For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

|

ഗര്‍ഭകാല അസ്വസ്ഥതകളില്‍ ഛര്‍ദിയും മനംപിരട്ടലുമായിരിക്കും ആദ്യസ്ഥാനത്ത്. ഭക്ഷണം കഴിയ്ക്കാന്‍ സാധിക്കില്ലെന്നതു പോകട്ടെ, ചില ഭക്ഷണങ്ങളും മണം പോലും മനംപിരട്ടലുണ്ടാക്കും.

ഇത് സാധാരണമെന്നു പറയുമെങ്കിലും നല്ല ഭക്ഷണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതുകൊണ്ടു തന്നെ ഛര്‍ദിക്ക് പരിഹാരം കണ്ടെത്തേണ്ടതും ആവശ്യം. അല്ലെങ്കില്‍ ഇത് അമ്മയേയും കുഞ്ഞിനേയും ഒരുപോലെ ബാധിക്കും.

മനംപിരട്ടലും ഛര്‍ദിയും ഒഴിവാക്കാന്‍ മരുന്നുകളെ ആശ്രയിക്കുന്നത് ഈ സമയത്ത് നല്ലതല്ല. ഇതിന് പകരം ചില വീട്ടുവൈദ്യങ്ങള്‍ പ്രയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ചെറുനാരങ്ങയുടെ തൊണ്ട് ചെറിയ തീയില്‍ വച്ച് ഉണക്കിയെടുക്കുക. ഇത് പിന്നീട് സൂര്യപ്രകാശത്തില്‍ വച്ച് ഉണക്കിയെടുക്കണം. ഇത് നല്ലപോലെ പൊടിച്ച് അല്‍പം ചൂടുവെള്ളത്തില്‍ കലക്കി മനംപിരട്ടലുണ്ടാകുമ്പോള്‍ കഴിയ്ക്കാം.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഇഞ്ചിയും ഇതിന് നല്ലൊരു പരിഹാരം തന്നെ. ഒരു കഷ്ണം ഇഞ്ചി വായിലിടുന്നത് ഛര്‍ദിക്കാനുള്ള തോന്നല്‍ അടക്കും. ഇഞ്ചിയിട്ട ചായയും നല്ലതു തന്നെ.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ജീരകം, പെരുഞ്ചീരകം എന്നിവയും മനംപിരട്ടലിനുള്ള ഔഷധങ്ങള്‍ തന്നെ. ഇവ വായിലിട്ടു ചവയ്ക്കാം. ജീരമിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഹെര്‍ബല്‍ ടീയും ഗര്‍ഭകാല മനംപിരട്ടല്‍ ഒഴിവാക്കാന്‍ പറ്റിയൊരു വഴി തന്നെ.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഏലയ്ക്ക വായിലിട്ടു ചവയ്ക്കുന്നതും ഗര്‍ഭകാല മനംപിരട്ടല്‍ ഒഴിവാക്കാന്‍ സഹായിക്കും. ഗ്രാമ്പൂവും ഇതേ രീതിയില്‍ ഉപയോഗിക്കാം.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

പുതിനയില ഇതിനുള്ള മറ്റൊരു പരിഹാരമാണ്.പുതിനയില അല്ലെങ്കില്‍ തുളസിയില വായിലിട്ടു ചവയ്ക്കുന്നത് നല്ലതാണ്.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ചെറുനാരങ്ങയുടെ തൊണ്ടു മാത്രമല്ല, ചെറുനാരങ്ങാനീരും നല്ലൊരു പരിഹാരമാര്‍ഗം തന്നെ. ഒരു ഗ്ലാസ് ചെറുനാരങ്ങജ്യുസ് കുടിയ്ക്കാം. അല്ലെങ്കില്‍ ചെറുനാരങ്ങ മണക്കുകയോ ഇതിന്റെ ജ്യൂസ് അല്‍പാല്‍പം കുടിയ്ക്കുകയോ ചെയ്യാം.

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

ഗര്‍ഭകാല മനംപിരട്ടലിന് പരിഹാരം

പെപ്പര്‍മിന്റ് ഓയില്‍ അല്‍പം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് സമീപത്തു വയ്ക്കുക. ഇതില്‍ നിന്നും വരുന്ന ഗന്ധം മനംപിരട്ടലിനുള്ള ഒരു പരിഹാരമാണ്.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy, Mother, Baby, Nausea, Morning Sickness, ഗര്‍ഭം, പ്രസവം, മനംപിരട്ടല്‍, ഛര്‍ദി, അമ്മ, കുഞ്ഞ്‌

It is estimated that between 50 to 80 percent of women have nausea, sometimes with vomiting, during pregnancy. Although the nausea may be most noticeable in the morning, it lasts throughout the day for many women.
X
Desktop Bottom Promotion