For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ഗര്‍ഭകാല അന്ധവിശ്വാസങ്ങള്‍

|

ഏതു കാര്യത്തിനായാലും പലര്‍ക്കും പലതരം ധാരണകളുണ്ടാകും. ഇതില്‍ ചിലത് ശരിയും മറ്റു ചിലത് തെറ്റുമായിരിക്കും.

ഗര്‍ഭത്തിന്റെയും ഗര്‍ഭിണിയുടേയും കാര്യത്തിലും ഇത്തരം ധാരണകള്‍ പതിവാണ്. ഇവയില്‍ പലതും യാതൊരു അടിസ്ഥാനങ്ങളുമില്ലാതെ കാലാന്തരങ്ങളായി പലരും പിന്‍തുടര്‍ന്നു പോരുകയും ചെയ്യുന്നു.

ഗര്‍ഭകാലത്തെ ഇത്തരം ധാരണകളില്‍ യഥാര്‍ത്ഥ്യമേത്, മിഥ്യയേത് എന്നുള്ള കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. ഇത്തരം ചില യാഥാത്ഥ്യങ്ങള്‍ തിരിച്ചറിയൂ,

പ്ലെയിന്‍ യാത്ര

പ്ലെയിന്‍ യാത്ര

ഗര്‍ഭിണികള്‍ ഏഴു മാസം കഴിഞ്ഞാല്‍ പ്ലെയിന്‍ യാത്രയരുതെന്നു പറയും. മിക്കവാറും എയര്‍ലൈനുകള്‍ ഇത് അനുവദിക്കുകയുമില്ല. ഏഴാം മാസമായതു കൊണ്ട് പ്രസവസാധ്യത കൂടുതലുണ്ടെന്നതാണ് ഈ വിലക്കിനു കാരണം. അല്ലാതെ പ്ലെയിനില്‍ സഞ്ചരിക്കുന്നത് അമ്മയ്‌ക്കോ കുഞ്ഞിനോ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.

പൂച്ച

പൂച്ച

ഗര്‍ഭിണികള്‍ പൂച്ചകളുമായി സംസര്‍ഗമരുതെന്നു പറയും. ഇവയുടെ വിസര്‍ജ്യത്തിലൂടെ ടോക്‌സോപ്ലാസ്‌മോസിസ് എന്ന രോഗത്തിനു സാധ്യത കൂടുതലാണ്. അല്ലാതെ പൂച്ചകള്‍ ഗര്‍ഭിണികള്‍ക്ക് മറ്റു പ്രശ്‌നങ്ങള്‍ വരുത്തില്ല.

കമഴ്ന്നു കിടന്നാല്‍

കമഴ്ന്നു കിടന്നാല്‍

ഗര്‍ഭിണികള്‍ കമഴ്ന്നു കിടന്നാല്‍ കുഞ്ഞിന് ശ്വാസം മുട്ടുമെന്ന ധാരണയും തെറ്റു തന്നെ. കുഞ്ഞിനെ ഗര്‍ഭപാത്രത്തിന്റെ ആവരണങ്ങളും അംമ്‌നിയോട്ടിക് ഫഌയിഡുമെല്ലാം സംരക്ഷിയ്ക്കുന്നുണ്ട്. കമഴ്ന്നു കിടന്നുറങ്ങുന്നത് ഗര്‍ഭകാലത്ത് അസൗകര്യമായതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്.

ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ?

ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ?

ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തീരുമാനിക്കാനും സ്‌കാനിംഗല്ലാതെ പലര്‍ക്കും വഴികളുണ്ട്. വയര്‍ മുകളിലേക്കാണെ്ങ്കില്‍ പെണ്‍കുഞ്ഞും താഴേയ്ക്കാണെങ്കില്‍ പെണ്‍കുഞ്ഞുമെന്നതാണ് വിശ്വാസം. ഇതുപോലെ ഗര്‍ഭകാലത്ത് അമ്മ ഭംഗി വയ്ക്കുകയാണെങ്കില്‍ പെണ്‍കുഞ്ഞായിരിക്കുമെന്നും അല്ലെങ്കില്‍ ആണ്‍കുഞ്ഞായിരിക്കുമെന്നും പറയും. ഇവയെല്ലാം വെറും വിശ്വാസങ്ങള്‍ മാത്രം. ഇവയ്ക്ക് യാതൊരു ശാസ്ത്രീയസത്യങ്ങളുമില്ല.

നെഞ്ചെരിച്ചിലുണ്ടായാല്‍

നെഞ്ചെരിച്ചിലുണ്ടായാല്‍

ഗര്‍ഭകാലത്ത് അമ്മയ്ക്ക് കൂടുതല്‍ നെഞ്ചെരിച്ചിലുണ്ടായാല്‍ ജനിയ്ക്കുന്ന കുഞ്ഞിന് ധാരാളം മുടിയും രോമങ്ങളുമുണ്ടായിരിക്കുമെന്നു ചില സ്ഥലങ്ങളില്‍ വിശ്വാസമുണ്ട്. ഇതും സത്യമല്ല.

പൊക്കിള്‍ക്കൊടി

പൊക്കിള്‍ക്കൊടി

ഗര്‍ഭിണി കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ പൊക്കിള്‍ക്കൊടി കുഞ്ഞിന്റെ കഴുത്തിനു ചുറ്റും പിണയുമെന്നും മിഥ്യാധാരണയുണ്ട്.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഗര്‍ഭകാലത്ത് വ്യായാമങ്ങള്‍ പാടില്ലെന്നും ചിലരെങ്കിലും കരുതുന്നു. ഇത് തികച്ചും തെറ്റാണ്. ഗര്‍ഭകാല അസ്വസ്ഥതകള്‍ മാറാനും പ്രസവം സുഖകരമാക്കാനും ശരീരം അമിതമായി തടിക്കാതിരിക്കാനുമെല്ലാം ഇത് നല്ലതാണ്.

Read more about: pregnancy ഗര്‍ഭം
English summary

Certain Pregnancy Myths

When it comes to family planning, there are a lot of couples who are worried if it will be a smooth process of forming a new human being. Pregnancy brings along a lot changes related to lifestyle for the expectant mother and the family as well. Couple who are planning to have a baby have always been worried about some of the pregnancy myths which surround the whole process of motherhood.
 
 
X
Desktop Bottom Promotion