For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുതല്‍ വേണം, ഗര്‍ഭകാലത്ത് മരുന്നുകളെ

By Super
|

ഒരു സ്ത്രീ ജന്‍മം പൂര്‍ണമാവുകഅവള്‍ ഒരു കുഞ്ഞിന് ജന്‍മം നല്‍കുമ്പോഴാണ്. ആ സന്തോഷവും നിര്‍വൃതിയും പൂര്‍ണാര്‍ഥത്തില്‍ ആസ്വദിക്കുക ഒരു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കുന്നതിലൂടെ മാത്രമാണ്. ഗര്‍ഭസ്ഥ ശിശുവിന്‍െറ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളില്‍
പ്രധാനപ്പെട്ടതാണ് മരുന്നുകളുടെ ഉപയോഗം.

അമ്മയെ മാത്രമല്ല കുഞ്ഞിനെയും ബാധിക്കുന്നതിനാല്‍ താഴെ പറയുന്ന രീതിയിലുള്ള മരുന്നുകള്‍ ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.

തലവേദന

തലവേദന

തലദേനയോ മറ്റോ ഉണ്ടെങ്കില്‍ ആശ്വാസത്തിന് ഇബൂപ്രോഫനോ ആസ്പിരിനോ ഒക്കെ കഴിക്കാതിരിക്കുക. തലവേദന തനിയെ മാറിപോകാന്‍

പൂപ്പല്‍ ബാധ

പൂപ്പല്‍ ബാധ

ഗര്‍ഭിണികളില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് പൂപ്പല്‍ബാധ. രോഗബാധ കണ്ടാല്‍ ഡോക്ടറെ കാണാതെ മരുന്നുകള്‍ കഴിക്കാതിരിക്കുക.

 മുഖക്കുരു ബാധ

മുഖക്കുരു ബാധ

ഗര്‍ഭകാലത്തെ ഹോര്‍മോണല്‍ മാറ്റങ്ങള്‍ മുഖക്കുരു ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മുഖക്കുരുവിനെ തുരത്താന്‍ മരുന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ല. തനിയെ തന്നെ ഇത് മാറികാള്ളും.

പനിമരുന്നുകള്‍

പനിമരുന്നുകള്‍

ഗര്‍ഭിണികള്‍ പരാസെറ്റമോള്‍ അടങ്ങിയ പനിമരുന്നുകളുടെ ഉപയോഗം പരമാവധി കുറക്കണം. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ഉയര്‍ന്ന ഡോസിലുള്ള പാരാസെറ്റമോള്‍ കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്‍െറ വളര്‍ച്ചയെ ഗുരുതരമായി തന്നെ ബാധിക്കും.

വിഷാദരോഗത്തിനുള്ള മരുന്നുകള്‍

വിഷാദരോഗത്തിനുള്ള മരുന്നുകള്‍

ഗര്‍ഭസമയത്ത് വിഷാദം ബാധിച്ചാല്‍ മരുന്നുകള്‍ ഉപയോഗിക്കാതെ യോഗയോ മെഡിറ്റേഷനോ ചെയ്യുക. പകരം മരുന്നുകള്‍ കഴിച്ചാല്‍ കുഞ്ഞിന് ഗുരുതര വൈകല്യങ്ങള്‍ പിടികൂടാന്‍ സാധ്യതയേറെയാണ്.

അലര്‍ജി മരുന്നുകള്‍

അലര്‍ജി മരുന്നുകള്‍

പൂപ്പല്‍ബാധക്കുള്ള മരുന്നുകള്‍ കൂടാതെ അലര്‍ജി ഒഴിവാക്കുന്നതിനുള്ള മരുന്നുകളും ഗര്‍ഭിണികള്‍ ഉപയോഗിക്കരുത്. അലര്‍ജി ഉണ്ടാകാനുള്ള സാധ്യതകള്‍ ഒഴിവാക്കുക. ഉദാഹരണത്തിന് പൊടിക്ക് അലര്‍ജി ഉള്ളവരാണെങ്കില്‍ വീട് വൃത്തിയാക്കലൊക്കെ ശ്രദ്ധയോടെ മൂക്കില്‍ ഒരു തുണി കെട്ടിയിട്ട് ചെയ്യുക. പോഷ സമ്പുഷ്ടമായ ഭക്ഷണം കഴിച്ച് ശരീരത്തിന്‍െറ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുക.

ആന്‍റി ബയോട്ടിക്സ്

ആന്‍റി ബയോട്ടിക്സ്

ഒരു തരത്തിലുള്ള ആന്‍റിബയോട്ടിക്ക് മരുന്നുകളും ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. വേറെ ഒരു വഴിയുമില്ലാത്ത പക്ഷം ഡോക്ടറെ കണ്ട് വേറെ ഏതെങ്കിലും രൂപത്തിലുള്ള ചികില്‍സയുണ്ടോയെന്ന് അന്വേഷിക്കുക.

 യാത്രകളില്‍ അസ്വസ്ഥത തോന്നിയാല്‍

യാത്രകളില്‍ അസ്വസ്ഥത തോന്നിയാല്‍

ബസിലോ കാറിലോ കയറിയാല്‍ അസ്വസ്ഥത തോന്നുകയും ഛര്‍ദിക്കുന്നവരുമാണ് നിങ്ങളെങ്കില്‍ അത് ഒഴിവാക്കാനുള്ള മരുന്ന് കഴിക്കാതിരിക്കുക. ഇത്തരം മരുന്നുകള്‍ ഗര്‍ഭസ്ഥ ശിശുവിനെ അതീവ ഗുരുതരമായി തന്നെ ബാധിക്കും. പ്രശ്നം പരിഹരിക്കാന്‍ മറ്റുവഴികള്‍ നോക്കുക.

ഉറക്കഗുളിക

ഉറക്കഗുളിക

സാധാരണ സമയത്തുപോലും ഉറക്കഗുളികകള്‍ പുരുഷന്‍െറയും സ്ത്രീയുടെയും ആരോഗ്യത്തെ ബാധിക്കും. ഈ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ ഉറക്കഗുളിക കഴിക്കരുത്.

Read more about: pregnancy ഗര്‍ഭം
English summary

Drugs Should Be Avoided During Pregnancy

Everything that is consumed by pregnant women need to be considered properly. Like drugs, because it influence not only on the mother but also the baby. Consider the drugs that should be avoided during pregnancy, as reported by Mag for Women below.
X
Desktop Bottom Promotion