For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് അനീമിയ വരുത്തും ഭക്ഷണങ്ങള്‍

|

ഗര്‍ഭകാലത്ത് പല ഘടകങ്ങളും നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തെയും ഇവ ബാധിയ്ക്കും. ഇത്തരം ഘടകങ്ങളില്‍ ഭക്ഷണം പെടാം, ജീവിതശൈലികള്‍ വരാം. ഇവ പലപ്പോഴും ആരോഗ്യത്തെ ബാധിയ്ക്കുകാണ് ചെയ്യുക.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. അയേണ്‍ കുറവാണ് ഇതിന് കാരണം.

ഗര്‍ഭകാലത്ത് കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും വിളര്‍ച്ച അഥവാ അനീമിയ വരുത്തി വയ്ക്കാം. ഇതുകൊണ്ടു തന്നെ ഇവ ഒഴിവാക്കേണ്ടതും വളരെ അത്യാവശ്യം. ഗര്‍ഭകാലത്ത് അനീമിയക്കിട വരുത്തുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കാപ്പി

കാപ്പി

ഗര്‍ഭകാലത്ത കാപ്പി കുടിയ്ക്കുന്ന് അനീമിയ്ക്ക് ഇട വരുത്തും. കാപ്പി ശരീരത്തില്‍ നിന്നും ഇരുമ്പു വലിച്ചെടുക്കും. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കാപ്പി നല്ലതല്ല.

കട്ടന്‍ചായ

കട്ടന്‍ചായ

കാപ്പിയെ അപേക്ഷിച്ച് ചായ ഗര്‍ഭകാലത്ത് കൂടുതല്‍ ആരോഗ്യപ്രദമാണെന്നു പറയാം. എന്നാല്‍ കട്ടന്‍ചായ അയേണ്‍ കുറവിനിട വരുത്തും. പാല്‍ ചേര്‍ത്തു കുടിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് വിളര്‍ച്ചയ്ക്കിട വരുത്തും.

ടോഫു

ടോഫു

സോയ വിളര്‍ച്ച പരിഹരിയ്ക്കുന്ന ഒരു ഭക്ഷണമാണ്. എ്ന്നാല്‍ ടോഫു പുളിയ്ക്കാത്ത ഒരു പാല്‍ വിഭവമാണ്. ഇതിലെ ഫൈറ്റിക് ആസിഡ് ശരീരത്തില്‍ അയേണ്‍ കുറവു വരുത്തും.

ചീര

ചീര

ചീര ഇരുമ്പടങ്ങിയ ഭക്ഷണമാണെങ്കിലും ഇതിലെ ഓക്‌സാലിക് ആസിഡ് കുഞ്ഞിന് നല്ലതല്ല.

പയര്‍

പയര്‍

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടവയില്‍ പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുന്നു.

മധുരം

മധുരം

മധുരം ശരീരത്തിലെ ഇരുമ്പിന്റെ അളവു കുറയ്ക്കും. അനീമിയയ്ക്ക് ഇട വരുത്തും. മധുരവും ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഒന്നു തന്നെ.

സോഫ്റ്റ് ഡ്രിങ്കുകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍

സോഫ്റ്റ് ഡ്രിങ്കുകള്‍ അനീമിയക്ക് ഇട വരുത്തുന്ന ഒരു പാനീയമാണ്. ഇവ ശരീരത്തിലെ രക്തത്തിന്റെ അളവില്‍ കുറവു വരുത്തുന്നു. വിളര്‍ച്ചയ്ക്ക് ഇട വരുത്തുന്നു. ഗര്‍ഭകാലത്ത് ഇവ ഒഴിവാക്കുക തന്നെ വേണം.

ലിവര്‍

ലിവര്‍

ലിവര്‍ അഥവാ കരള്‍ സാധാരണ ഗതിയില്‍ വിളര്‍ച്ച കുറയ്ക്കുമെങ്കിലും ഗര്‍ഭകാലത്ത് ഇത് കഴിയ്ക്കുന്നത് രക്തത്തിലെ ഇരുമ്പിന്റെ അളവു കുറയ്ക്കുകയാണ് ചെയ്യുന്നത്.

Read more about: pregnancy ഗര്‍ഭം
English summary

Food Avoid Anaemic Pregnancy

When you are pregnant, there are a number of things which can go wrong with your health. Being pregnant is not an easy phase for a woman since there are a lot of changes in her body. With these changes comes along mental block too. A pregnant woman undergoes stress during her pregnancy as her constant worry is the care of her unborn child.
 
 
Story first published: Thursday, September 19, 2013, 15:16 [IST]
X
Desktop Bottom Promotion