For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല വയറുവേദയുടെ കാരണങ്ങള്‍

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതിലൊന്നാണ് വയറുവേദനയും. എന്നാല്‍ വയറുവേദന പലപ്പോഴും ഗര്‍ഭിണികളെയും ചുറ്റുമുള്ളവരേയും ഭയപ്പെടുത്തും. കാരണം അബോര്‍ഷനു മുന്നോടിയായും വയറുവേദന ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാമെന്നതു തന്നെ കാരണം.

ഗര്‍ഭകാലത്തെ വയറുവേദനയ്ക്ക് കാരണങ്ങള്‍ പലതുണ്ട്. ഇത്തരം കാരണങ്ങളെപ്പറ്റി കൂടുതലറിയൂ.

Pregnancy

ഗര്‍ഭം ധരിച്ച് ആദ്യ രണ്ടാഴ്ച മുതല്‍ ആറാഴ്ച വരെയുള്ള സമയത്താണ് ഭ്രൂണം യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിക്കുക. ഈ സമയത്ത് മാസമുറ സമയത്തനുഭവപ്പെടുന്ന വയറുവേദന പോലെ തോന്നലുണ്ടാവുന്നത് സാധാരണമാണ്. എ്ന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിക്കുമ്പോഴുള്ള വേദനയാണ്.

ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ സര്‍വസാധാരണമാണ്. ഇത്തരം ഹോര്‍മോണ്‍ മാറ്റങ്ങളും ചിലപ്പോള്‍ വയറുവേദനയുണ്ടാക്കും. ഇത് പ്രധാനമായും ഗര്‍ഭത്തിന്റെ തുടക്കത്തിലാണ് ഉണ്ടാകാറ്.

എക്ടോപ്പിക് പ്രഗ്നന്‍സി എന്ന ഒന്നുണ്ട്. മുന്തിരിക്കുല ഗര്‍ഭമെന്നു പറയും. യൂട്രസിനു പകരം ഫെല്ലോപിയന്‍ ട്യൂബിലായിരിക്കും ഇത്തരം ഗര്‍ഭധാരണം നടക്കുക. ഇത് സാധാരണ അബോര്‍ഷനിലായിരിക്കും ചെന്നവസാനിക്കുക. ഇത്തരം ഗര്‍ഭധാരണം വയറുവേദനയ്ക്ക് ഇട വരുത്തും.

നാലഞ്ചു മാസം ഗര്‍ഭമാകുമ്പോള്‍ കുഞ്ഞ് വയറ്റില്‍ കിടന്ന് അനങ്ങാന്‍ തുടങ്ങും. ഈ സമയത്ത് ചെറിയ വയറുവേദന പോലെ അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത് പെട്ടെന്ന് വന്നുപോകുന്ന വേദനയായിരിക്കും. കുഞ്ഞ് വയറ്റില്‍ ചവിട്ടുമ്പോഴും മറ്റും ഇത്തരം ചെറിയ വേദനകള്‍ അനുഭവപ്പെടാറുണ്ട്.

വയറുവേദന അബോര്‍ഷന്‍ ലക്ഷണവും കൂടിയാണ്. കഠിനമായ വയറുവേദനയും തുടര്‍ന്ന് ബ്ലീഡിംഗും അബോര്‍ഷന്‍ ലക്ഷണമാകാം.

പ്രസവമടുക്കുമ്പോള്‍ വയറുവേദന പോലെ പല സ്ത്രീകള്‍ക്കും അനുഭവപ്പെടാറുണ്ട്. ഇത് മിക്കവാറും തോന്നലായിരിക്കും. കാരണം പ്രസവം പ്രതീക്ഷിച്ചിരിക്കുന്നതു കൊണ്ടു തന്നെ പ്രസവവേദനയെന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ 7-8 മാസങ്ങളില്‍ വേദനയുണ്ടാവുകയാണെങ്കില്‍ ഇത് മാസം തികയാതെയുള്ള പ്രസവലക്ഷണവുമാകാം.

Read more about: pregnancy ഗര്‍ഭം
English summary

pregnancy, Delivery, Baby, Bleeding, Hormone, Uterus, Abortion, ഗര്‍ഭം, പ്രസവം, കുഞ്ഞ്, അമ്മ, ബ്ലീഡിംഗ്, അബോര്‍ഷന്‍, യൂട്രസ്, ഹോര്‍മോണ്‍, വേദന

Abdominal pain during pregnancy are often very scary, When a women gets pregnant, especially for the first time, even a slight pain can make her conscious. While some amount of abdominal pain during pregnancy is common, it may also be a symptom of some critical problems. You have to understand and define what kind of pregnancy pains you are experiencing.
 
Story first published: Monday, April 1, 2013, 13:37 [IST]
X
Desktop Bottom Promotion