For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളില്‍ കാണുന്ന പ്രാരംഭ ലക്ഷണങ്ങള്‍

By Super
|

ദാമ്പത്യ ജീവിതത്തിനിടയില്‍ അമ്മയാകാന്‍ പോകുകയാണോ എന്ന സംശയം ഉണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. സ്‌തനങ്ങളില്‍ ഉണ്ടാകുന്ന വേദന, നടുവേദന, അലോസരപ്പെടുത്തുന്ന ഗന്ധങ്ങള്‍ മുതലായവ നിങ്ങള്‍ അമ്മയാകാന്‍ പോകുന്നുവെന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളാകാം. വീട്ടില്‍ തന്നെ പ്രഗ്നന്‍സി ടെസ്റ്റ്‌ നടത്തിയോ ഡോക്ടറെ കണ്ട്‌ രക്തപരിശോധ നടത്തിയോ നിങ്ങള്‍ക്ക്‌ ഇക്കാര്യം ഉറപ്പിക്കാവുന്നതാണ്‌.

മാസക്കുളി വൈകിയാല്‍ മാത്രം ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ മതിയാകും. ഗര്‍ഭധാരണത്തിന്റെ 17 പ്രാരംഭ ലക്ഷണങ്ങളെ കുറിച്ചാണ്‌ ഇവിടെ വിവരിക്കുന്നത്‌. ആര്‍ത്തവ ചക്രത്തില്‍ വ്യത്യാസം വരുന്നതിന്‌ മുമ്പു തന്നെ ഗര്‍ഭിണിയാണോ എന്ന്‌ അറിയാന്‍ ഈ ലക്ഷണങ്ങള്‍ നിങ്ങളെ സഹായിക്കും.

ശ്വാസതടസ്സം

ശ്വാസതടസ്സം

പടികള്‍ കയറുമ്പോള്‍ നിങ്ങള്‍ക്ക്‌ പെട്ടെന്ന്‌ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടോ? ഇത്‌ നിങ്ങള്‍ ഗര്‍ഭിണിയാണെന്നതിന്റെ സൂചനയാകാം. വളരുന്ന ഭ്രൂണത്തിന്‌ ഓക്‌സിജന്‍ ആവശ്യമാണ്‌. അതിനാലാണ്‌ ഗര്‍ഭിണികളില്‍ ശ്വാസതടസ്സം അനുഭവപ്പെടുന്നത്‌. ഗര്‍ഭകാലത്ത്‌ ഉടനീളം ഈ ബുദ്ധിമുട്ട്‌ നിലനില്‍ക്കും. ഭ്രൂണത്തിന്റെ വളര്‍ച്ച പുരോഗമിക്കുന്തോറും ശ്വാസകോശവും ഡയഫ്രവും ഞെരുങ്ങും. ഇതോടെ ശ്വാസതടസ്സം കൂടുതല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്‌.

സ്‌തനങ്ങളിലെ വേദന

സ്‌തനങ്ങളിലെ വേദന

ബ്രാ ധരിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, സ്‌തനങ്ങള്‍ക്ക്‌ വലുപ്പം കൂടിയത്‌ പോലെ തോന്നുക, മുലഞെട്ടുകള്‍ കറുക്കുക, മാറിടത്തിലെ ഞരമ്പുകള്‍ തെളിയുക മുതലായവ നിങ്ങള്‍ ഗര്‍ഭിണിയാണ്‌ എന്നതിന്റെ ആദ്യ സൂചനയാകാം. ഈ സമയത്ത്‌ നിങ്ങള്‍ക്ക്‌ ഏറ്റവും സൗകര്യപ്രദമായ അളവിലുള്ള ബ്രാ ധരിക്കുക. വേദന പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും.

