For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധത്തിന് സ്‌പോഞ്ചും

|

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പല തരമുണ്ട്. ഇവ പലതിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

കോണ്‍ട്രാസെപ്റ്റീവ് സ്‌പോഞ്ച് എന്നൊരു ഗര്‍ഭനിരോധന മാര്‍ഗമുണ്ട്. ഇന്‍ട്രാ യൂട്രൈന്‍ ജിവൈസ്, വജൈനല്‍ ടാബ്ലെറ്റുകള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത ഒരു വഴിയാണ് ഇത്.

മറ്റുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളെ അപേക്ഷിച്ച് ഇതിന് ഗുണങ്ങളും ഏറെയുണ്ട്.

Contraceptive

സാധാരണ ഇന്‍ട്രാ യൂട്രൈന്‍ ഉപകരണങ്ങളില്‍ ലോഹമാണ് ഉപയോഗിക്കുക. ഇത് അണുബാധയ്ക്കും അപൂര്‍വം ചില ഘട്ടങ്ങളില്‍ ക്യാന്‍സര്‍ പോലുളള പ്രശ്‌നങ്ങള്‍ക്കും കാരണമാകും. എന്നാല്‍ സ്‌പോഞ്ചില്‍ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്.

ഗര്‍ഭനിരോധനം തടയുന്നത് പ്ലാസ്റ്റിക് ആവരണത്തിലൂടെ മാത്രമല്ല, ബീജങ്ങളെ കൊന്നൊടുക്കുന്ന സ്‌പെര്‍മിസൈഡുകളും ഇത്തരം സ്‌പോഞ്ചില്‍ അടങ്ങിയിട്ടുണ്ട്.

ഇതുവഴി രണ്ടു വിധത്തിലുള്ള സംരക്ഷണമാണ് ഇത് നല്‍കുന്നത്. ബീജങ്ങള്‍ ഉള്ളിലെത്തുന്നത് തടയുന്നു. ഉള്ളിലെത്തിയാല്‍ തന്നെ ഇവയെ സ്‌പെര്‍മിസൈഡുകള്‍ നശിപ്പിക്കുകയും ചെയ്യും.

കോപ്പര്‍ ടി പോലുള്ളവ സ്ഥിരമായി ഉള്ളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ കോണ്‍ട്രാസെപ്റ്റീവ് സ്‌പോഞ്ച് താല്‍ക്കാലികമായി വയ്ക്കാവുന്നതാണ്. ഇവ ആവശ്യമുള്ളപ്പോള്‍ നമുക്കു തന്നെ വച്ച് എടുക്കുകയും ചെയ്യാം.

ഇവ ഉപയോഗിക്കാനും എളുപ്പമാണ്. സ്‌പോഞ്ചായതു കൊണ്ട് ഇത് ശരീരത്തില്‍ കടത്തി വയ്ക്കുവാനും സാധിയ്ക്കും.

കോണ്ടംസ് പോലെ ഇവ ഉപയോഗിച്ച ശേഷം എറിഞ്ഞു കളയാവുന്നവ തന്നെയാണ്. അതുകൊണ്ട് അണുബാധ പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും.

കോപ്പര്‍ ടി പോലുള്ളവ പ്രസവത്തിന് ശേഷം ഗര്‍ഭനിരോധന മാര്‍ഗമായി ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാതെ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. എന്നാല്‍ സ്‌പോഞ്ചിന് ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഇവ ഏതു വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്നവ തന്നെയാണ്.

English summary

Pregnancy, Contraceptive Pills, Condoms, Birth Control Pills, ഗര്‍ഭം, ഗര്‍ഭനിരോധനം, കോണ്‍ട്രാസെപ്റ്റീവ്, കോണ്ടംസ്, കോണ്‍ട്രാസെപ്റ്റീവ്,

Several ways of birth control or contraception are available to us, but none are foolproof. However, you need to use birth control if you are not planning a pregnancy now. We all have our own preferences when it comes to choosing a contraceptive method. So if you have not found your most suitable contraceptive yet, here is some food for thought.
 
 
Story first published: Monday, January 28, 2013, 13:57 [IST]
X
Desktop Bottom Promotion