For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത്‌ അറിയേണ്ട കാര്യങ്ങള്‍

By Super
|

ഗര്‍ഭ കാലത്ത്‌ നിങ്ങള്‍ നിരവധി കാര്യങ്ങളെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. നിങ്ങളുടെ ശാരീരത്തിന്റെ അവസ്ഥയ്‌ക്ക്‌ മൊത്തമായി മാറ്റം വരുന്ന സമയമാണിത്‌.

ഈ മാറ്റങ്ങളില്‍ അത്ഭുത പെടേണ്ടതില്ല .ഇത്‌ സാധാരണമാണ്‌. ഗര്‍ഭകാലത്ത്‌ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ,

വെള്ളം

വെള്ളം

ഗര്‍ഭകാലത്ത്‌ ധാരാളം വെള്ളം കുടിക്കേണ്ടത്‌ അത്യാവശ്യമാണ്‌. കുട്ടിക്കും നിങ്ങള്‍ക്കും ആവശ്യമായത്ര വെള്ളം അകത്ത്‌ ചെല്ലണം. വെറും വെള്ളം മാത്രം കുടിക്കുന്നത്‌ പലപ്പോഴും മുഷിപ്പുണ്ടാക്കും . അതിനാല്‍ ഇഷ്‌ടമുള്ള രുചിയിലുള്ള ഗറ്റോറേഡ്‌ പോലെയുള്ള പാനീയങ്ങള്‍ ഐസ്‌ കട്ടകളാക്കി വെള്ളത്തിലിട്ട്‌ കുലുക്കിയിട്ട്‌ കുടിക്കുക. പ്രഭാത അസ്വാസ്ഥ്യങ്ങള്‍ കുറയ്‌ക്കാനും വെള്ളം മാത്രം കുടിക്കുന്നതിന്റെ വിരസത അകറ്റാനും ഇത്‌ സഹായിക്കും.

അടിവസ്‌ത്രം

അടിവസ്‌ത്രം

ഗര്‍ഭകാലത്ത്‌ ധരിക്കാനുള്ള അടിവസ്‌ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത്‌ മാറിടത്തിന്റെ വലുപ്പം കൂടുന്നതിനാല്‍ സാധാരണ ഉപയോഗിക്കുന്ന ബ്രായ്‌ക്ക്‌ പകരം ഗാര്‍ഭകാലത്തിനനുയോജ്യമായ ബ്രാ വേണം ധരിക്കാന്‍. അതല്ലെങ്കില്‍ പാലുത്‌പാദനത്തെ ഇത്‌ ദോഷകരമായി ബാധിക്കും

ബദാം എണ്ണ

ബദാം എണ്ണ

മുന്‍കൂട്ടി ശസ്‌ത്രക്രിയ തീരുമാനിച്ചിട്ടില്ല എങ്കില്‍ പ്രസവത്തിന്‌ ചില തയ്യാറെടുപ്പുകള്‍ എടുക്കുന്നത്‌ നല്ലതാണ്‌. 32 ആഴ്‌ച എത്തിയാല്‍ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന്‌ മുമ്പ്‌ വസ്‌തി പ്രദേശത്ത്‌ ബാദാം എണ്ണ പുരട്ടി തടവി തുടങ്ങുക. പ്രസവം എളുപ്പമാക്കാന്‍ ഇത്‌ സഹായിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

വിച്ച്‌ ഹേസല്‍

വിച്ച്‌ ഹേസല്‍

വിച്ച്‌ ഹേസല്‍ ഗര്‍ഭകാലത്ത്‌ പലരീതിയിലും നിങ്ങളെ ഇത്‌ സഹായിക്കും. ഇത്‌ പൂര്‍ണമായും പ്രകൃതി ദത്തമാണ്‌ . ചെറു പ്രാണികള്‍ കടിച്ചുണ്ടാകുന്ന മുറിവുകള്‍ ഭേദമാക്കാന്‍ ഇത്‌ നല്ലതാണ്‌. ഗര്‍ഭകാലത്ത്‌ ഉണ്ടാകുന്ന മുഖക്കുരുവിനും ഇത്‌ നല്ല പ്രതിവിധിയാണ്‌. മൂലക്കുരു ഭേദമാക്കാനും ഇവ നല്ലതാണ്‌.

