For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ സ്‌ട്രെസ് ഒഴിവാക്കാം

By Super
|

ആദ്യമായി അമ്മയാകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് ടെന്‍ഷന്‍ തുടങ്ങുകയായി. പ്രസവകാലം എങ്ങനെ? കുഞ്ഞിനെ എങ്ങനെ വളര്‍ത്തണം? എന്നിങ്ങനെ നൂറുകൂട്ടം ചോദ്യങ്ങള്‍ മനസ്സില്‍ ഉയരാന്‍ തുടങ്ങും. ഇത് സ്വാഭാവികം മാത്രമാണ്. കുഞ്ഞിനെക്കുറിച്ച് മാത്രമാകില്ല ആലോചനകള്‍. ഗര്‍ഭകാലത്തെ ഭാരക്കൂടുതലും ഭക്ഷണരീതിയെക്കുറിച്ചുള്ള ചിന്തകളും നിങ്ങളുടെ ഉറക്കം കെടുത്തിയേക്കും.

ജോലിക്ക് പോകുന്ന സ്ത്രീകളാണെങ്കില്‍ ഈ ആശങ്കകളുടെ തോത് ഒരല്പം കൂടുതലായിരിക്കും. കാരണം പ്രസവാവധി എടുക്കുന്നതിന് മുമ്പ് പല ജോലികളും ചെയ്ത് തീര്‍ക്കേണ്ടതായുണ്ടാകും. സീനിയര്‍ പോസ്റ്റില്‍ ഉള്ളവര്‍ക്ക് ജോലികള്‍ പലരേയും ഏല്‍പ്പിക്കേണ്ടതായും വരും. ഗര്‍ഭകാലത്തുള്ള ക്ഷീണത്തെ അവഗണിച്ച് ഇതെല്ലാം ക്രമത്തിലാക്കുന്നതിനിടയില്‍ മനസ്സില്‍ സമ്മര്‍ദ്ദം കടന്നുകൂടിയേക്കാം.

എന്നാല്‍ ഗര്‍ഭകാലത്തെ ഈ ആശങ്കകളെ ദൂരീകരിക്കേണ്ടതും ഗര്‍ഭിണി തന്നെയാണ്. കാരണം ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നല്‍കണമെങ്കില്‍ മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷ നേടിയേ പറ്റൂ. ഗര്‍ഭിണിക്ക് മാനസിക സംഘര്‍ഷം നല്‍കാതെ നോക്കേണ്ടത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടിയാണ്. ഇത്തരം മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള പത്ത് എളുപ്പവഴികള്‍ ഇതാ.

അല്പം വിശ്രമിക്കാം

അല്പം വിശ്രമിക്കാം

എല്ലാ ജോലികളും ക്രമീകരിക്കുന്ന തിരിക്കിലാകാം നിങ്ങള്‍. ഓരോ ചുമതലകളും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന് ഉറപ്പുള്ളവരെ തന്നെ അത് ഏല്പിക്കേണ്ടതുണ്ട്. മനസ്സിനെ അലട്ടാന്‍ ഇത് തന്നെ ഒരു കാരണമാകാം. എന്നാല്‍ ഈ തിരക്കിനിടയിലും കുറച്ച് നേരം നിങ്ങള്‍ക്ക് സ്വന്തം ലോകത്തേക്ക് പോകാം. സന്തോഷം തരുന്ന ഏന്തെങ്കിലും ഓര്‍ത്തിരിക്കുകയോ, ചെയ്യുകയോ ആവാം. ചൂടായ തല തണുപ്പിക്കാന്‍ ഏറ്റവും ഉത്തമം ഒരു കുളി തന്നെയാണ്. ലാവണ്ടര്‍ എണ്ണ പോലെ ഉണര്‍വ്വ് നല്‍കുന്ന എണ്ണകള്‍ ഉപയോഗിച്ചാകാം കുളി.

