For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എങ്ങനെ പറയും ആ ഗുഡ് ന്യൂസ് !

|

വിവാഹാലോചനകള്‍ വന്നുതുടങ്ങുമ്പോള്‍ത്തന്നെ പലപെണ്‍കുട്ടികളും വിവാഹാനന്തര ജീവിതത്തെക്കുറിച്ചോര്‍ത്തുള്ള ആശങ്കകളിലേയ്ക്ക് എത്തിപ്പെടുക പതിവാണ്. ചിലര്‍ക്ക് ഭര്‍തൃഗൃഹത്തിലെ അന്തരീക്ഷം എങ്ങനെയായിരിക്കുമെന്നോര്‍ത്താണ് ടെന്‍ഷനെങ്കില്‍ ചിലര്‍ക്ക് ലൈംഗികബന്ധം, ഗര്‍ഭധാരണം തുടങ്ങിയകാര്യങ്ങളെക്കുറിച്ചോര്‍ത്തായിരിക്കും മനസ്സമാധാനം നഷ്ടപ്പെടുന്നത്.

എന്തായാലും ഭൂരിഭാഗമാളുകള്‍ക്കും ഈ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടവരും. ചിലര്‍ക്ക് ഗര്‍ഭധാരണമെന്ന വാക്കുതന്നെ ടെന്‍ഷനുണ്ടാക്കും. ഗര്‍ഭിണിയാണെന്നറിയുന്നത്, അത് മറ്റുള്ളവരെ എങ്ങനെ അറിയിയ്ക്കും, വലുതായി വരുന്ന വയറുമായി എങ്ങനെ ഇറങ്ങി നടക്കും എന്നുവേണ്ട ആധിപിടിയ്ക്കാന്‍ കാരണങ്ങള്‍ പലവിധമുണ്ട്.

Pregnancy

ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനുണ്ടാക്കുന്ന ചിന്ത കുടുംബാംഗങ്ങളോട് ഗര്‍ഭിണിയാണെന്നകാര്യം എങ്ങനെ പറയുമെന്നത് തന്നെയായിരിക്കും. മടിയോ ചമ്മലോ നാണക്കേടോ എന്നുവേണ്ട ഗര്‍ഭിണിയാണെന്ന സന്തോഷത്തോടൊപ്പം തന്നെ ഇത്തരം ചിന്തകളും കയറിവരുമെന്നുറപ്പ്. ചിലര്‍ക്ക് ഈ സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിയ്ക്കാന്‍ തിടുക്കമായിരിക്കും എന്നാല്‍ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഈ ഗുഡ് ന്യൂസ് എങ്ങനെ വെളിപ്പെടുത്തണമെന്നകാര്യത്തില്‍ ചിലര്‍ ആകെ ആശയക്കുഴപ്പത്തിലാകും.

ഗര്‍ഭിണിയാണെന്ന പരിശോധനയില്‍ ഉറപ്പുവന്നയുടന്‍ ഇക്കാര്യം എല്ലാവരെയും അറിയിയ്ക്കാന്‍ ചില ദമ്പതിമാര്‍ക്ക് മടിയാണ്. കാരണം മറ്റൊന്നുമല്ല, ആദ്യത്തെ മൂന്നുമാസത്തില്‍ എന്തും സംഭവിയ്ക്കാമെന്നതുതന്നെ പ്രശ്‌നം. കാര്യം അനൗണ്‍സ് ചെയ്തിട്ട് പിന്നെ വല്ല പ്രശ്‌നവുമുണ്ടായാല്‍ അതിന് വിശദീകരണം നല്‍കല്‍, ചോദ്യം ഉത്തരം ഇങ്ങനെ ഏറെ പ്രശ്‌നങ്ങളുണ്ടാകും. ചിലര്‍ ഏറ്റവും അടുത്തകുടുംബാംഗങ്ങളെ മാത്രമേ ഗര്‍ഭിണിയാണെന്നകാര്യം പെട്ടെന്ന് അറിയിയ്ക്കാറുള്ളു, ബാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിയ്ക്കുന്നത് പതുക്കെ മതിയെന്നാണ് പലരും തീരുമാനിയ്ക്കാറുള്ളത്.

ചിലര്‍ ഇത്രയ്‌ക്കൊന്നും ചിന്തിക്കാന്‍ നില്‍ക്കാറില്ല, തങ്ങള്‍ക്കുണ്ടായ സന്തോഷം എല്ലാവരെയും അറിയിയ്ക്കാന്‍ ഇവര്‍ക്ക് തിടുക്കമായിരിക്കും. എന്തായാലും സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിക്കാന്‍ തീരുമാനിച്ചുവെന്നിരിയ്ക്കുക. അപ്പോള്‍ ഇനി അതെങ്ങനെ വേണമെന്നകാര്യത്തെക്കുറിച്ച് ആലോചിയ്ക്കാം.

