For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ രക്തസ്രാവത്തിന് പിന്നില്‍

By Super
|

ഗര്‍ഭധാരണത്തിന്‍റെ ആദ്യ മൂന്ന് മാസങ്ങളില്‍ രക്തസ്രാവമുണ്ടാകുന്നത് സാധാരണമാണ്. ഇത് ഒരു പ്രശ്നമായി പരിഗണിക്കേണ്ടതില്ല. എന്നാല്‍ രണ്ടാം ഘട്ടത്തിലും, മൂന്നാം ഘട്ടത്തിലും ഇത് സംഭവിക്കുന്നുണ്ടെങ്കില്‍ ചില ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് വേണം അനുമാനിക്കാന്‍. പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. അണുബാധ, ഹോര്‍മോണ്‍ വ്യതിയാനുമായി ബന്ധപ്പെട്ട സമ്മര്‍ദ്ധം, ശരിയായ വിധത്തിലല്ലാത്ത ലൈംഗിക ബന്ധം എന്നിവ രക്തസ്രാവത്തിന് കാരണമാകാം.

Bleeding During Pregnancy

ഗര്‍ഭകാലത്തിന്‍റെ ആദ്യ പകുതിയില്‍ രക്ത സ്രാവമുണ്ടാകുന്നത് താഴെ പറയുന്ന കാരണങ്ങളാലാവാം.

1. ഗര്‍ഭം അലസല്‍ - രക്തസ്രാവം ഗര്‍ഭം അലസലിന്‍റെ സൂചനയാവാം. എന്നാല്‍ ഇത് അക്കാരണത്താലാവണമെന്ന് ഉറപ്പില്ല. പഠനങ്ങളനുസരിച്ച് 20-30 ശതമാനം സ്ത്രീകള്‍ക്കും ഗര്‍ഭധാരണത്തിന്‍റെ ആദ്യകാലത്ത് രക്തസ്രാവമുണ്ടാകും. രക്തസ്രാവമുണ്ടാകുന്ന പകുതിയിലേറെ സ്ത്രീകള്‍ക്കും ഗര്‍ഭമലസല്‍ ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ഇക്കാര്യത്തില്‍ മുന്‍കരുതലും ,ശ്രദ്ധയുമെടുക്കുന്നതാണ് നല്ലത്.

2. ഗര്‍ഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭധാരണം - എക്ടോപിക് പ്രെഗ്നന്‍സി എന്നറിയപ്പെടുന്ന ഗര്‍ഭപാത്രത്തിന് പുറത്ത് ഗര്‍ഭധാരണം നടക്കുന്ന അവസ്ഥയില്‍ രക്തസ്രാവം സംഭവിക്കും. മിക്കവാറും ഫാലോപിയന്‍ ട്യൂബിലാവും ഇത്തരത്തിലുള്ള ഗര്‍ഭധാരണം നടക്കുന്നത്. ഗര്‍ഭം അലസിലിനേക്കാള്‍ വളരെ കുറഞ്ഞ തോതില്‍ 60 ല്‍ 1 എന്ന അളവിലേ ഈ പ്രശ്നം കാണാറുള്ളൂ.

3. മോളാര്‍ ഗര്‍ഭം - മോളാര്‍ ഗര്‍ഭം എന്നത് രക്തസ്രാവത്തിനിടയാക്കുന്ന കാരണമാകും. ഇത് അപൂര്‍വ്വമായേ കാണാറുള്ളു. ഭ്രൂണത്തിന് പകരം മറുപിള്ളയായി വളരുന്ന കോശങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. ജെസ്റ്റേഷണല്‍ ട്രോപോബ്ലാസ്റ്റിക് ഡിസീസ് അഥവാ ജി.റ്റി.ഡി എന്ന് ഇത് അറിയപ്പെടുന്നു.

ഗര്‍ഭത്തിന്‍റെ രണ്ടാം ഘട്ടത്തിലെ രക്തസ്രാവം ഇനി പറയുന്ന കാരണങ്ങളാലാവാം.

1. മറുപിള്ളയുടെ വേര്‍പെടല്‍ - ഗര്‍ഭപാത്രത്തിന്‍റെ പാളിയില്‍ നിന്ന് പ്രസവത്തിന് മുമ്പോ പ്രസവത്തോടൊപ്പമോ മറുപിള്ള വേര്‍പെടുന്നതിനാല്‍ രക്തസ്രാവം സംഭവിക്കാം.ഒരു ശതമാനം സ്ത്രീകളില്‍ മാത്രമേ ഇത് സംഭവിക്കുന്നതായി കാണുന്നുള്ളു. ഗര്‍ഭത്തിന്‍റെ അവസാന 12 ആഴ്ചകളിലാണ് ഇത് സംഭവിക്കാന്‍ സാധ്യതയുള്ളത്.

2. പ്ലാസെന്‍റെ പെര്‍വിയ - ഗര്‍ഭാശയമുഖത്തെ പൂര്‍ണ്ണമായോ, ഭാഗികമായോ മറച്ച് മറുപിള്ള വീണുകിടക്കുന്ന അവസ്ഥയാണിത്. വളരെ ഗുരുതരവും, പെട്ടന്നുള്ള വൈദ്യസഹായവും വേണ്ടുന്ന അവസ്ഥയാണിത്. 200 ല്‍ 1 എന്ന തോതില്‍ ഇത് കാണാറുണ്ട്. വേദനയില്ലാതെ രക്തസ്രാവം ഈ സമയത്തുണ്ടാകും.

3. അകാലപ്രസവം - പ്രസവത്തിന്‍റെ സൂചനയാവാം ഒരു പക്ഷേ രക്തസ്രാവം. പ്രസവത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കൊഴുത്ത കഫകീലകങ്ങൾ പുറത്തേക്ക് വരാം. ഇതില്‍ രക്തവും അടങ്ങിയിട്ടുണ്ടാകും. എന്നാലിത് നേരത്തെയാണെങ്കില്‍ അത് സമയമെത്താതെയുള്ള പ്രസവത്തിന്‍റെ സൂചനയാവും. അതിനാല്‍ പെട്ടന്ന് തന്നെ വൈദ്യസഹായം തേടുക.

രക്തസ്രാവം ഗുരുതരമാകാനും, അല്ലാതിരിക്കാനും സാധ്യതയുണ്ട്. ആ സന്ദര്‍ഭത്തില്‍ എടുക്കാവുന്ന ചില മുന്‍കരുതലുകള്‍.

1. രക്തസ്രാവമുണ്ടാകുമ്പോള്‍ ഒരു പാഡ് അല്ലെങ്കില്‍ തുണി ഉപയോഗിച്ച് എത്രത്തോളം ഉണ്ടാകുന്നു, അത് ഏത് തരത്തിലുള്ളതാണ് എന്നീ കാര്യങ്ങള്‍ നീരീക്ഷിക്കുക.

2. ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന ടാംപണോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഗര്‍ഭാശയമുഖത്ത് ഉപയോഗിക്കാതിരിക്കുക. രക്തസ്രാവമുള്ളപ്പോള്‍ ലൈഗീകബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യരുത്.

3. പ്രശ്നം വഷളാകുന്നതായി തോന്നുന്നുവെങ്കില്‍ എത്രയും പെട്ടന്ന് വൈദ്യസഹായം തേടുക.

Read more about: pregnancy ഗര്‍ഭം
X
Desktop Bottom Promotion