For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ നടുവ് വേദനയ്ക്ക് പരിഹാരം

By Viji Joseph
|

ഒരു സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാണ് ഒരമ്മയാവുക എന്നത്. അതുപോലെ കുഞ്ഞിന്‍റെ ജനനത്തിനായി പല ഒരുക്കങ്ങളും ചെയ്യേണ്ടതുണ്ട്. ഗര്‍ഭത്തെയും പ്രസവത്തെയും സംബന്ധിച്ച് പല സംശയങ്ങളും സ്ത്രീകള്‍ക്കുണ്ടാവും. അതിലൊന്നാണ് ഗര്‍ഭകാലത്തുണ്ടാകുന്ന ശരീരവേദന. ഗര്‍ഭകാലത്ത് ശരീരത്തിന്‍റെ പല ഭാഗങ്ങളിലും വേദന അനുഭവപ്പെടും. ഇത് മിക്കപ്പോഴും കുട്ടിയുടെ കിടപ്പിനനുസരിച്ചാവും ഉണ്ടാവുക.

നടുവിലാവും ഈ വേദന കൂടുതലായി അനുഭവപ്പെടുന്നത്. കുട്ടി ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്ക് പ്രവേശിക്കുമ്പോള്‍ കിടക്കുന്ന നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ വേദന ജനിപ്പിക്കും. എന്നാല്‍ എല്ലായ്പോഴും ഇതാവില്ല കാരണം. ഓരോ സ്ത്രീക്കും ഗര്‍ഭകാലവും പ്രസവവും വ്യത്യസ്ഥമായിരിക്കും. ചിലര്‍ക്ക് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ വേദന സഹിക്കേണ്ടി വരും. ഇത് അപകടകരമോ അസ്വഭാവികമോ അല്ല. എന്നിരുന്നാലും ഏറെ അസ്വസ്ഥതകള്‍ അമ്മമാര്‍ക്ക് ഇത് സൃഷ്ടിക്കും.

ഗര്‍ഭകാലത്തെ നടുവ് വേദനയ്ക്ക് ശമനം കിട്ടാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്. എന്നാല്‍ അവ ചെയ്യുന്നതിന് മുമ്പായി ഒരു ഡോക്ടറെ കണ്ട് ഉപദേശം തേടണം. കൂടാതെ ഇവ ചെയ്യുന്നത് മൂലം വേദനയോ മറ്റ് പ്രയാസങ്ങളോ തോന്നുന്നുണ്ടെങ്കില്‍‌ തുടരുകയും ചെയ്യരുത്.

1. ശാരീരിക അധ്വാനം

1. ശാരീരിക അധ്വാനം

ശാരീരികമായ അധ്വാനം നടുവ് വേദനയ്ക്ക് പരിഹാരം നല്കാന്‍ സഹായിക്കും. നടപ്പ് ഒരു ശീലമാക്കുക. ഇത് നിങ്ങള്‍ക്ക് ആശ്വാസം നല്കും.

2. മസാജിങ്ങ്

2. മസാജിങ്ങ്

ചൂട് വെള്ളത്തിലുള്ള കുളി നടവ് വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കും. അതല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ സഹായത്തോടെ നടുവിന് ചൂട് പിടിക്കാം.

3.തിരുമ്മല്‍

3.തിരുമ്മല്‍

നട്ടെല്ലിന് താഴെയായി അമര്‍ത്തി തടവുന്നത് നടുവ് വേദനയ്ക്ക് ശമനം നല്കും. ത്രികാസ്ഥിക്ക് മുകളിലായി അമര്‍ത്തുന്നത് ഭൂരിഭാഗം പേര്‍ക്കും സുഖം നല്കുന്നതാണ്.

4. വ്യായാമം

4. വ്യായാമം

കയ്യും കാല്‍ മുട്ടും നിലത്തുകുത്തി നില്‍ക്കുന്നത് ആയാസം കുറയ്ക്കും. ഇത് ഇടുപ്പില്‍ ഗര്‍ഭസ്ഥ ശിശുവിനെ അല്പം പുറത്തേക്ക് തള്ളുകയും കുഞ്ഞിന് തിരിയാന്‍ ഇടം ലഭിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ നടുഭാഗത്ത് എതിരായ സമ്മര്‍ദ്ധമുണ്ടാകുന്നത് വേദനയ്ക്ക് കുറവ് നല്കും.

5. ഇടുപ്പിനുള്ള വ്യായാമം

5. ഇടുപ്പിനുള്ള വ്യായാമം

ഏത് ഗര്‍ഭിണികള്‍ക്കും ചെയ്യാവുന്ന, ലളിതമായ രീതിയാണിത്. മലര്‍ന്ന് കിടന്ന ശേഷം അരക്കെട്ട് മുകളിലേക്കുയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുകയും ചെയ്യുക വഴി വേദനയ്ക്ക് കുറവ് ലഭിക്കും.

6. ബര്‍ത്ത് ബോള്‍ പോലുള്ളവ

6. ബര്‍ത്ത് ബോള്‍ പോലുള്ളവ

ഉപയോഗിച്ചും നടുവ് വേദനയ്ക്ക് ശമനം നല്കാം. അമ്മമാര്‍ക്ക് അനുയോജ്യമായ നിലകള്‍ ഇതുപയോഗിച്ച ചെയ്യാവുന്നതാണ്. റോളിങ്ങ് പിന്നുകള്‍ ഉപയോഗിച്ചും വേദനയ്ക്ക് പരിഹാരം കാണാനാവും.

7. ഡോക്ടറുടെ ഉപദേശം

7. ഡോക്ടറുടെ ഉപദേശം

നിങ്ങള്‍ക്കനുയോജ്യമായ വ്യായാമം സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്. ഡോക്ടര്‍ ചില നിലകള്‍ ഉപദേശിക്കുകയും അരക്കെട്ട് ചലിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യും. ഇതെല്ലാം ഗര്‍ഭസ്ഥ ശിശുവിന് അതിന്‍റെ നിലയില്‍ ചെറിയ മാറ്റങ്ങള്‍ സാധ്യമാക്കും. ഗര്‍ഭം എന്നത് ഏറെ ശ്രദ്ധ ആവശ്യമുള്ളതാണ്. അതിനാല്‍ തന്നെ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ അവ കുഴപ്പങ്ങളുണ്ടാക്കാതെ ശ്രദ്ധിക്കണം.

Read more about: pregnancy
English summary

Ease back pain in labor

Knowing that you are becoming a mother is one of the most special feelings on earth. You may also prepare yourself during the days of pregnancy to welcome the new born. However, moms-to-be may have several doubts arising in their minds regarding pregnancy and labour and back pain is one among them. Women experience pain in various parts of the body during labour and it depends on the baby's position.
Story first published: Wednesday, December 11, 2013, 14:44 [IST]
X
Desktop Bottom Promotion