മസാജിംഗ്

മസാജിംഗ്

സംഘര്‍ഷങ്ങളില്‍ നിന്ന് വിടുതല്‍ നേടാന്‍ മസാജിംഗ് മികച്ച പോംവഴിയാണ്. നിങ്ങളുടെ ഭര്‍ത്താവിനോടോ പ്രിയപ്പെട്ടവരോടെ ഇക്കാര്യം ആവശ്യപ്പെടാം. ശരീരത്തിന് ആയാസം തോന്നാത്ത വിധത്തില്‍ മസാജിംഗ് നടത്താന്‍ ശ്രദ്ധിക്കണം.

വ്യായാമങ്ങളൊഴിവാക്കേണ്ട

വ്യായാമങ്ങളൊഴിവാക്കേണ്ട

ഗര്‍ഭിണിയാണ്, ഇനി കുറച്ച് കാലത്തേക്ക് വ്യായാമങ്ങളൊന്നും ചെയ്യേണ്ട എന്ന് ചിലപ്പോള്‍ ആരെങ്കിലും ഉപദേശിച്ചേക്കാം. എന്നാല്‍ ആയാസമില്ലാത്ത വ്യായാമങ്ങള്‍ ഗര്‍ഭിണിയുടെ മനസ്സിന് മാത്രമല്ല ശരീരത്തിനും ഗുണം ചെയ്യും. ഗര്‍ഭകാലത്ത് ഓരോ മാസങ്ങളിലും സ്വീകരിക്കാവുന്ന വ്യായാമമുറകള്‍ ഉണ്ട്. നിങ്ങളുടെ ഡോക്ടറുടെ സഹായത്തോടെ ഇതില്‍ മികച്ചവ കണ്ടെത്താം.

അക്യുപങ്ച്വര്‍

അക്യുപങ്ച്വര്‍

ശരീരത്തില്‍ കുറച്ച് സൂചിക്കുത്തിയാലോ. അയ്യോ അതെന്തിനാ എന്നാണോ. അതൊരു ചികിത്സാരീതിയാണ്. അക്യുപങ്ച്വര്‍ എന്നാണതിന്റെ പേര്. ഒരു ചൈനീസ് ശാസ്ത്രവിധിയാണ് അക്യുപങ്ച്വര്‍. മാനസികസംഘര്‍ഷം കുറക്കാന്‍ ഈ ചികിത്സാരീതിക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമിനോആസിഡ് സംയുക്തമായ എന്‍ഡോര്‍ഫിന്‍സ് ഉത്പാദനത്തിന് ഈ ചികിത്സാരീതി സഹായിക്കും. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ധ്യാനം ചെയ്യാം

ധ്യാനം ചെയ്യാം

മനസ്സിന് കടിഞ്ഞാണിടാനും ആത്മസംഘര്‍ഷങ്ങളെ കുറക്കാനുമാണ് ധ്യാനത്തെ ആശ്രയിക്കുന്നത്. ഗര്‍ഭിണികള്‍ക്കും ഈ രീതി പിന്തുടരാവുന്നതാണ്. ശാരീരികാധ്വാനത്തിന്റെ ആവശ്യമേ ഇവിടെ വരുന്നില്ല. എത്ര തിരക്കിട്ട ജോലിയുള്ളവരാണെങ്കിലും ദിവസേന വെറും 15 മിനുട്ട് മാറ്റിവെക്കാനാകുമെങ്കില്‍ വേവലാതി പിടിച്ച മനസ്സിനെ മാറ്റിയെടുക്കാനാകും.

ആരോടെങ്കിലും സംസാരിക്കുക

ആരോടെങ്കിലും സംസാരിക്കുക

നമ്മള്‍ എത്രത്തോളം ഒറ്റക്കിരിക്കുന്നുവോ അപ്പോഴൊക്കെ മനസ്സ് വേദനിക്കുന്ന ചിന്തകളുമായി കൂട്ടുകൂടുകയാകും പതിവ്. സുഹൃത്തുക്കളും ബന്ധുക്കളുമായി നിങ്ങളുടെ അരികിലും വിളിച്ചാല്‍ അടുത്തെത്താവുന്നതുമായ ധാരാളം പേരുണ്ടാകും. അവരുമായുള്ള സംസാരം നിങ്ങളുടെ മനസ്സിന് ലഭിക്കാവുന്ന ഏറ്റവും വലിയ ആശ്വാസമാകും.

