനുഭവപെടുന്നത്‌. ക്രമേണ ഇത്‌ കുറയും. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലങ്കില്‍ ഉച്ചയ്‌ക്ക്‌ ചെറു മയക്കത്തിന്‌ ശ്രമിക്കുക.

ചെരിഞ്ഞ്‌ കിടന്ന്‌ ഉറങ്ങാന്‍ ശ്രമിക്കുക

ചെരിഞ്ഞ്‌ കിടന്ന്‌ ഉറങ്ങാന്‍ ശ്രമിക്കുക

പുറം വേദന ഉറക്കത്തെ ശല്യപെടുത്തുന്നുണ്ടെങ്കില്‍ മുട്ട്‌ വളച്ച്‌ ഇടത്‌ വശം ചെരിഞ്ഞ്‌ കിടന്ന്‌ ഉറങ്ങാന്‍ ശ്രമിക്കുക. തലയിണ നടുവില്‍ വച്ച്‌ കിടക്കുന്നതും പുറം വേദനയ്‌ക്ക്‌ ആശ്വാസം നല്‍കും

Read more about: pregnancy ഗര്‍ഭം
English summary

How To Have A Successful Pregnancy

Here are some steps to have a successful pregnany, If you follow this steps, you can lead a healthy pregnancy life of 9+ months,
X
Desktop Bottom Promotion