For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

By Viji
|

ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരാറുള്ള ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിള്‍. ഗര്‍ഭകാലത്ത് മാനസിക നിലകളിലുള്ള മാറ്റം, രുചിയിലുള്ള മാറ്റം, ശാരീരിക മാറ്റങ്ങള്‍ എന്നിവയൊക്കെ സാധാരണമാണ്. ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവര്‍ സാധാരണമായി കാണുന്ന കാര്യങ്ങളെ അത്തരത്തില്‍ കാണാനായെന്ന് വരില്ല. അവരുടെ ഗര്‍ഭാവസ്ഥക്ക് മുമ്പ് സാധാരണമായി തോന്നിയിരുന്നതിലും ഗര്‍ഭിണിയായി കഴിയുമ്പോള്‍ മാറ്റങ്ങള്‍ തോന്നും. ഇക്കാരണങ്ങളാല്‍ തന്നെയാണ് ഗര്‍ഭകാലത്ത് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ഒരു പേടി സ്വപ്നമായി മാറുന്നത്.

ഗര്‍ഭം ഒരനുഗ്രഹമാണെങ്കിലും അതിന്‍റെ കൂടെ വരുന്ന ഗ്യാസ് പ്രശ്നങ്ങള്‍ ഏറെ കഷ്ടപ്പാടുണ്ടാക്കും. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ സ്വയം ചികിത്സക്ക് തുനിയാതെ വൈദ്യസഹായം തേടണം. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ ആരോഗ്യകരമായ ശീലങ്ങളിലൂടെ നേരിട്ടാല്‍ ഗര്‍ഭകാലം ആസ്വാദ്യകരമാകും.

ഗര്‍ഭകാലത്തെ ശാരീരിക മാറ്റങ്ങളാലാണ് മിക്കവാറും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നത്. പ്രോജെസ്റ്റീറോണിന്‍റെ അളവ് വര്‍ദ്ധിക്കുന്നത് ആമാശയത്തിലെ പേശികളില്‍ അയവ് വരുത്തുകയും അത് അത് ദഹനം സാവധാനമാകാന്‍ ഇടയാക്കുകയും ചെയ്യും. ഭക്ഷണശീലങ്ങളിലെ മാറ്റവും ഒരു പ്രധാന കാരണമാണ്. ഈ പ്രശ്നത്തിന് ചില പരിഹാരങ്ങളാണ് ഇവിടെ പറയുന്നത്.

1.അല്പാഹാരം

1.അല്പാഹാരം

ഒരുമിച്ച് കൂടുതല്‍ ആഹാരം കഴിക്കാതെ ഇടവിട്ട് ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക. നിങ്ങളുടെ ആമാശയത്തിന് കൂടിയ അളവില്‍ ഭക്ഷണം ദഹിപ്പിക്കാനുള്ള കഴിവുണ്ടാകില്ല. ശരിയായ രീതിയിലല്ലാത്ത ദഹനം ഗ്യാസ് ഉണ്ടാക്കുകയും വയര്‍ ചീര്‍ത്തതായി തോന്നുകയും ചെയ്യും.

2. സാവധാനം കഴിക്കുക

2. സാവധാനം കഴിക്കുക

ഭക്ഷണം നന്നായി ചവച്ചരച്ച് ആസ്വദിച്ച് കഴിക്കുക. ദഹനത്തിന്‍റെ ഒരു ഭാഗം വായില്‍ വെച്ച് തന്നെയാണ് നടക്കുന്നത്. നല്ല ദഹനം ലഭിക്കാന്‍ ആഹാരം ഉമിനീരുമായി കൂടിക്കലരണം. പ്രോജെസ്റ്റീറോണിന്‍റെ അളവ് വര്‍ദ്ധിക്കുന്നത് ആമാശയത്തിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതിനാല്‍ ഗ്യാസ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

3. കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക

3. കുടിക്കുമ്പോള്‍ ശ്രദ്ധിക്കുക

ആഹാരം കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കാതിരിക്കുകയോ അല്ലെങ്കില്‍ അല്പം മാത്രം കുടിക്കുകയോ ചെയ്യുക. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ നേര്‍പ്പിക്കാന്‍ വെള്ളം കുടിക്കുന്നത് കാരണമാകും. ഇത് ദഹനം കുറയ്ക്കുകയും ഗ്യാസ് രൂപപ്പെടുകയും ചെയ്യും. അതുപോലെ സ്ട്രോ ഉപയോഗിക്കാതെ നേരിട്ട് ഗ്ലാസില്‍ നിന്ന് കുടിക്കാന്‍ ശ്രദ്ധിക്കുക.

