For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷനു ശേഷം മലബന്ധം?

|

അബോര്‍ഷന്‍ സ്ത്രീയുടെ മനസിലും ശരീരത്തിനും പല പ്രശ്‌നങ്ങളുണ്ടാക്കുന്നതുണ്ട്. അബോര്‍ഷനു ശേഷം സ്ത്രീകള്‍ക്ക് പലപ്പോഴും പല ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകാം. ഇത്തരം ശാരീരിക പ്രശ്‌നങ്ങളിലൊന്നാണ് മലബന്ധം.

അബോര്‍ഷനെ തുടര്‍ന്ന് പല സ്ത്രീകളേയും മലബന്ധം എന്ന പ്രശ്‌നം അലട്ടുന്നതായി കാണാം. ഇതിനു പല കാരണങ്ങളുമുണ്ട്.

Constipation

ഹോര്‍മോണാണ് ഇതിനു പുറകിലെ മുഖ്യകാരണം. അബോര്‍ഷന്‍ എന്നത് പുറമെ നിന്നുള്ള ഒരു പ്രവൃത്തിയാണ്. എന്നാല്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാകട്ടെ, ഗര്‍ഭകാലത്തു നടക്കുന്ന രീതിയിലും. ഗര്‍ഭകാല ഹോര്‍മോണുകള്‍ അപചയപ്രക്രിയകള്‍ ദുര്‍ബലപ്പെടുത്തും. മലബന്ധം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

അബോര്‍ഷന്‍ നടത്തുന്നത് വയറ്റില്‍ മുറിവുണ്ടാക്കുകയാണ് ചെയ്യുന്നത്. അടിവയറ്റിലെ മസിലുകളെ ഇത് ബാധിയ്ക്കുന്നു. മസിലുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ഇത് ബാധിയ്ക്കുകയും ചെയ്യുന്നു. ഇതും മലബന്ധത്തെ ബാധിയ്ക്കും.

അബോര്‍ഷനെ തുടര്‍ന്ന വിശ്രമം അത്യാവശ്യമാണ്. വ്യായാമക്കുറവും അനങ്ങാത്തതുമെല്ലാം മസിലുകളുടെ മുറുക്കം വര്‍ദ്ധിപ്പിക്കും.നല്ല ശോധനയ്ക്ക് വയറ്റിലെ മസിലുകള്‍ അയയേണ്ടത് അത്യാവശ്യം. ഈ സമയത്ത് ഭക്ഷണം കഴിയ്ക്കുന്നതും ശരീരത്തിന്റെ അപചയപ്രക്രിയയുമെല്ലാം വളരെ പതുക്കെയായിരിക്കും. ഇതും മലബന്ധത്തിനുള്ള ഒരു കാരണമാണ്.

അബോര്‍ഷന്‍ സമയത്ത് ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടുന്നതു കൊണ്ട് അയേണ്‍ ഗുളികകള്‍ കഴിയ്ക്കുവാന്‍ മിക്കവാറും ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കും. അയേണ്‍ എപ്പോള്‍ കഴിച്ചാലും മലബന്ധത്തിന് വഴിയൊരുക്കും.

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക, നല്ലപോലെ വെള്ളം കുടിയ്ക്കുക എന്നിവയെല്ലാം അബോര്‍ഷനു ശേഷമുള്ള മലബന്ധം പരിഹരിയ്ക്കാന്‍ സഹായിക്കും.

English summary

Constipation After Abortion

Having a surgical abortion is a traumatic experience. These days, unplanned pregnancies can be terminated with the help of pills. Medical abortion is required only in cases where there is some severe complication with the pregnancy.
Story first published: Thursday, July 18, 2013, 15:47 [IST]
X
Desktop Bottom Promotion