തളര്‍ച്ച

തളര്‍ച്ച

ചില ഗര്‍ഭിണികളില്‍ വെറുതേ ഇരിക്കുമ്പോള്‍ പോലും തളര്‍ച്ച അനുഭവപ്പടാറുണ്ട്‌. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ്‌ വര്‍ദ്ധിക്കുന്നത്‌ കാരണമാണ്‌ തളര്‍ച്ചയുണ്ടാകുന്നത്‌. മിക്കവര്‍ക്കും ആദ്യത്തെ മൂന്നുമാസം തളര്‍ച്ച അനുഭവപ്പെടും. പിന്നീട്‌ തളര്‍ച്ച തനേ മാറിക്കൊള്ളും.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഗര്‍ഭധാരണം നടന്ന്‌ ആറാഴ്‌ച കഴിയുമ്പോള്‍ തന്നെ ബഹുഭൂരിപക്ഷം പേരിലും ഓക്കാനവും ഛര്‍ദ്ദിയും തുടങ്ങും. ചിലരില്‍ ഇതിന്‌ മുമ്പ്‌ തന്നെ ഇവ ആരംഭിക്കാം. നാലാമത്തെ മാസം മുതല്‍ ഛര്‍ദ്ദിക്ക്‌ ശമനം വരും. ഛര്‍ദ്ദിലിനിടയിലും ആവശ്യത്തിന്‌ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

അടിക്കടിയുണ്ടാകുന്ന മൂത്രമൊഴിക്കണമെന്ന തോന്നല്‍

അടിക്കടിയുണ്ടാകുന്ന മൂത്രമൊഴിക്കണമെന്ന തോന്നല്‍

രാത്രിയിലും മറ്റും അടിക്കടി മൂത്രമൊഴിക്കണമെന്ന്‌ തോന്നുന്നുണ്ടെങ്കില്‍ അതൊരു ലക്ഷണമാകാം. ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ ധാരാളം ദ്രവങ്ങള്‍ ഉത്‌പാദിപ്പിക്കപ്പെടും. ഇവയാണ്‌ മൂത്രമായി പുറത്ത്‌ പോകുന്നത്‌.

തലവേദന

തലവേദന

ഗര്‍ഭധാരണത്തിന്റെ ഒരു പ്രാരംഭലക്ഷണമാണ്‌ തലവേദന. ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായാണ്‌ തലവേദന അനുഭവപ്പെടുന്നത്‌. നിങ്ങള്‍ അമ്മയാകാന്‍ പോകുകയാണെന്ന്‌ ഉറപ്പിച്ചു കഴിഞ്ഞാല്‍ അസെറ്റാമിനോഫെന്‍ പോലുള്ള സുരക്ഷിതമായ വേദന സംഹാരികള്‍ കഴിക്കുക. ഐബുപ്രൂഫിന്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്‌.

നടുവേദന

നടുവേദന

സാധാരണ ഗതിയില്‍ നടുവിന്‌ അസുഖമൊന്നും ഇല്ലാത്ത ആളാണ്‌ നിങ്ങളെന്ന്‌ കരുതുക. പക്ഷെ പെട്ടെന്ന്‌ ശക്തമായ നടുവേദന അനുഭവപ്പെടുന്നു. നിങ്ങള്‍ ഗര്‍ഭിണിയാണെന്നതിന്റെ സൂചനയാകാം ഈ വേദന. ഗര്‍ഭകാലം മുഴുവന്‍ ഇത്‌ നിങ്ങളോടൊപ്പം ഉണ്ടാകും. ശരീര ഭാരം കൂടുന്നതും മറ്റുമാണ്‌ നടുവേദനയ്‌ക്ക്‌ ഇടയാക്കുന്നത്‌.

വയറുവേദന

വയറുവേദന

ഇത്‌ ആര്‍ത്തവത്തോട്‌ അനുബന്ധിച്ചുള്ള വേദനയോ ഗര്‍ഭധാരണത്തിന്റെ ലക്ഷണമോ ആകാം. ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭപാത്രം വികസിക്കാന്‍ തുടങ്ങും. ഇത്‌ മൂലവും വേദന അനുഭവപ്പെടാം.

