For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം ഭാര്യാഭര്‍തൃ ബന്ധം വളര്‍ത്തുന്നതെങ്ങനെ?

By Super
|

പലരും കരുതുന്നത് ഭാര്യ ഗര്‍ഭിണിയാകുന്നതോടെ ഭര്‍ത്താവുമായുള്ള ബന്ധം മന്ദീഭവിക്കുമെന്നും, പിന്നീട് ഷോപ്പിംഗ് പോലുള്ള ചുരുങ്ങിയ അവസരങ്ങളില്‍ മാത്രമേ ഒരുമിച്ച് ചെലവഴിക്കൂ എന്നുമാണ്. എന്നാല്‍ ആ ചിന്താഗതി ശരിയല്ല.

ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷം ഭര്‍ത്താവിനൊപ്പം തുടര്‍ന്ന് വരാന്‍ പോകുന്ന ഒമ്പത് മാസവും ആനന്ദത്തോടെ തന്നെ എങ്ങനെ ചെലവഴിക്കാമെന്നാണ് ഇവിടെ പറയുന്നത്.

1. ഗര്‍ഭകാലത്ത് ഛര്‍ദ്ദിയും, നെഞ്ചെരിച്ചിലും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഒട്ടേറെ സ്ത്രീകള്‍ക്ക് ഇക്കാലത്ത് ലൈംഗികാഭിനിവേശം വര്‍ദ്ധിക്കും. അടുത്തകാലത്ത് ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു സര്‍വ്വേ ഫലം അനുസരിച്ച് 40 ശതമാനത്തോളം സ്ത്രീകള്‍ക്കും ഗര്‍ഭിണികളായിരിക്കുന്ന അവസ്ഥയില്‍ അല്ലാതിരുന്നപ്പോളത്തേതിനേക്കാള്‍ ലൈംഗിക താല്പര്യം വര്‍ദ്ധിക്കുന്നതായാണ് കാണിക്കുന്നത്. അതിനാല്‍ തന്നെ പങ്കാളിയുമായുള്ള ലൈംഗിക ബന്ധം താറുമാറാകുമെന്ന് ഭയക്കേണ്ടതില്ല.


Couple

2. ഗര്‍ഭകാലത്തെ ഒരു പ്രത്യേകത എന്നത് ഈ സമയത്ത് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിക്കുന്നതിനാല്‍ സംവേദനക്ഷമത വര്‍ദ്ധിക്കുകയും, രതിമൂര്‍ഛ കൂടുതലായി അനുഭവപ്പെടുകയും ചെയ്യുമെന്നതാണ്. ഗര്‍ഭധാരണത്തെക്കുറിച്ച് ഭയക്കേണ്ടതില്ലാത്തതിനാല്‍ സെക്സ് ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുകയും ജീവിതത്തില്‍ ഏറ്റവും സംതൃപ്തികരവും, ആശങ്കകളില്ലാത്തതുമായ സെക്സ് ഇക്കാലത്ത് ആസ്വദിക്കാനാവുകയും ചെയ്യും.

3. പുരുഷന്മാര്‍ സ്ത്രീയുടെ ശരീരവടിവുകളെ ഇഷ്ടപ്പെടുന്നവരാണ്. കാമവികാരമുണര്‍ത്തുന്ന നിതംബവും, സ്തനങ്ങളും അവരെ ഏറെ ആകര്‍ഷിക്കും. ഗര്‍ഭകാലത്ത് ഇവ ഏറെ ആകര്‍ഷകമായിരിക്കുകയും ചെയ്യും.

4. ചിലരെ സംബന്ധിച്ച് ഗര്‍ഭകാലത്തെ രതി അത്ര ആകര്‍ഷകമായിരിക്കില്ല. അടുത്ത കാലത്ത് ഇന്ത്യാനാ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനം അനുസരിച്ച് ബന്ധത്തിന്‍റെ ആഴം സൂചിപ്പിക്കുന്നതാണ് പരസ്പരമുള്ള ആലിംഗനം. അതിനാല്‍ തന്നെ സെക്സില്‍ താല്പര്യം കുറവാണെങ്കിലും പരസ്പരം ആലിംഗനം ചെയ്ത് കിടക്കാന്‍ മടിക്കേണ്ടതില്ല.

5. ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഒരു സെക്സ് ഹോര്‍മോണായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത് മുലയൂട്ടുന്നതിനെ ഉത്തേജിപ്പിക്കുന്നതുമാണ്. ആലിംഗനബദ്ധരാകുമ്പോഴും, സെക്സിലേര്‍പ്പെടുമ്പോഴും നിങ്ങളെ ശാന്തരും, പ്രണയവുമുള്ളവരാക്കി നിലനിര്‍ത്താന്‍ ഈ ഹോര്‍മോണ്‍ സഹായിക്കും.

6. ഗര്‍ഭിണിയാകുന്നതോടെ നിങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വം വന്നതായും ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന തോന്നലും വരും. കൂടുതല്‍ ഭക്ഷണം കഴിക്കാനും, മദ്യം ഉപയോഗിക്കുന്നവര്‍ അത് ഒഴിവാക്കാനോ, കുറയ്ക്കുവാനോ ശ്രമിക്കും. കുട്ടിയുടെ ആരോഗ്യം ലക്ഷ്യമാക്കിയാണ് ഇവ ചെയ്യുന്നത്. ഇതേ ഉത്തരവാദിത്വം പിതാവിനും തോന്നാം.

അടുത്ത കാലത്ത് നടത്തിയ ബ്രിട്ടീഷ് - നോര്‍വീജിയന്‍ പഠനത്തില്‍ ഗര്‍ഭിണികളാകുന്നത് വഴി സത്നാര്‍ബുദത്തിനും ഹൃദയസംബന്ധമായ തകരാറുകള്‍ക്കുമുള്ള സാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

7. കുട്ടികളുണ്ടാകുന്നത് ദമ്പതികള്‍ക്ക് ജീവിതത്തില്‍ സംതൃപ്തിയും, സന്തോഷവും നല്കുന്നതാണ്. ഗ്ലാസ്ഗ്ലോ യൂണിവേഴ്സിറ്റി 90,000 മാതാപിതാക്കന്മാരെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ഇക്കാര്യം തെളിയിക്കപ്പെട്ടു. അതോടൊപ്പം കുട്ടികളുടെ എണ്ണം കൂടുന്നത് കൂടുതല്‍ സന്തോഷം നല്കുന്നുവെന്നും പഠനം പറയുന്നു.

Read more about: prgnancy ഗര്‍ഭം
English summary

Reasons Why Pregnancy Improve Your Relationship

You might be thinking that pregnancy means a stagnant spell for your relationship with the only special couple time you'll spend together being shopping for a pram, but it's time to change that mind-set!
X
Desktop Bottom Promotion