4. മലബന്ധം

4. മലബന്ധം

മലബന്ധം ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കുക. ഗര്‍ഭിണികളില്‍ മലബന്ധം ഉണ്ടാവുന്നത് സാധാരണമാണ്. ഇത് ഗ്യാസ് പെരുകാനും വേദനയ്ക്കും ഇടയാക്കും. ഫൈബറുകള്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക. പാക്ക് ചെയ്ത ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കുക.

5. ഗ്യാസ് ഉണ്ടാക്കുന്ന ആഹാരങ്ങള്‍

5. ഗ്യാസ് ഉണ്ടാക്കുന്ന ആഹാരങ്ങള്‍

ഗ്യാസിന് കാരണമാകുന്ന ആഹാരങ്ങള്‍ ഒഴിവാക്കുക. ഓരോ ആള്‍ക്കും ഗ്യാസുണ്ടാക്കുന്ന ആഹാരങ്ങള്‍ വ്യത്യസ്ഥമാകാം. അതിനാല്‍ തന്നെ ഭക്ഷണത്തില്‍ തെരഞ്ഞെടുപ്പ് ആവശ്യമാണ്. ഉദാഹരണത്തിന് പാല്‍ വിരുദ്ധമായ ഒരാള്‍ക്ക് പാലുത്പന്നങ്ങള്‍ ഗര്‍ഭകാലത്ത് കഴിക്കുന്നത് ഗ്യാസ് സംബന്ധമായ പ്രശ്നമുണ്ടാക്കും.

6. ശാരീരിക അധ്വാനം

6. ശാരീരിക അധ്വാനം

ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ശാരീരിക അധ്വാനങ്ങളിലേര്‍പ്പെടുക. എത്രത്തോളം വ്യായാമങ്ങള്‍ ചെയ്യാമെന്ന കാര്യത്തില്‍ ഉപദേശം തേടുക. ലളിതമായ ഗര്‍ഭകാല വ്യായാമങ്ങളിലേര്‍പ്പെടുക. യോഗ ചെയ്യുന്നതും ദഹനത്തെ കാര്യക്ഷമമാക്കും.

7. ഉലുവ

7. ഉലുവ

ഒരു പിടി ഉലുവ തലേ രാത്രി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ടുവെയ്ക്കുക. രാവിലെ അതില്‍ നിന്ന് ഉലുവ മാറ്റി വെള്ളം കുടിക്കുക. ഇത് വയറ് വേദനയും ഗ്യാസും ശമിപ്പിക്കും. വീട്ടില്‍ തന്നെ സാധിക്കുന്ന ലളിതമായ ചികിത്സകള്‍ ഗ്യാസിനെതിരെ ചെയ്യാവുന്നതാണ്.

8. വയര്‍ നിറഞ്ഞിരിക്കുക

8. വയര്‍ നിറഞ്ഞിരിക്കുക

ഗര്‍ഭിണികള്‍ക്ക് രാവിലെയുള്ള പ്രശ്നങ്ങള്‍ കൊണ്ടും ശാരീരിക പ്രശ്നങ്ങള്‍ കൊണ്ടും ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും. ആമാശയത്തില്‍ തന്മൂലമുണ്ടാകുന്ന സ്രവങ്ങള്‍ വയര്‍ ചീര്‍ക്കാനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ വയര്‍ നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.

9. സോഡ ഒഴിവാക്കുക

9. സോഡ ഒഴിവാക്കുക

കാര‍ബണ്‍ഡോക്സൈഡ് ചേര്‍ത്ത പാനീയങ്ങള്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഉപയോഗിക്കാതിരിക്കുക. ഇവ നേരിട്ട് ഗ്യാസിന് കാരണമാവുകയും വേദനയുണ്ടാകാനിടയാവുകയും ചെയ്യും.

English summary

How To Deal With Gas Problem During Pregnancy

Pregnancy is a blessing to most of the women, but the gas pain during pregnancy can make things worse. It is very much important for the pregnant ladies to take appropriate medical advice before opting for self medication. Practice healthy habits to avoid your gas problem during pregnancy and make your pregnancy a sweet experience.
Story first published: Thursday, December 5, 2013, 14:50 [IST]
X
Desktop Bottom Promotion