ആഹാരങ്ങളോട്‌ ഇഷ്ടം, വെറുപ്പ്‌

ആഹാരങ്ങളോട്‌ ഇഷ്ടം, വെറുപ്പ്‌

നിങ്ങള്‍ക്ക്‌ ചില ആഹാരങ്ങളോട്‌ കൊതി തോന്നുന്നുകയോ ചില ആഹാരങ്ങളോട്‌ വെറുപ്പ്‌ തോന്നുകയോ ആണെന്ന്‌ കരുതുക. ഇതിന്‌ പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താനും കഴിയുന്നില്ലെങ്കില്‍ ഏതാണ്ട്‌ ഉറപ്പിച്ചോളൂ, നിങ്ങള്‍ അമ്മയാകാന്‍ പോകുന്നു.

മലബന്ധവും വയര്‍ വീര്‍ക്കലും

മലബന്ധവും വയര്‍ വീര്‍ക്കലും

നിങ്ങള്‍ക്ക്‌ പാകമായിരുന്ന ജീന്‍സ്‌ പെട്ടെന്ന്‌ ചെറുതായോ? വയര്‍ അല്‍പ്പം കൂടിയത്‌ പോലെ തോന്നുന്നോ? ഗര്‍ഭധാരണത്തോട്‌ അനുബന്ധിച്ച്‌ ശരീരത്തില്‍ അധികമായി പ്രോജെസ്‌റ്റെറോണ്‍ ഉത്‌പാദിപ്പിക്കുന്നത്‌ മൂലം ദഹനം കുറയുകയും മലബന്ധം അനുഭവപ്പെടുകയും ചെയ്യാം. ഇതുമൂലമാണ്‌ വയര്‍ വീര്‍ത്തതായി തോന്നുന്നത്‌.

വൈകാരികമായ ചാഞ്ചാട്ടം

വൈകാരികമായ ചാഞ്ചാട്ടം

ശരീരത്തില്‍ പുതുതായി ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നതിനാല്‍ ഗര്‍ഭാവസ്ഥയുടെ ആദ്യ നാളുകളില്‍ വൈകാരികമായ ചാഞ്ചാട്ടങ്ങള്‍ പ്രകടമാകാം. ഈ പ്രശ്‌നങ്ങളെല്ലാം മാറുമെന്ന്‌ നിങ്ങളുടെ ഭര്‍ത്താവിന്‌ ഉറപ്പുനല്‍കുക.

ഉയര്‍ന്ന ശരീരോഷ്‌മാവ്‌

ഉയര്‍ന്ന ശരീരോഷ്‌മാവ്‌

അണ്ഡോത്‌പാദനം നടക്കുമ്പോള്‍ ശരീരത്തിന്റെ ചൂട്‌ ഉയരും. രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം ആര്‍ത്തവം ഉണ്ടാകുന്നത്‌ വരെ ശരീരോഷ്‌മാവ്‌ ഉയര്‍ന്നു തന്നെ നില്‍ക്കും. രണ്ട്‌ ആഴ്‌ചയ്‌ക്ക്‌ ശേഷവും ശരീരോഷ്‌മാവ്‌ ഈ രീതിയില്‍ തുടരുന്നെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന്‌ ഉറപ്പിക്കാം.

 അലോസരപ്പെടുത്തുന്ന ഗന്ധങ്ങള്‍

അലോസരപ്പെടുത്തുന്ന ഗന്ധങ്ങള്‍

നിങ്ങള്‍ക്ക്‌ ഗന്ധങ്ങള്‍ തീവ്രമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ ഗര്‍ഭിണിയായിരിക്കാം.

