For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ അസിഡിറ്റിയ്ക്കു പരിഹാരം

|

ഗര്‍ഭകാലത്ത് ഗര്‍ഭിണിയ്ക്ക് പലവിധ അസ്വസ്ഥതകളുമുണ്ടാകുന്നത് സാധാരണമാണ്. ഛര്‍ദി, തലചുറ്റല്‍, ഭക്ഷണസാധനങ്ങളുടെ മണം പിടിയ്ക്കാതിരിക്കല്‍, നടുവേദന, അസിഡിറ്റി തുടങ്ങിയ ഇതില്‍ സാധാരണമാണ്.

ഗര്‍ഭിണികള്‍ക്ക് പ്രത്യേക തരം അസിഡിറ്റിയുണ്ടാകാറുണ്ട്. നെഞ്ചിനു പുറകിലായി ഉണ്ടാകുന്ന ഈ അസ്വസ്ഥതയ്ക്കു കാരണം ഗര്‍ഭകാലത്ത് അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്ന പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണിന്റെ അളവാണ്.

ഭക്ഷണം കഴിയ്ക്കാനും ഛര്‍ദി വരാനുമെല്ലാം ഇത്തരം നെഞ്ചെരിച്ചില്‍ അഥവാ അസിഡിറ്റി കാരണമാകും.

ഇത്തരം നെഞ്ചെരിച്ചില്‍ മാറ്റാനുള്ള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

ഭക്ഷണശീലങ്ങളില്‍ മാറ്റം

ഭക്ഷണശീലങ്ങളില്‍ മാറ്റം

ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരമാകും. കഫീന്‍ അടങ്ങിയവ ഒഴിവാക്കുക. മസാല, അമിതമായ എരിവ് എന്നിവയും ഒഴിവാക്കാം.

ച്യൂയിംഗ് ഗം

ച്യൂയിംഗ് ഗം

ച്യൂയിംഗ് ഗം ചവയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാണ്. ഇത് ചവയ്ക്കുമ്പോള്‍ കൂടുതല്‍ ഉമിനീര് ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് വയറ്റിലെ ആസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ലെമണൈഡ്

ലെമണൈഡ്

ലെമണൈഡ് കുടിയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാര്‍ഗമാണ്. ഇത് ശരീരത്തിലെ അസിഡിറ്റി കുറച്ച് ആര്‍ക്കലൈനാക്കുന്നു. ഇതുവഴി റിഫ്ക്‌സ് കുറയകയും ചെയ്യുന്നു.

ഇഞ്ചി

ഇഞ്ചി

ഇഞ്ചി നെഞ്ചെരിച്ചിലിനുള്ള മറ്റൊരു പരിഹാരമാര്‍ഗമാണ്. പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണിത്. ഇഞ്ചി വെറുതെ വായിലിട്ടു ചവയ്ക്കാം, അല്ലെങ്കില്‍ ഇഞ്ചിയിട്ട ചായ കുടിയ്ക്കാം. ഇത് അസിഡിറ്റിയെ കുറയ്ക്കും. ദഹനപ്രശ്‌നങ്ങള്‍ക്കുള്ളൊരു നല്ല മരുന്നു കൂടിയാണിത്.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ലഘുവായ വ്യായാമങ്ങള്‍ ഗര്‍ഭകാല അസിഡിറ്റിയ്ക്കുള്ള ഒരു പരിഹാരമാണ്.

ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളം കുടിയ്ക്കുന്നതും ഗുണം ചെയ്യും.

Read more about: pregnancy ഗര്‍ഭം
English summary

Home Remedies Acidity During Pregnancy

Pregnant women normally go through very difficult situations, both physical and mental. Acidity is one among them. Here are some home remedies for this problem,
Story first published: Saturday, September 7, 2013, 16:59 [IST]
X
Desktop Bottom Promotion