For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിനച്ചിരിക്കാതെ ഗര്‍ഭം ധരിച്ചാല്‍....

|

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു അനുഭവമാണ് അമ്മയാവുകയെന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെങ്കിലും പ്രതീക്ഷിക്കാതെ, പ്ലാന്‍ ചെയ്യാതെ ഗര്‍ഭം ധരിയ്ക്കുന്നത് പലരേയും മാനസികമായി വിഷമിപ്പിക്കാറുമുണ്ട്.

അബോര്‍ഷന്‍ ഇതിനൊരു പരിഹാരമെങ്കിലും തീരെ നിവൃത്തിയില്ലാത്ത സന്ദര്‍ഭത്തില്‍ മാത്രമേ ഇതിന് തുനിയാവൂ. കാരണം കുഞ്ഞെന്നാല്‍ ദൈവം തരുന്ന വരദാനമാണ്. അബോര്‍ഷനോ, ഒരു കുഞ്ഞുജീവനെ പിഴുതെടുക്കുകയും.

Pregnancy

പ്രതീക്ഷിക്കാത്ത ഗര്‍ഭമാണെങ്കില്‍ പോലും മാനസികമായി മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുകയാണു വേണ്ടത്. ടെന്‍ഷനും വിഷമവുമെല്ലാം വയറ്റിലുള്ള കുഞ്ഞിനെയും ബാധിയ്ക്കുമെന്നു തിരിച്ചറിയുക.

നിങ്ങളുടെ ജീവിതത്തില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടായിരിക്കും. എന്നാല്‍ എല്ലാ ലക്ഷ്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കേണ്ടത് നിങ്ങളുടെ കുഞ്ഞിനോടുള്ള പരിഗണന തന്നെയായിരിക്കും.

ഗര്‍ഭിണിയാണെന്നറിഞ്ഞാലുടനെ ഡോക്ടറെ കണ്ട് വിശദവിവരങ്ങള്‍ ധരിപ്പിക്കുകയും ആരോഗ്യനിലയെക്കുറിച്ച് അറിയുകയും വേണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന പ്രകാരം മരുന്നുകളും ഭക്ഷണക്രമവും പിന്‍തുടരുക.

കുടുംബാഗംങ്ങളും സുഹൃത്തുക്കളുമായി ഈ വാര്‍ത്ത പങ്കു വയ്ക്കുക. അവരുടെ സന്തോഷകരമായ പ്രതികരണങ്ങള്‍ നിങ്ങളെയും മാനസികമായി സന്തോഷിപ്പിക്കും.

പ്രസവവും കുഞ്ഞിന്റെ കാര്യങ്ങളും മുന്‍കൂട്ടിക്കണ്ട് സാമ്പത്തിക കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. ഇത് ഭാവിയില്‍ നിങ്ങളുടെ കുഞ്ഞിന് ഉപകാരപ്പെടും.

കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ മാനസികമായി ഒരുങ്ങുക. കുഞ്ഞുങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ ശ്രമിയ്ക്കുക. ചുവരിലും മറ്റും കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ വയ്ക്കാം.

ജോലിയുള്ളവരെങ്കില്‍, ജോലി ഗര്‍ഭത്തെയും തിരിച്ചും ബാധിയ്ക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക.

Read more about: pregnancy ഗര്‍ഭം
English summary

How Deal With Unplanned Pregnancy

Becoming pregnant is the most beautiful feeling that a woman can ever experience. But when it happens as an unexpected surprise, it will be accompanied by an array of emotions. Being a ‘surprise mom' will necessarily change your lifestyle and your perspective. You may have to consider your personal feelings, partner's response, professional considerations, family matters and all those reasons which made you shocked in front of ‘congratulations, you are pregnant'.
 
Story first published: Monday, June 10, 2013, 14:40 [IST]
X
Desktop Bottom Promotion