തലചുറ്റല്‍/ ബോധക്ഷയം

തലചുറ്റല്‍/ ബോധക്ഷയം

സിനിമകളില്‍ സ്‌ത്രീകള്‍ ഗര്‍ഭിണികളാണെന്ന്‌ അറിയുന്നത്‌ അവര്‍ ബോധം കെട്ട്‌ വീഴുമ്പോഴാണ്‌. യഥാര്‍ത്ഥ ജീവിതത്തിലും ഇത്‌ സംഭവിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയുന്നത്‌ കൊണ്ടും രക്തസമ്മര്‍ദ്ദം കുറയുന്നത്‌ കൊണ്ടും ബോധക്ഷയം ഉണ്ടാകും. അതിനാല്‍ നന്നായി ആഹാരം കഴിക്കാനും ധാരാളം വെള്ളം കുടിയ്‌ക്കാനും ശ്രദ്ധിക്കുക.

സ്‌പോട്ടിംഗ്‌

സ്‌പോട്ടിംഗ്‌

നിങ്ങള്‍ക്ക്‌ ആര്‍ത്തവം ഉണ്ടായി. പക്ഷെ സാധാരണയേക്കാള്‍ കുറഞ്ഞ രക്തസ്രാവമേ ഉണ്ടായിട്ടുള്ളൂ. മാത്രമല്ല വിചാരിച്ചതിനേക്കാള്‍ മുമ്പേ ആര്‍ത്തവം ഉണ്ടാവുകയും ചെയ്‌തു. എങ്കില്‍ നിങ്ങള്‍ ഗര്‍ഭിണി ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഭ്രൂണം ഗര്‍ഭപാത്ര ഭിത്തിയില്‍ ചേരുന്നത്‌ മൂലമുണ്ടാകുന്ന രക്തസ്രാവമാണ്‌ ഈ രീതില്‍ ഉണ്ടാകുന്നത്‌.

വൈകുന്ന ആര്‍ത്തവം

വൈകുന്ന ആര്‍ത്തവം

ഗര്‍ഭധാരണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളും ആര്‍ത്തവത്തോട്‌ അനുബന്ധിച്ചുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഏതാണ്ട്‌ ഒരേ തരത്തിലുള്ളവയാണ്‌. ഇവ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം ഇതാണ്‌. ആര്‍ത്തവം ഉണ്ടാകാതെ വയറുവേദനയും മറ്റും അനുഭവപ്പെടുകയാണെങ്കില്‍ അത്‌ ഗര്‍ഭാവസ്ഥയുടെ ലക്ഷണമാകാനാണ്‌ സാധ്യത കൂടുതല്‍. ആര്‍ത്തവ ചക്രത്തില്‍ താളപ്പിഴകള്‍ ആളുകളില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടില്‍ വച്ച്‌ പ്രഗ്നന്‍സി ടെസ്റ്റ്‌ നടത്തി നോക്കാവുന്നതാണ്‌.

 പോസീറ്റീവ്‌ പ്രഗ്നന്‍സി ടെസ്റ്റ്‌

പോസീറ്റീവ്‌ പ്രഗ്നന്‍സി ടെസ്റ്റ്‌

മൂത്രം പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നത്‌ വരെ അമ്മയാകാന്‍ പോകുകയാണോ എന്ന്‌ നിങ്ങള്‍ക്ക്‌ വ്യക്തമായി അറിയാന്‍ കഴിയില്ല. ടെസ്‌റ്റ്‌ ഫലം നെഗറ്റീവ്‌ ആകുന്നു, പക്ഷേ നിങ്ങള്‍ക്ക്‌ ആര്‍ത്തവം ഉണ്ടാകുന്നില്ല. എങ്കില്‍ കുറച്ച്‌ ദിവസത്തിന്‌ ശേഷം ടെസ്റ്റ്‌ ആവര്‍ത്തിക്കുക. പോസീറ്റീവ്‌ ആണെങ്കില്‍- അഭിനന്ദനങ്ങള്‍!!!!!!

Read more about: pregnancy ഗര്‍ഭം
English summary

Early Signs Of Pregnancy

You'll need a home pregnancy test or a blood test at your OB's office to know for sure, but until you can take one click through these 16 early signs of pregnancy and see if any of them feel familiar,
X
Desktop Bottom Promotion