For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

|

ഗര്‍ഭകാലം ശാരീരിക അസ്വസ്ഥതകളുടെ കാലം കൂടിയാണ്. ഇത്തരം സമയത്ത് പല കാര്യങ്ങളും, ചില പ്രത്യേക ഗന്ധങ്ങളടക്കം അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്.

അസ്വസ്ഥതകളുണ്ടെങ്കിലും അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഭക്ഷണവും വളരെ പ്രധാനമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് ഗ്യാസുണ്ടാക്കുകയും ചെയ്യും. ഇവ ഗര്‍ഭിണിയല്ലെങ്കില്‍ കഴിച്ചാല്‍ ഗ്യാസുണ്ടാകണമെന്നില്ല. ചില ഭക്ഷണങ്ങള്‍ നല്ലതാണെങ്കിലും ചിലപ്പോള്‍ ഗ്യാസുണ്ടാക്കും.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ആപ്പിള്‍ ഇത്തരത്തില്‍ ഒരു ഭക്ഷണമാണ്. ഇതിലെ പെക്ടിനാണ് ഇത്തരം ഗ്യാസുണ്ടാക്കുന്നത്. പെക്ടിന്‍ ഒരിനം കാര്‍ബോഹൈഡ്രേറ്റാണ്.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ക്യാബേജും ഇത്തരത്തിലൊരു ഭക്ഷണം തന്നെയാണ്. ഇത് ദഹനം അല്‍പം പതുക്കെയാക്കും. ഗര്‍ഭാവസ്ഥയില്‍ ഇത് ഗ്യാസും നെഞ്ചെരിച്ചിലും ഉണ്ടാക്കും.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

പയര്‍ വര്‍ഗങ്ങളും ഗ്യാസുണ്ടാക്കും. ഇവയിലെ റാഫിനോസ് എന്ന ഘടകമാണ് ഇതിന് കാരണമാകുന്നത്. ഇവ നല്ലപോലെ കഴുകുകയും മുളപ്പിച്ചു കഴിയ്ക്കുകയും ചെയ്യുന്നത് ഗ്യാസ് കുറയ്ക്കും.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

വറുത്ത ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നതു തന്നെയാണ് എന്തുകൊണ്ടും നല്ലത്. ഇവ ഗ്യാസുണ്ടാക്കുക മാത്രമല്ല, ആരോഗ്യത്തിനും നല്ലതല്ല.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

റാഡിഷും ഗര്‍ഭകാലത്തു കഴിച്ചാല്‍ ഗ്യാസുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനു പുറമെ സവാള, ടര്‍ണിപ്, പച്ചക്കുരുമുളക് എന്നിവയും ഗ്യാസുണ്ടാക്കും.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ശീതളപാനീയങ്ങളും ഗ്യാസുണ്ടാക്കും. ഇത് സാധാരണ അവസ്ഥയില്‍ തന്നെ ഗ്യാസുണ്ടാക്കും.ഗര്‍ഭകാലത്താകട്ടെ, ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനമാണ് ഉരുളക്കിഴങ്ങ്. ഇതിലെ സ്റ്റാര്‍ച്ച് ദഹനം പതുക്കെയാക്കും. വയറ്റില്‍ ഗ്യാസുണ്ടാക്കുകയും ചെയ്യും.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത ചീസ് കഴിയ്ക്കുന്നതു ഗ്യാസ് മാത്രമല്ല, ഇതിലെ ബാക്ടീരിയ ഭ്രൂണത്തിനു ദോഷകരവുമാണ്.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ചോളം ചിലര്‍ക്കെങ്കിലും ദഹനപ്രശ്‌നങ്ങളുണ്ടാക്കും. ഇത് ഗ്യാസ് പ്രശ്‌നമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്.

 ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

ഗര്‍ഭകാലത്ത് ഗ്യാസുണ്ടാക്കും ഭക്ഷണങ്ങള്‍

കുക്കുമ്പര്‍ ധാരാലം ജലാംശമുള്ള ഒന്നാണെങ്കിലും ഗര്‍ഭകാലത്ത് ചിലര്‍ക്കെങ്കിലും ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കും. ഇത്തരക്കാരെങ്കില്‍ ഇത് ഒഴിവാക്കുക.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy, Pregnant, Food, Gas, Digestion, Acidity, ഗര്‍ഭം, ഗര്‍ഭിണി, ഭക്ഷണം, ഗ്യാസ്, ദഹനം, അസിഡിറ്റി

Gastric problems are something that we all suffer from. Be it for a newborn or adult, there are many foods that causes gastric problems. Even improper eating habits like swallowing air while chewing can cause gastric problem. There are various foods that causes gas when consumed during pregnancy. Even breastfeeding mothers suffer from gastric problems because of these foods.
 
Story first published: Thursday, March 14, 2013, 15:21 [IST]
X
Desktop Bottom Promotion