കൂര്‍ക്കംവലി

കൂര്‍ക്കംവലി

ഗര്‍ഭിണികള്‍ കൂര്‍ക്കംവലിക്കുക സാധാരണമാണ്‌. ഗര്‍ഭകാലത്ത്‌ ശരീരത്തിലെ കാല്‍പാദം തൊട്ട്‌ എല്ലാം മൃദുലമാവുകയും വികസിക്കുകയും ചെയ്യും. അതിനാല്‍ മുക്കിന്‌ കൂര്‍ക്കംവലിയെ തടയാന്‍ കഴിയില്ല. ഇത്‌ കുറയ്‌ക്കാന്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോയെന്ന്‌ ഡോക്‌ടറോട്‌ ചോദിക്കുക.

നാഡി വിദഗ്‌ധര്‍

നാഡി വിദഗ്‌ധര്‍

ഗര്‍ഭകാലത്തെ പുറം വേദനയ്‌ക്ക്‌ ശമനം കിട്ടുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നതിനും പതിവായി നാഡിരോഗ വിദഗ്‌ധരെ കാണുന്നത്‌ നല്ലതാണ്‌. ശരീരത്തിന്റെ മൊത്തം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തിരിച്ചറിയാനാവാത്ത വേദനകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും പരിഹാരം നല്‍കുന്നതിനും നട്ടെല്ലും നാഡികളും എങ്ങനെ അനുയോജ്യമാക്കണമെന്ന്‌ പരിശീലനം ലഭിച്ചിട്ടുള്ളവരാണ്‌ ഇവര്‍.

മുടി

മുടി

കുട്ടി ഉണ്ടായിക്കാഴിഞ്ഞാല്‍ പിന്നെ പലര്‍ക്കും മുടിയും മറ്റും പരിപാലിക്കാന്‍ സമയം കിട്ടില്ല . അതിനാല്‍ അധികം പരിപാലനം ആവശ്യമില്ലാത്ത രീതിയില്‍ ഗര്‍ഭകാലത്ത്‌ മുടി വെട്ടിയിടുന്നതാണ്‌ ഉചിതം.

സജീവമാവുക

സജീവമാവുക

ഗര്‍ഭകാലം വെറുതെയിരിക്കാനുള്ളതല്ല. നിങ്ങള്‍ ചെയ്യുന്ന പണികള്‍ തുടര്‍ന്നും ചെയ്യാം. ആയാസം കുറയ്‌ക്കണമെന്നു മാത്രം. എപ്പോഴും സജീവമായിരിക്കുന്നത്‌ ശരീരം ആരോഗ്യത്തോടിരിക്കാന്‍ സഹായിക്കും. അവസാന കുറച്ച്‌ ദിവസങ്ങളില്‍ മാത്രമെ നടക്കാന്‍ പ്രയാസം അനുഭവപ്പെടു. അതുവരെ നടക്കുന്നത്‌ പ്രസവം എളുപ്പമാക്കാന്‍ സഹായിക്കും.

ഭക്ഷണം

ഭക്ഷണം

പ്രസവത്തിന്‌ ശേഷവും പ്രസവകാലത്തെ ഭക്ഷണ രീതി തന്നെ തുടരുന്നത്‌ പാലൂട്ടുന്നതിന്‌ സഹായിക്കും.

ഇത്‌ അല്‍പം പ്രയാസമാണെങ്കിലും കുഞ്ഞിന്‌ നന്നായി പാല്‌ കൊടുക്കുന്നതിനും നിങ്ങളുടെ ശരീരം ക്ഷീണിക്കാതിരിക്കുന്നതിനും ഇതാവശ്യമാണ്‌.

കരുതലുകള്‍

കരുതലുകള്‍

ഓരോരുത്തരുടേയും ഗര്‍ഭകാലം വ്യത്യസ്‌തമാണ്‌. അതിനാല്‍ ഗര്‍ഭം വളര്‍ന്നു കൊണ്ടിരിക്കുകയാണന്ന ചിന്ത മനസ്സില്‍ ഉണ്ടായിരിക്കുകയും അതിനനുസരിച്ച്‌ കരുതലുകള്‍ എടുക്കുകയും ചെയ്യുക. ആദ്യ പ്രസവമാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ഇതില്‍ എതെല്ലാം കാര്യങ്ങളാണ്‌ നിങ്ങള്‍ക്കനുയോജ്യമെന്ന്‌ നോക്കി ചെയ്യുക.

Read more about: pregnancy ഗര്‍ഭം
English summary

ഗര്‍ഭകാലത്ത്‌ അറിയേണ്ട കാര്യങ്ങള്‍

There are so many things you should be aware of when pregnant that one list could hardly cover all topics! But these tips are just a few things that I discovered during my own pregnancy that really helped me through some of the rough patches, and even made sure I knew what to expect! You may be surprised by all the changes your body is going through, but have no fear because most of it is normal. Read on to learn a few things you should be aware of when pregnant!
X
Desktop Bottom Promotion