For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലി ഭ്രൂണത്തെ എങ്ങനെ ബാധിക്കാം

By SHAMEER K.A
|

പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന വസ്തുത അറിയാത്തവരായി ആരുമുണ്ടാവില്ല. പുകയിലയുടെ പുക ശ്വസിക്കുന്ന ഏത് വ്യക്തിയും ഈ വിഷത്തിൽ നിന്ന് വരുന്ന ദൂഷ്യഫലത്തിന് വിധേയനാവും എന്നുള്ള കാര്യം ആരും ഗൗരവത്തിലെടുക്കാറില്ല. ഗർഭിണികളുടെ കാര്യവും വ്യത്യസ്തമല്ല. ഗർഭിണികൾ നിരന്തരമായി നിഷ്ക്രിയ ധൂമപാനത്തിന് വിധേയമായാൽ ഭ്രൂണത്തിന്റെി വളര്ച്ചതയെയും വികാസത്തെയും ബാധിക്കും. ഏത് സ്ത്രീയും ദിവസവും പല രീതിയിൽ നിഷ്ക്രിയ ധൂമപാനത്തിന് വിധേയരാവേണ്ടി വരാറുണ്ട്. രക്ഷകർത്താക്കളിൽ നിന്നോ, പങ്കാളിയില്‍ നിന്നോ ജോലിസ്ഥലത്തു നിന്നോ ആവാം ഇത്.

പുതിയ ശിശുവിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ഇരിക്കുന്നത് ഭ്രൂണത്തിലിരിക്കുന്ന ശിശുവിനെ ഗുരുതരമായി ബാധിക്കുമെന്നാണ്. ഇത്തരം ശിശുക്കൾക്കുണ്ടാവുന്ന പല ജനിതകവ്യതിയാനങ്ങൾക്കും കാരണം പുകയില-പുകവലി മൂലമാണെന്നും പഠനങ്ങൾ പറയുന്നു. പുകവലിക്കുന്ന അമ്മ ഭ്രൂണാവസ്ഥയിൽ ശിശുവിന് എത്രമാത്രം പ്രശ്നമാണോ അതുപോലെതന്നെ നിഷ്ക്രിയ ധൂമപാനത്തിലൂടെയും ശിശുവിനെ ബാധിക്കാം. കുട്ടിക്ക് ഇതുമൂലം ഉണ്ടായേക്കാവുന്ന ജനനവൈകല്യങ്ങളെക്കുറിച്ച് പങ്കാളി ബോധവത്കരണം നടത്തേണ്ടതുണ്ട്.ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഡോ ജൊനാതന്‍ വിനിക്കോഫിന്റെ് അഭിപ്രായപ്രകാരം ഗർഭകാലയളവിൽ പങ്കാളികൾ രണ്ടുപേരും പുകവലിയിൽ നിന്ന് അകന്നു നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

How Passive Smoking Affects The Foetus

എത്രയും കൂടുതൽ നിഷ്ക്രിയ ധൂമപാനത്തിന് വിധേയമാകുന്നോ അത്രയും അധികം ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ഗർഭകാലയളവിൽ ഇത്തരത്തിൽ പുകവലിയിൽ നിന്ന് അകന്നു നിന്നില്ലെങ്കിൽ ഉണ്ടായേക്കാവുന്ന വൈകല്യങ്ങളെക്കുറിച്ചാണ് ഇവിടെ വിവരിക്കാന്‍ പോകുന്നത്.

വൈകൃതം: ഭ്രൂണവികാസത്തിന്റെക ഘട്ടത്തിലെ നിഷ്ക്രിയ ധൂമപാനം നിരവധി ജനിതകവൈകല്യങ്ങൾ ഉണ്ടാക്കാനിടയാക്കും. ഇത് ശിശുവിന്റെത കാല്പാ്ദങ്ങള്‍, വൃഷ്ണങ്ങൾ എന്നിവക്ക് വൈകൃതവും ചിലപ്പോൾ തലച്ചോർ തന്നെയില്ലാത്ത അവസ്ഥയും ഉണ്ടാക്കും.

ഗര്ഭ്ഛിദ്രം: തുട‍ർച്ചയായി ഏല്ക്കു ന്ന നിഷ്ക്രിയ ധൂമപാനംചിലപ്പോൾ ഗർഭഛിദ്രത്തിന് വരെ ഇടയാക്കും. ജനിതകവ്യതിയാനങ്ങൾക്കും കാരണമാവുന്നതാണ് പാസീവ് നിഷ്ക്രിയ ധൂമപാനം. അങ്ങനെ വന്നാൽ ഭ്രൂണവികാസത്തെയും വളർച്ചയെയും ബാധിക്കുകയും ഒടുവിൽ ഗർഭഛിദ്രത്തിലേക്ക് നയിക്കുകയും ചെയ്യും.

