For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ഗര്‍ഭകാല തെറ്റിദ്ധാരണകള്‍, യാഥാര്‍ത്ഥ്യം

By Super
|

ഗര്‍ഭിണികള്‍ എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നൊക്കെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പലരും പറയാറ്. പലപ്പോഴും ഇവയില്‍ ഏതാണ് വിശ്വസിക്കേണ്ടത് എന്ന ആശയക്കുഴപ്പവുമുണ്ടാകും. എന്നാല്‍ മനസിലാക്കേണ്ടുന്ന കാര്യം ഓരോ ഗര്‍ഭിണിയുടെയും അവസ്ഥ മറ്റുള്ളവരുടേതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും എന്നതാണ്. അതിനാല്‍ തന്നെ ഡോക്ടറുടെ വാക്കിനാണ് വില കല്പിക്കേണ്ടത്.

സാധാരണയായി കേള്‍ക്കാറുള്ള ചില ഗര്‍ഭസംബന്ധമായ വിശ്വാസങ്ങളും അവയുടെ യാഥാര്‍ത്ഥ്യവുമാണ് ഇവിടെ പറയുന്നത്.

വയറിന്‍റെ ആകൃതി

വയറിന്‍റെ ആകൃതി

ഗര്‍ഭിണിയുടെ വയറിന്‍റെ ആകൃതി ഏറെ ഊഹാപോഹങ്ങളുണ്ടാക്കുന്നതാണ്. വയര്‍ വലുതാണെങ്കില്‍ പെണ്‍കുട്ടിയും, ചെറുതാണെങ്കില്‍ ആണ്‍കുട്ടിയുമാകും എന്നൊരു സങ്കല്പമുണ്ട്.

യാഥാര്‍ത്ഥ്യം - ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ല എന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭിണിയുടെ പേശിവലുപ്പം, രൂപം, ഗര്‍ഭസ്ഥ ശിശുവിന്‍റെ നില, കിടക്കുന്ന രീതി, ഗര്‍ഭിണിയുടെ അടിവയറിലെ കൊഴുപ്പിന്‍റെ അളവ് എന്നതൊക്കെയാണ് വയറിന്‍റെ വലുപ്പത്തെ സ്വാധീനിക്കുക.

ഉപ്പ്

ഉപ്പ്

ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണത്തോടുള്ള ആസക്തി ഗര്‍ഭത്തില്‍ ആണ്‍കുട്ടിയാകാനും, മധുരത്തോടുള്ള ആസക്തി പെണ്‍കുട്ടിയാകാനുമുള്ള ലക്ഷണമാണ്.

യാഥാര്‍ത്ഥ്യം - ശാസ്ത്രീയമായ ഗവേഷണങ്ങളനുസരിച്ച് ഭക്ഷണത്തോടുള്ള അഭിനിവേശം കുട്ടി എത് ലിംഗത്തില്‍ പെടുന്നു എന്നതിനെ സ്വാധീനിക്കില്ല.

മോതിരം

മോതിരം

ഗര്‍ഭിണിയുടെ വയറിന് മുകളില്‍ ഒരു മോതിരം ചരടില്‍ കെട്ടി തൂക്കിപ്പിടിച്ചാല്‍ അത് മുന്നോട്ടും പിന്നോട്ടും ആടുന്നെങ്കില്‍ ആണ്‍കുട്ടിയും, വൃത്താകൃതിയില്‍ തിരിയുന്നെങ്കില്‍ പെണ്‍കുട്ടിയുമാണ്.

യാഥാര്‍ത്ഥ്യം - യാതൊരടിസ്ഥാനവുമില്ലാത്ത ഒരു കാര്യം മാത്രമായി ഇതിനെ പരിഗണിക്കുക.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടാല്‍ കുട്ടി ജനിക്കുമ്പോള്‍ തന്നെ നീണ്ട മുടിയുണ്ടാകും.

യാഥാര്‍ത്ഥ്യം - ഗര്‍ഭിണികളില്‍ സാധാരണയായി കാണുന്ന പ്രശ്നമാണ് നെഞ്ചെരിച്ചില്‍.. അതിന് കുട്ടിയുടെ മുടിയുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല അധികമായി നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടാല്‍ ചിലപ്പോള്‍ കുട്ടിയുടെ തലയില്‍ അല്പം പോലും മുടിയുണ്ടായില്ലെന്നും വരാം.

പാരമ്പര്യം

പാരമ്പര്യം

അമ്മയ്ക്ക് ഗര്‍ഭകാലവും, പ്രസവവും എളുപ്പമായിരുന്നെങ്കില്‍ മകള്‍ക്കും അങ്ങനെ തന്നെയാവും.

യാഥാര്‍ത്ഥ്യം - പാരമ്പര്യത്തിന് ഗര്‍ഭാവസ്ഥയെയും, പ്രസവത്തെയും നിശ്ചയിക്കുന്നതില്‍ സ്ഥാനമില്ല. കുട്ടിയുടെ വലുപ്പവും, അവസ്ഥയും, അമ്മയുടെ ഭക്ഷണക്രമവും, ജീവിത ശൈലിയുമൊക്കെയാണ് കാര്യങ്ങള്‍ തീരുമാനിക്കുക.

ചരിഞ്ഞുറങ്ങുന്നത്‌

ചരിഞ്ഞുറങ്ങുന്നത്‌

ചരിഞ്ഞ് കിടന്നുറങ്ങുകയും, മയങ്ങുകയും ചെയ്യുന്നത് കുട്ടിക്ക് ദോഷം ചെയ്യും.

