For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് കാല്‍സ്യം ഭക്ഷണങ്ങള്‍

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയാണ് കുഞ്ഞിനു വേണ്ട ഭക്ഷണങ്ങള്‍ ലഭിയ്ക്കുന്നതെന്നതു തന്നെ പ്രധാനം. അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്കും നല്ല ഭക്ഷണം പ്രധാനവുമാണ്.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ കഴിച്ചിരിയ്‌ക്കേണ്ട ഭക്ഷണങ്ങൡ കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. കുഞ്ഞിന്റെ എല്ലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് കാല്‍സ്യം ഭക്ഷണങ്ങള്‍ അത്യാവശ്യവുമാണ്.

പാലുല്‍പന്നങ്ങള്‍ മാത്രമാണ് കാല്‍സ്യം നല്‍കുകയെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇതുപോലെ ഓറഞ്ച് വിഭാഗത്തില്‍ പെട്ടവയും. എന്നാല്‍ ഇതല്ലാതെയും ഗര്‍ഭകാലത്ത് കാല്‍സ്യം ലഭ്യമാക്കുന്ന ചില ഭക്ഷണവസ്തുക്കളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഫിഗ്

ഫിഗ്

ഉണക്കിയ ഒരു കപ്പ് ഫിഗ് 241 മില്ലീഗ്രാം കാല്‍സ്യം തരുമെന്നാണ് പറയുന്നത്. ഇതില്‍ സിങ്ക്, ഒമേഗ ത്രീ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളടങ്ങിയ ഈ ഭക്ഷണം മലബന്ധം പോലുളള പ്രശ്‌നത്തിനും പരിഹാരമാണ്.

ഈന്തപ്പഴം

ഈന്തപ്പഴം

ഒരു ഈന്തപ്പഴം 15.36 മില്ലീഗ്രാം കാല്‍സ്യത്തിന്റെ ഉറവിടമാണ്. ഇത് പ്രസവവേദന കുറയ്ക്കാനും നല്ലതാണെന്നു പഴമക്കാര്‍ പറയും. വിളര്‍ച്ച കുറയ്ക്കാനും ഇത് നല്ലതാണ്. ഗര്‍ഭിണികള്‍ കഴിച്ചിരിയ്‌ക്കേണ്ട ഒരു ഭക്ഷണം.

ആപ്രിക്കോട്ട്

ആപ്രിക്കോട്ട്

കാല്‍സ്യം, അയേണ്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം എന്നിവയടങ്ങിയ ആപ്രിക്കോട്ട് ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കു കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് ഗര്‍ഭിണികള്‍ക്കു നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

പ്രൂണ്‍സ്

പ്രൂണ്‍സ്

ഉണക്കിയ പ്ലം പ്രൂണ്‍സ് എന്നറിയപ്പെടുന്നു. ഇതില്‍ ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്.

മള്‍ബറി

മള്‍ബറി

മള്‍ബറിയിലും ധാരാളം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

കിവി

കിവി

വൈറ്റമിന്‍ സി, കാല്‍സ്യം എന്നിവയടങ്ങിയ മറ്റൊരു ഫലവര്‍ഗമാണ് കിവി. ഇതും ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഒരു ഭക്ഷണമാണ്.

Read more about: pregnancy ഗര്‍ഭം
English summary

Calcium Rich Food Pregnancy

Calcium helps build strong bones and teeth of the growing baby. Calcium is also required during pregnancy to foster the healthy heart, nerves, and muscles of both the mother and baby. If you do not eat calcium-rich foods during pregnancy, your baby will draw all the required calcium from your body which will affect your health.
 
 
Story first published: Wednesday, December 11, 2013, 12:38 [IST]
X
Desktop Bottom Promotion