For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ചില പ്രശ്‌നങ്ങള്‍

|

ഗര്‍ഭകാലം ഒരു കുഞ്ഞിനു വേണ്ടിയുള്ള മാതാപിതാക്കളുടേയം കുടുംബാംഗങ്ങളുടേയും കാത്തിരിപ്പാണ്. ഇത് സന്തോഷകരമാണെങ്കിലും ചിലപ്പോള്‍ ആശങ്കകളുടേയും കൂടിയാണ്. കാരണം ഗര്‍ഭകാലത്ത് അമ്മയ്ക്കും കുഞ്ഞിനും പ്രശ്‌നങ്ങളുണ്ടാകുന്ന സാധ്യതയുമുണ്ട്.

ഗര്‍ഭകാലത്ത് ഉണ്ടാകാനിടയുള്ള ചില പൊതുവായ പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ബ്ലീഡിംഗ്‌

ബ്ലീഡിംഗ്‌

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ പലര്‍ക്കും ബ്ലീഡിംഗുണ്ടാകാറുണ്ട്. ഇത് വയറുവേദനയോടെയാണെങ്കില്‍ ചിലപ്പോള്‍ ഫെല്ലോപിയന്‍ ട്യൂബിലെ ഗര്‍ഭമാകാം. കഠിനമായ വേദനയോടെ സ്‌പോട്ടിംഗ് പോലെയാണെങ്കില്‍ അബോര്‍ഷന്‍ ലക്ഷണവുമാകാം.

ഛര്‍ദി

ഛര്‍ദി

ഛര്‍ദി ഗര്‍ഭകാലത്ത് സാധാരണമാണ്. എ്ന്നാല്‍ ഒന്നും കഴിയ്ക്കാനും കുടിയ്ക്കാനും കഴിയാത്ത വിധത്തിലുള്ള ഛര്‍ദി ശരീരത്തില്‍ നിന്നുള്ള ജലനഷ്ടത്തിന് ഇട വരുത്തും. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല.

കുഞ്ഞിന്റെ അനക്കം

കുഞ്ഞിന്റെ അനക്കം

ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അനക്കം വയറ്റില്‍ അനുഭവപ്പെടുന്നത് സാധാരണമാണ്. കുഞ്ഞ് ഏറെ നേരം അനങ്ങാതിരിയ്ക്കുന്നത് ശ്രദ്ധിയ്‌ക്കേണ്ട

ഗര്‍ഭപാത്ര വികാസം

ഗര്‍ഭപാത്ര വികാസം

ഗര്‍ഭപാത്രത്തിന്റെ വികാസം പ്രസവമസയത്താണ് ഉണ്ടാവുക. എന്നാല്‍ നേരത്തെ ഇതു സംഭവിയ്ക്കുന്നത് പ്രസവലക്ഷണം കൂടിയാണിത്.

ഫഌ

ഫഌ

ഗര്‍ഭകാലത്ത് ഫഌ പോലുള്ള പ്രശ്‌നങ്ങള്‍ വരുന്നതും ദോഷകരമാണ്. ഫഌ വാക്‌സിന്‍ നേരത്തെ എടുക്കുന്നതു ഗുണം ചെയ്യും.

ഹൈ ബിപി

ഹൈ ബിപി

ഗര്‍ഭസ്ഥ ശിശുവിന് അപകടം വരുത്തുന്ന ഒന്നാണ് ഹൈ ബിപി. ഇത് പ്ലാസന്റ് യൂട്രസില്‍ നിന്നും വേര്‍പെടുവാന്‍ ഇട വരുത്തും.

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍ അബോര്‍ഷന് കാരണമാകില്ലെങ്കിലും ചിലപ്പോള്‍ പ്രസവം നേരത്തെയാക്കാന്‍ സാധ്യതയുണ്ട്.

എപിലെപ്‌സി

എപിലെപ്‌സി

എപിലെപ്‌സി പോലുള്ള അവസ്ഥകള്‍ ഗര്‍ഭസ്ഥ ശിശുവിന് അപകടമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഗര്‍ഭകാലത്ത് ഡിപ്രഷനുണ്ടാകുന്നത് അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും ശാരീരീക, മാനസിക ആരോഗ്യത്തിന് നല്ലതല്ല.

പ്രമേഹം

പ്രമേഹം

പ്രമേഹവും ഗര്‍ഭകാലത്ത് ദോഷം ചെയ്യുന്ന ഒന്നാണ്. കൂടിയ അളവിലെ പ്രമേഹമുള്ള സ്ത്രീകള്‍ ഷുഗര്‍ ബേബികള്‍ക്ക് ജന്മം നല്‍കാനുള്ള സാധ്യത കൂടുതലാണ്.

ആസ്തമ

ആസ്തമ

ആസ്തമയുള്ള ഗര്‍ഭിണികളില്‍ കുട്ടികളുടെ ഭാരക്കുറവിനും മാസം തികയാതെയുള്ള പ്രസവത്തിനും വഴിയൊരുക്കും.

ശരീരഭാരം

ശരീരഭാരം

ഗര്‍ഭകാലത്ത് ഭാരം കൂടുന്നത് സ്വാഭാവികമാണ്. ഇതു ഭയന്ന് പല സ്ത്രീകളും ഭക്ഷണം കഴിയ്ക്കുന്നത് കുറയ്ക്കും. കുഞ്ഞിന്റെ ആരോഗ്യത്തെയും തൂക്കത്തെയും ഇത് ബാധിയ്ക്കുകയും ചെയ്യും.

കൂടിയ ശരീരഭാരം

കൂടിയ ശരീരഭാരം

ഗര്‍ഭകാലത്ത് അമിതഭാരമുള്ള സ്ത്രീകളുടെ കുട്ടികള്‍ക്ക് അമിതഭാരമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു മാത്രമല്ല, മാസം തികയാതെയുള്ള പ്രസവമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് വഴിയൊരുക്കും.

Read more about: pregnancy ഗര്‍ഭം
English summary

Complications During Pregnancy

Pregnancy is a time when the mother and unborn child need to pay close attention to their health. Most pregnancies are uncomplicated because of the food we eat and the lifestyle we normally tend to lead. Here we have enlisted a number of complications during pregnancy wherein which many women face today. If you are going through any of these complications during your pregnancy, make sure that your gynaecologist is aware of it and prescribes you the right advice.
 
 
Story first published: Monday, August 26, 2013, 13:25 [IST]
X
Desktop Bottom Promotion