യാഥാര്‍ത്ഥ്യം - നിങ്ങള്‍ എങ്ങനെ ഉറങ്ങുന്നു എന്നത് നിങ്ങള്‍ക്ക് സുഖം തോന്നുന്നതിന് അനുസരിച്ചാണ്. ഇടത് വശം ചരിഞ്ഞ് വേണം ഗര്‍ഭിണികള്‍ കിടക്കാന്‍ എന്ന് പറയുന്നതിന് പിന്നിലെ കാരണം ഗര്‍ഭപാത്രത്തിലേക്കും , പ്ലാസന്‍റയിലേക്കും രക്തയോട്ടം വര്‍ദ്ധിക്കാന്‍ സഹായിക്കും എന്നതാണ്.

ലൈംഗികബന്ധം

ലൈംഗികബന്ധം

ഗര്‍ഭകാലത്തെ ലൈംഗികബന്ധം കുട്ടിക്ക് ദോഷം ചെയ്യും.

യാഥാര്‍ത്ഥ്യം - അടിവയറിനുള്ളില്‍ ഏഴ് പാളികള്‍ക്കുള്ളിലുള്ള അംനിയോട്ടിക് ദ്രവത്തിലാണ് ഗര്‍ഭസ്ഥശിശു കിടക്കുന്നത്. ഗര്‍ഭപാത്രത്തിലേക്ക് പുറമേ നിന്ന് എന്തെങ്കിലും പ്രവേശിക്കുന്നത് തടയുന്ന വിധത്തില്‍ ഗര്‍ഭാശയമുഖത്തിന് കരുത്തുമുണ്ട്. അണുബാധയെ ചെറുക്കാനായി ഒരു ശ്ലേഷ്മത്തിന്‍റെ സാന്നിധ്യവും ഇവിടെയുണ്ട്. അതിനാല്‍ തന്നെ ലൈംഗികബന്ധം ഗര്‍ഭത്തിലുള്ള ശിശുവിന് ഉപദ്രവകരമാകില്ല. ഡോക്ടര്‍ വിലക്കാത്ത പക്ഷം ധൈര്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാം.

ആദ്യ പ്രസവം

ആദ്യ പ്രസവം

ആദ്യ പ്രസവം താമസിച്ചാണ് നടക്കുക.

യാഥാര്‍ത്ഥ്യം - ഒരു പരിധി വരെ ഇത് ശരിയാണ്. 60 ശതമാനം പ്രസവവും പറഞ്ഞ തീയ്യതിക്ക് ശേഷവും, 5 ശതമാനം കൃത്യം ദിവസവും, 35 ശതമാനം നേരത്തെയുമാകും സംഭവിക്കുക. ആര്‍ത്തവചക്രമാണ് പ്രസവ സമയത്തിന് അടിസ്ഥാനമാകുന്നത്. ഇത് ദൈര്‍ഘ്യം കുറഞ്ഞതാണെങ്കില്‍ പ്രസവം നേരത്തെയാകാനിടയുണ്ട്. ആര്‍ത്തവകാലം ദീര്‍ഘിച്ചതാണെങ്കില്‍ പ്രസവം വൈകുകയും, കൃത്യമായി 28 ദിവസത്തിനിടെ നടക്കുന്നുവെങ്കില്‍ നേരത്തെ കണക്കാക്കിയ തിയ്യതിക്കടുത്ത് തന്നെ പ്രസവം നടക്കുകയും ചെയ്യും.

വിമാനയാത്ര

വിമാനയാത്ര

അവസാനത്തെ മൂന്ന് മാസക്കാലം വിമാനയാത്ര ഒഴിവാക്കണം.

യാഥാര്‍ത്ഥ്യം - ഈ കാര്യത്തിന് യാതൊരു അടിസ്ഥാനവുമില്ല. എന്നാല്‍ ചില വിമാനക്കമ്പനികള്‍ അവസാനത്തെ മൂന്ന് മാസം ഗര്‍ഭിണികളെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാറില്ല. വിമാനത്തില്‍ വെച്ച് പ്രസവം നടന്നാല്‍ യാത്രക്കിടെ തിരിച്ചിറക്കേണ്ടി വരും

എന്നതിനാലുമാണ് ഈ നിബന്ധന വെയ്ക്കുന്നത്.

ചൂടുവെള്ളത്തില്‍ കുളിക്കരുത്

ചൂടുവെള്ളത്തില്‍ കുളിക്കരുത്

ഗര്‍ഭകാലത്ത് ചൂടുവെള്ളത്തില്‍ കുളിക്കരുത്.

യാഥാര്‍ത്ഥ്യം - ഇത് ശരിയായ കാര്യമാണ്. നീരാവിയിലും, ജാകുസ്സിയിലുമുള്ള കുളി ശരീരത്തിന്‍റെ താപനില 102 ഡിഗ്രിക്ക് മേലെ ഉയര്‍ത്തുമെന്നതിനാല്‍ ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്.

Read more about: pregnancy ഗര്‍ഭം
English summary

10 Common Pregnancy Myth Busted

Do this. Don't do that. With all the pregnancy advice out there, it's hard to know what to believe or whom to believe. Here are some things you often hear when the stork has decided to pay a visit.
 
 
X
Desktop Bottom Promotion