For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് സഹായിക്കും വിഭവങ്ങള്‍

|

സ്ത്രീകളിലെ ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിലും പുരുഷന്മാരിലെ പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിലും ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. ചിലതരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.

കൂണ്‍, മുട്ട തുടങ്ങിയവയെല്ലാം പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണമാണ്.

ഇത്തരം ഭക്ഷണങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ചില വിഭവങ്ങളെക്കുറിച്ച് അറിയൂ, ഇത് ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.

കൂണ്‍ ചേര്‍ത്ത ഓംലറ്റ്

കൂണ്‍ ചേര്‍ത്ത ഓംലറ്റ്

കൂണ്‍ ചേര്‍ത്ത ഓംലറ്റ് ഗര്‍ഭധാരണത്തിനും പ്രത്യുല്‍പാദനശേഷിയ്ക്കും സഹായിക്കും. ഇതിലെ സിങ്കും പ്രോട്ടീനുമെല്ലാം ഇതിന് സഹായിക്കുന്നവയാണ്.

 ആല്‍മണ്ട്-വീറ്റ് പാന്‍ കേയ്ക്ക്‌

ആല്‍മണ്ട്-വീറ്റ് പാന്‍ കേയ്ക്ക്‌

ബദാം, ഗോതമ്പ് എന്നിവ ചേര്‍ത്ത ആല്‍മണ്ട്-വീറ്റ് പാന്‍കേയ്ക്കുകളും പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്.

പോംഗ്രനേറ്റ്

പോംഗ്രനേറ്റ്

പുരുഷന്മാരിലെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ പോംഗ്രനേറ്റ് നല്ലതാണ്. കൊഴുപ്പില്ലാത്ത പാലും പോംഗ്രനേറ്റും ഉപയോഗിച്ച് പോംഗ്രനേറ്റ് സ്മൂത്തിയുണ്ടാക്കാം.

ഗ്രില്‍ഡ് സാല്‍മണ്‍

ഗ്രില്‍ഡ് സാല്‍മണ്‍

സാല്‍മണ്‍ മത്സ്യവും ഗര്‍ഭധാരണശേഷി വര്‍ദ്ധിപ്പിയ്ക്കും. സാല്‍മണില്‍ ഇഞ്ചി, വിനെഗര്‍, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് മൈക്രോവേവില്‍ വച്ച് 15 മിനിറ്റ് ഗ്രില്‍ ചെയ്ുത കഴിയ്ക്കാം.

ചീസ് സാന്‍ഡ്‌വിച്ച്‌

ചീസ് സാന്‍ഡ്‌വിച്ച്‌

ചീസിലെ കാല്‍സ്യം സ്ത്രീകളിലെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനൊപ്പം സവാള, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ കൂടി ചേര്‍ത്ത് സാ്ന്‍ഡ്‌വിച്ചുണ്ടാക്കാം.

ഗ്രില്‍ഡ് ഗാര്‍ലിക് ഓയിസ്റ്റര്‍

ഗ്രില്‍ഡ് ഗാര്‍ലിക് ഓയിസ്റ്റര്‍

കക്കയിറച്ചില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. പുരുഷന്മാരിലെ പ്രത്യുല്‍പാദനക്ഷമത വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.ഗ്രില്‍ഡ് ഗാര്‍ലിക് ഓയിസ്റ്റര്‍ നല്ലൊരു വിഭവമാണ്

ജ്യൂസ്‌

ജ്യൂസ്‌

ഇലക്കറികള്‍ കൊണ്ടുള്ള ജ്യൂസും കുക്കുമ്പര്‍ ജ്യൂസുമെല്ലാം പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

ചിക്കന്‍ സാലഡ്

ചിക്കന്‍ സാലഡ്

ഗര്‍ഭം ധരിയ്ക്കാന്‍ പ്രോട്ടീന്‍ അത്യാവശ്യമാണ്. ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത ചിക്കന്‍ സാലഡ് നല്ലൊരു ഭക്ഷണമാണ്.

ചെമ്മീന്‍

ചെമ്മീന്‍

ചെമ്മീനില്‍ പ്രോട്ടീനും ഒമേഗ ത്രീ ഫാറ്റി ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ചെമ്മീനില്‍ ചെറുനാരങ്ങാനീരും മസാലകളും പുരട്ടി ഗ്രില്‍ ചെയ്തു കഴിയ്ക്കാം. ഇതും പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിയ്ക്കും.

English summary

Fertility Recipes To Conceive Fast

Getting pregnant does not happen easily for everyone. Even if you do not have any major health issues, it may take you up to one year for trying to conceive before you get the good news. So while you wait with baited breath, some fertility recipes to conceive quickly may be just what you need. Fertility foods for both men and women is the best natural way to boost your chances of conception.
 
 
Story first published: Wednesday, August 21, 2013, 13:19 [IST]
X
Desktop Bottom Promotion