പങ്കുവെക്കുക

പങ്കുവെക്കുക

നിങ്ങളുടെ വിഷമങ്ങള്‍ ഏറ്റവും പ്രിയപ്പെട്ടവരുമായി പങ്കുവെക്കുന്നത് മാനസിക സംഘര്‍ഷം കുറക്കുമെന്ന് പറഞ്ഞല്ലോ. അതേ പോലെയാണ് ജോലികളും. ജോലികള്‍ ഏറെയുണ്ട്, എല്ലാം ചെയ്ത് തീര്‍ക്കേണ്ടത് തന്നെ, പക്ഷെ എല്ലാം ചെയ്യാനുള്ള താത്പര്യക്കുറവ് തോന്നിയേക്കാം. അപ്പോഴും മുമ്പ് പറഞ്ഞ പോലെ അത് അടുപ്പമുള്ളവരും നിങ്ങളെ സഹായിക്കാന്‍ താത്പര്യമുള്ളവരുമായി ജോലി പങ്കുവെക്കാം.

ഒരു മയക്കം ആവാം

ഒരു മയക്കം ആവാം

ജോലികള്‍ ഏറെ ഉണ്ടാകാം, എന്നാല്‍ എല്ലാം ചെയ്ത് തീര്‍ക്കാന്‍ കഴിയണമെന്നില്ല, അത് ഗൃഹഭരണമാണെങ്കില്‍ പോലും. ഈ തിരക്കിനിടയില്‍ ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാണ്. ഒരു ചെറിയ മയക്കം ഇടവേളയായി എടുക്കാവുന്നതാണ്. പകലുറക്കം ഗര്‍ഭിണികള്‍ക്ക് നല്ലതല്ലെന്ന അഭിപ്രായമുണ്ടെങ്കിലും ഗാഢമായ ഉറക്കത്തിന് ഇടം കൊടുക്കാതെ അരമണിക്കൂറോളം നീളുന്ന മയക്കങ്ങള്‍ കുഴപ്പമില്ല.

തുറന്നുപറയുക

തുറന്നുപറയുക

നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി തുറന്നുപറയാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് നിങ്ങള്‍ പ്രസവാവധി എടുക്കുന്നതിന് കുറച്ച് ദിവസം മുമ്പായി തൊഴിലുടമ ഒരു സുപ്രധാന ജോലി നിങ്ങളെ ഏല്‍പിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാതെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം ആ ജോലി സമയത്തിന് ചെയ്ത് തീര്‍ക്കേണ്ടതുമൂലം വലിയൊരളവില്‍ മാനസികസമ്മര്‍ദ്ദത്തിന് നിങ്ങള്‍ അടിമപ്പെട്ടേക്കാം.

മനസ്സ് കുഞ്ഞിനൊപ്പം

മനസ്സ് കുഞ്ഞിനൊപ്പം

പ്രസവത്തിന് ഇനി ഏറെ ദിവസങ്ങളില്ല. ഇനി അനാവശ്യചിന്തകളിലും മറ്റ് ചുമതലകളിലും ചെന്ന് വീഴാതിരിക്കുക. അമ്മയായി തീരുന്നതോടെ ഇവയെല്ലാം അപ്രധാനമായിത്തീരാം. അതിനാല്‍ കുഞ്ഞിനെക്കുറിച്ചുള്ള നല്ല ചിന്തകള്‍ മാത്രം മനസ്സില്‍ നിറക്കുക.

Read more about: pregnancy ഗര്‍ഭം
English summary

Tips Deal With Stress In Pregnancy

Pregnant women have a lot to worry about. You’re worried about your weight gain, your diet and the impending birth. You’re worried about all the work you have to do before you start your maternity leave. You’re worried about bonding with your baby, breastfeeding and whether you’ll be able to soothe your crying newborn. It’s natural to feel worried during pregnancy, and some level of stress seems almost inevitable. You are busy organising every detail for the newest member of your family, whilst also dealing with a level of exhaustion you previously didn’t know existed.
X
Desktop Bottom Promotion