ബേബി ഡിന്നര്‍ ഒരുക്കാം

കുടുംബാംഗങ്ങളെയെല്ലാം ക്ഷണിച്ച് ഒരു ബേബി ഡിന്നര്‍ ഒരുക്കുകയെന്നത് ശരിയ്ക്കും തമാശനിറഞ്ഞ ഒരു സംഗതിയാണ്. വിരുന്നില്‍ വിളമ്പുന്നവിഭവങ്ങളെല്ലാം കുഞ്ഞുങ്ങളായിരിക്കുക. പിഞ്ചുകാരറ്റ്, പിഞ്ചു പഴങ്ങള്‍, ഭക്ഷണങ്ങള്‍ വിളമ്പാന്‍ കുട്ടികള്‍ക്കുള്ള പാത്രങ്ങള്‍ എന്നിങ്ങനെ ആകെമൊത്തെ കുഞ്ഞുങ്ങള്‍ തീമായുള്ള ഒരു വിരുന്ന്. ഇങ്ങനെ ഒരുക്കിയ തീന്‍മേഖ കാണുമ്പോള്‍ത്തന്നെ ആളുകള്‍ക്ക് കാര്യം പിടികിട്ടും. ഇനി ഇത്രയും കണ്ടിട്ട് കാര്യം മനസ്സിലാവാത്തവര്‍ക്ക് വേണ്ടി ഭക്ഷണത്തിനിടെ ആ സന്തോഷവാര്‍ത്ത പറയുക.

ഗുഡ് ന്യൂസ് പറയാന്‍ ഫോട്ടോ സെഷന്‍

കുടുംബാംഗങ്ങളെയെല്ലാം ചേര്‍ത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ സെഷന്‍ പ്ലാന്‍ ചെയ്യുക. എല്ലാവരും ഒരുങ്ങി ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കുന്നയാളോട് സംഗതി അനൗണ്‍സ് ചെയ്യാന്‍ പറയുക. ഈ ദൗത്യം വേണമെങ്കില്‍ ഭര്‍ത്താവിന് ഏറ്റെടുക്കാവുന്നതാണ്. ഇനി അതല്ല കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ മുത്തശ്ശനെയോ, മുത്തശ്ശിയെയോ മറ്റോ ഇതിനായി നിയോഗിയ്ക്കുകയും ചെയ്യാം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തങ്ങളിലൊന്ന് നിങ്ങള്‍ക്ക് ഇങ്ങനെ അടയാളപ്പെടുത്താം, ആ ഗ്രൂപ്പ് ഫോട്ടോ അടുത്തതലമുറയ്ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യാം.

ടീ ഷേര്‍ട്ട് സമ്മാനിച്ച് വാര്‍ത്തയറിയ്ക്കാം
കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയോ, അനന്തരവനോ ഒക്കെയായിട്ടാണ് കുഞ്ഞ് പിറക്കാന്‍ പോകുന്നതെങ്കില്‍ അവലംബിയ്ക്കാവുന്ന മനോഹരമായ ഒരു മാര്‍ഗ്ഗമാണ് ഇത്. കുടുംബാംഗങ്ങളെയെല്ലാം ഒരു വിരുന്നിനായി ഒന്നിപ്പിയ്ക്കുക. വിരുന്നിനിടെ എല്ലാവര്‍ക്കും സമ്മാനമായി ഒരോ ടീഷേര്‍ട്ട് സമ്മാനിയ്ക്കുക. ഗ്രാന്റ്മ, അങ്കിള്‍, കസിന്‍, തുടങ്ങിയ വാക്കുകള്‍ എഴുതിച്ചേര്‍ത്തുവേണം ടീഷേര്‍ട്ട് തയ്യാറാക്കാന്‍. മിക്കയിടങ്ങളിലും ഇപ്പോള്‍ ടീഷേര്‍ട്ടുകളും മറ്റും പേഴ്‌സണലൈസ് ചെയ്തു കിട്ടും. ആദ്യത്തെക്കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിടാന്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു രീതിയാണിത്.

സന്ദേശങ്ങള്‍ അയയ്ക്കാം.

കുടുംബത്തിലെ സന്തോഷവാര്‍ത്ത അറിയിയ്ക്കാന്‍ വിരുന്നും ഫോട്ടോ സെഷനും ഒന്നും അറേഞ്ച് ചെയ്യാന്‍ തോന്നുന്നില്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് ഓരോ മെയിലുകള്‍ അയയ്ക്കുക. സോണോഗ്രാം കൂടെയുണ്ടെങ്കില്‍ മെയിലില്‍ അതിന്റെ കോപ്പികൂടി അറ്റാച്ച്‌ചെയ്യുക. അതില്‍ പ്രവസത്തീയതികൂടി ചേര്‍ക്കുകയും ചെയ്യാം. പിറക്കാന്‍ പോകുന്ന കുഞ്ഞിന്റേതായി ഏതാനും വാക്കുകളും എഴുതിച്ചേര്‍ക്കാം. സാധാരണ തപാലിലാണ് സന്ദേശം അയയ്ക്കുന്നതെങ്കില്‍ അല്‍പം തമാശയ്ക്കായി ഒരു ഡയപ്പറില്‍ സന്ദേശം തയ്യാറാക്കാം.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy, Family, Marriage, Relationship, Friends, ഗര്‍ഭം, സ്ത്രീ, ഗര്‍ഭധാരണം, കുടുംബം, സ്ത്രീ, വിവാഹം, ദമ്പതി

Once you find out you're pregnant, you may be eager to announce your news to the world as soon as possible.
Story first published: Friday, January 4, 2013, 15:27 [IST]
X
Desktop Bottom Promotion