For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ വൈകാരിക പിന്തുണ !

By VIJI JOSEPH
|

ഗര്‍ഭകാലത്ത് ഭാര്യക്ക് വൈകാരികമായ പിന്തുണ നല്കേണ്ടത് പ്രധാനമാണ്. ഗര്‍ഭത്തിന്‍റെ മുഴുവന്‍ ഭാരവും സ്ത്രീ തന്നെ വഹിക്കുമ്പോള്‍ എല്ലാത്തരത്തിലും അവളെ പിന്തുണക്കേണ്ടത് ഭര്‍ത്താവിന്‍റെ കടമയാണ്. അതിലേറ്റവും പ്രധാനമായ പിന്തുണയെന്നത് വൈകാരികമായതാ​ണ്.

ഗര്‍ഭകാലത്ത് ഭാര്യക്ക് ലഭിക്കുന്ന വൈകാരിക പിന്തുണ അവളെ ഗര്‍ഭസംബന്ധമായ നിരവധി പ്രശ്നങ്ങളില്‍ ഒരു സഹായമാകും. ഈ പിന്തുണയിലൂടെ നിങ്ങള്‍ക്ക് പങ്കാളിയോടുള്ള സ്നേഹം വെളിപ്പെടുത്താനുള്ള ഒരു അവസരം കൂടിയാണ് ലഭിക്കുക. കൂടാതെ അമ്മയ്ക്ക് ലഭിക്കുന്ന സുരക്ഷിതത്വബോധം ഗര്‍ഭസ്ഥ ശിശുവിനും അനുഗുണമാകും. സ്നേഹവും ശ്രദ്ധയും നല്കി ഇക്കാലത്ത് ഭാര്യയ്ക്ക് പിന്തുണ നല്കണം. ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍‌മോണ്‍ വ്യത്യാസങ്ങള്‍ വൈകാരികമായും ഏറെ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഈ സമയങ്ങളില്‍ ഭാര്യക്ക് ഏറെ ശ്രദ്ധ നല്കേണ്ടതുണ്ട്. ഗര്‍ഭകാലത്ത് അമ്മയിലുണ്ടാകുന്ന വൈകാരിക സംഘര്‍ഷങ്ങള്‍ ജനിച്ച ശേഷം കുട്ടിയുടെ സ്വഭാവത്തിലും പ്രതിഫലിക്കും.

Be An Emotional Support During Pregnancy

1. ആശയവിനിമയം - ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭാര്യയുമായി നല്ല ആശയവിനിമയം ആവശ്യമാണ്. മുമ്പില്ലാതിരുന്നതിനേക്കാള്‍ അടുത്ത് ഇടപെടുകയും അവള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പിന്തുണ നല്കുകയും ചെയ്യുക. അവളുടെ വികാരങ്ങളെ കാര്യമായി തന്നെ പരിഗണിക്കുക.

2. കുട്ടിയോടുള്ള സംസാരം - പലപ്പോഴും കൗതുകകരമായി തോന്നാമെങ്കിലും ഗര്‍ഭസ്ഥ ശിശുവിനോട് സംസാരിക്കുന്നത് അമ്മയിലും കുട്ടിയിലും അനുകൂലമായ മാറ്റങ്ങളുണ്ടാക്കും. മൂന്ന് പേരും തമ്മില്‍ കൂടുതല്‍ അടുപ്പം ഇതുവഴി രൂപപ്പെടും. കുഞ്ഞിനോടും അമ്മയോടുമുള്ള അടുപ്പമാണ് ഇത് കാണിക്കുക. നിങ്ങള്‍ പിറക്കാനിരിക്കുന്ന കുഞ്ഞിനോട് എത്രത്തോളം താല്പര്യമുള്ളവനാണ് എന്ന് പ്രകടിപ്പിക്കാനും ഇത് സഹായിക്കും.

3.പ്രസവവും ഗര്‍ഭവും ആശങ്ക ഉയര്‍ത്തുന്നതാണ്. പതിവായി ഇക്കാര്യത്തില്‍ ഭാര്യക്ക് ആശ്വാസം പകരുക. ഇതുവഴി അമ്മയ്ക്കും കുട്ടിക്കും മനശാന്തി ലഭിക്കും. സാഹചര്യം വരുമ്പോഴെല്ലാം ഭാര്യക്ക് ധൈര്യം കൊടുക്കുന്ന വിധത്തില്‍ സംസാരിക്കുന്നത് നല്ലതാണ്.

4. ഒരുമിച്ച് സമയം ചെലവഴിക്കുക - മിക്കവരും ഒഴിവ് സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാനും ക്ലബ്ബില്‍ പോകാനുമൊക്കെയാണ് ഇഷ്ടപ്പെടുക. എന്നാല്‍ ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന അവസരത്തില്‍ ഇത് ശരിയായ രീതിയല്ല. കഴിയുന്നിടത്തോളം സമയം ഗര്‍ഭിണിയായ ഭാര്യക്കൊപ്പം രസകരമായ നിമിഷങ്ങള്‍ ചെലവഴിക്കുക. പതിവായി ഒരുമിച്ചിരുന്ന് സിനിമ കാണുകയോ, ടി.വി കാണുകയോ ചെയ്യുന്നത് ഭര്‍ത്താവിന് ഭാര്യയോടുള്ള കരുതലിനെയാണ് കാണിക്കുക.

5. ശാന്തമായ സമീപനം - ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ വരുന്ന സമയമാണ് ഗര്‍ഭകാലം. കാര്യങ്ങളോട് ഭാര്യ എങ്ങനെ പ്രതികരിക്കുമെന്ന് മുന്‍കൂട്ടി പറയാവില്ല. എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടിക്കണ്ട് വേണം നിങ്ങള്‍ പ്രതികരിക്കാന്‍. ഭാര്യ എത്രത്തോളം രൂക്ഷമായി പ്രതികരിച്ചാലും അതിനെ ഉള്‍ക്കൊണ്ട് ശാന്തമായി പ്രശ്നം പരിഹരിക്കുന്നതാണ് ഉചിതം.

English summary

Be An Emotional Support During Pregnancy

Knowing what to expect when you are expecting is not confined to just the female partner in a relationship. As a man, you have to step up and stand up to the occasion by being supportive during the pregnancy phase. Your partner has to carry the entire weight of pregnancy alone, the least you can do is support her in all means possible during pregnancy. The most important support your partner would expect from you would be emotional support.
Story first published: Saturday, December 14, 2013, 19:11 [IST]
X
Desktop Bottom Promotion