ജനനവൈകല്യങ്ങൾ: പ്രധാനമായും ഉണ്ടാവുന്ന ആരോഗ്യപ്രശ്നമാണ് ജനനവൈകല്യങ്ങൾ. പുകയിലയിലെ വിഷപദാർത്ഥങ്ങൾ ഏല്ക്കു്മ്പോൾ ഭ്രൂണത്തിന് ജനിതകവ്യതിയാനം സംഭവിക്കുന്നു. ശിശുവിന്റെ് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഗുരുതമായ വൈകല്യങ്ങളാവാം ഇതുമൂലം ഉണ്ടാകുന്നത്.

ചാപിള്ള: ചാപിള്ള പ്രസവിക്കാനുള്ള സാധ്യത നിഷ്ക്രിയ ധൂമപാനത്തിലൂടെ 23 ശതമാനത്തോളം വർദ്ധിക്കുന്നു. സാധാരണഗതിയിലുള്ള ഭ്രൂണവികാസത്തെയും വളർച്ചയെയും നിഷ്ക്രിയ ധൂമപാനം ബാധിക്കുന്നത് വഴി ചാപിള്ളപ്രസവം ഉണ്ടാകുന്നു.

തൂക്കക്കുറവ്: പുകവലിക്കാത്ത സ്ത്രീയും ഇത്തരം നിഷ്ക്രിയ ധൂമപാനത്തിന് വിധേയനായാൽ തൂക്കക്കുറവുള്ള ശിശുവിനെ പ്രസവിക്കാനുള്ള സാധ്യതയുണ്ട്. ഫീറ്റൽ ഹൈപോക്സിയക്കും വാസ്കോകോണ്സ്ട്രി ക്ഷനും ഉണ്ടാവുന്നതിലൂടെ അമ്മയുടെ ശരീരത്തിൽ നിന്ന് പ്ലാസന്റിയിലേക്കുള്ള രക്തവിതരണം തടസ്സപ്പെടും.

ആന്തരാവയവങ്ങളിലെ വൈകല്യം: നിഷ്ക്രിയ ധൂമപാനത്തിലൂടെ പ്ലാസന്റവയുടെ പ്രവർത്തനം മന്ദഗതിയിലാവും. പ്ലാസന്റിസയിലെത്തുന്ന നിക്കോട്ടിൻ രക്തത്തിന്റെര ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം. ഭ്രൂണത്തിന്റെത വാസ്കുലാർ സിസ്റ്റത്തെയും, ഗാസ്ട്രോഇന്റരസ്റ്റൈനൽ സിസ്റ്റത്തെയും, കേന്ദ്രനാഡീ വ്യവസ്ഥയെയും ഇത് ബാധിക്കുന്നു.

തലച്ചോറിലെ വൈകല്യങ്ങൾ: ബുദ്ധിയിൽ വൈകല്യങ്ങൾ നിഷ്ക്രിയ ധൂമപാനത്തിന് വിധേയരാവുന്ന സ്ത്രീകളിൽ ജനിക്കുന്ന കുട്ടികളിൽ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. കുട്ടികളിൽ ബുദ്ധിസ്ഥിരതയെ ഗർഭാവസ്ഥയിലെ നിഷ്ക്രിയ ധൂമപാനം വഴി വർദ്ധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ശ്വാസസംബന്ധമായ പ്രശ്നങ്ങൾ:
അസാധാരണമായ ശ്വാസകോശ വികാസത്തിന് ഗർഭാവസ്ഥയിലെ നിഷ്ക്രിയ ധൂമപാനം വഴിവെക്കും. കുട്ടി ജനിച്ചുകഴിച്ചാൽ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും പിന്നീട് ആസ്തമ പോലുള്ള അസുഖങ്ങൾക്ക് വഴിവെക്കാനുമിടയാക്കും.

വളർച്ചയെത്താത്ത ജനനം: ഭ്രൂണം പൂര്ണാവളർച്ചയെത്താതെ ശിശുവായി പുറത്തേക്ക് വരുമെന്നുള്ളതാണ് മറ്റൊരു ഗുരുതരമായ പ്രശ്നം. കുട്ടിയുടെ സാധാരണഗതിയിലുള്ള വളർച്ച തടസ്സപ്പെടുന്നത് വഴി ഭാവിയിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതിനിടയാവും.

Read more about: pregnancy ഗര്‍ഭം
English summary

How Passive Smoking Affects The Foetus

The more the exposure to passive smoking by pregnant women, the more serious birth defects your baby may face. Here are some of the common problems that may occur due to continuous exposure to passive smoking during pregnancy.
Story first published: Monday, December 16, 2013, 12:45 [IST]
X
Desktop Bottom Promotion