For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെല്‍ത്തി പ്രഗ്നന്‍സി ടിപ്‌സ്

|

ഗര്‍ഭകാലം ആരോഗ്യകരമാകേണ്ടത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കുഞ്ഞിനു വേണ്ട കരുതല്‍ മുഴുവന്‍ ചെയ്യേണ്ടത് അമ്മയുമാണ്. ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുകയും വേണം.

ആരോഗ്യകരമായ ഗര്‍ഭത്തിന് ഭക്ഷണവും വ്യായാമവുമുള്‍പ്പെടെ പല കാര്യങ്ങളിലും ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്. തുടക്കം മുതല്‍ എടുക്കുന്ന ശ്രദ്ധയായിരിക്കും ഒന്‍പതു മാസം കഴിഞ്ഞ് കുഞ്ഞിന്റെ ആരോഗ്യത്തില്‍ പ്രതിഫലിയ്ക്കുക. കുഞ്ഞിന്റെ ആരോഗ്യം മാത്രമല്ല, അമ്മയുടേയും.

ആരോഗ്യകരമായ ഗര്‍ഭത്തിനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,

ഭക്ഷണം

ഭക്ഷണം

കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു ഗുണവും വര്‍ദ്ധിപ്പിയ്ക്കുക. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.

ആരോഗ്യം

ആരോഗ്യം

ശരീരത്തിന് ആവശ്യമായ എല്ലാതരം പോഷകങ്ങളും ലഭിയ്ക്കുന്ന വിധത്തിലുള്ള ഭക്ഷണം കഴിയ്ക്കുക. ആരോഗ്യം നല്‍കുന്ന എല്ലാതരം ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിയ്ക്കുക.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഗര്‍ഭകാലത്ത് വ്യായാമങ്ങള്‍ ചെയ്യുന്നത് ഗര്‍ഭകാലത്തെ ശാരീരിക, മാനസിക അസ്വസ്ഥതകള്‍ കുറയ്ക്കുവാന്‍ നല്ലതാണ്. ഇത് സുഖപ്രസവത്തിനും നല്ലതു തന്നെ.

മോണരോഗങ്ങള്‍

മോണരോഗങ്ങള്‍

ഗര്‍ഭകാലത്ത് മോണരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക തന്നെ വേണം.

മരുന്നുകള്‍

മരുന്നുകള്‍

ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ കഴിയ്ക്കരുത്. അത്യാവശ്യത്തിനല്ലാതെ, മരുന്നുകള്‍ കഴിവതും ഒഴിവാക്കുക തന്നെ വേണം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

ഗര്‍ഭകാലത്ത് പ്രകൃതിദത്ത മരുന്നുകളെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഇതും ചിലപ്പോള്‍ അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തിയേക്കും.

സെക്‌സ്

സെക്‌സ്

ഗര്‍ഭകാലത്ത് സെക്‌സ് ഒഴിവാക്കേണ്ടതില്ല. എന്നാല്‍ ഇത് ഗര്‍ഭിണിയ്ക്ക് അസ്വസ്ഥതകളുണ്ടാക്കാതെ ശ്രദ്ധിയ്ക്കണം. പ്രശ്‌നങ്ങളുള്ള ഗര്‍ഭമെങ്കില്‍ സെക്‌സ് ഒഴിവാക്കണം.

യാത്ര

യാത്ര

യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നില്ലെങ്കിലും ഒരേ ഇരുപ്പില്‍ ദീര്‍ഘദൂരമുള്ള യാത്രകള്‍ ശാരീരിക അസ്വസ്ഥതകളും കാലില്‍ നീരും വരുത്തി വയ്ക്കും. ഗര്‍ഭിണിയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കാത്ത വിധത്തിലുള്ള യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുക.

അന്തരീക്ഷം

അന്തരീക്ഷം

ആരോഗ്യകരമായ ഗര്‍ഭത്തിന് അന്തീക്ഷവും പ്രധാനമാണ്. വായു മലിനീകരണം പോലുള്ള അന്തരീക്ഷം അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല.

പുകവലി

പുകവലി

പുകവലി പോലുള്ള ശീലങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും നല്ലതല്ല. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.

ഡ്രഗ്‌സ്

ഡ്രഗ്‌സ്

ഡ്രഗ്‌സ് ഉപയോഗവും ഗര്‍ഭകാലത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഈ ശീലവും ഒഴിവാക്കുക.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങളും സ്‌ട്രെസുമെല്ലാം അമ്മയുടെ ശാരീരിക, മാനസിക ആരോഗ്യത്തേയും ഇതുവഴി കുഞ്ഞിനെയും ബാധിയ്ക്കും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.

 പിന്തുണ

പിന്തുണ

മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെ കുടുംബത്തിന്റേയും പിന്തുണ ആവശ്യമുള്ള സമയമാണിത്. ഇ്ക്കാര്യത്തില്‍ ഇരുകൂട്ടരും ശ്രദ്ധിയ്ക്കണം.

ചെക്കപ്പ്

ചെക്കപ്പ്

ഡോക്ടറെ കണ്ട് കൃത്യമായി ചെക്കപ്പ് നടത്തുക. നിര്‍ദേശങ്ങള്‍ അനുസരിയ്ക്കുക. ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

Read more about: pregnancy ഗര്‍ഭം
English summary

Healthy Pregnancy Tips

When you are pregnant, one of the main things that your doctor would advice you is to stay safe at any cost in order to have a healthy pregnancy.
 
 
Story first published: Thursday, November 28, 2013, 13:40 [IST]
X
Desktop Bottom Promotion