ഗര്‍ഭകാല ശുശ്രൂഷ പ്രധാനം

Posted By:
Subscribe to Boldsky

ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ എന്തുചെയ്യണം, എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യങ്ങള്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് പലര്‍ക്കും അറിയാത്തകാര്യമാണ്.

അമ്മയുടെയും ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്‍െറയും ആരോഗ്യകാര്യങ്ങളില്‍ ഉപദേശവും കൗണ്‍സലിംഗും വൈദ്യസഹായവും മറ്റും നല്‍കുന്നതിനുള്ള ആരോഗ്യ ശാഖയാണ് പ്രീനിറ്റാല്‍ കെയര്‍. നിങ്ങള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് അധികം വൈകാതെ പ്രീനിറ്റാല്‍ കെയര്‍ വിദഗ്ധന്‍െറ കണ്‍സള്‍ട്ടേഷന്‍ തേടുന്നതാണ് ഉത്തമം. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുമ്പോഴേ ഇങ്ങനെ വൈദ്യസഹായം തേടുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്.

ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥ ശിശുവിന്‍െറയും ആരോഗ്യവും വളര്‍ച്ചയും പോഷകാഹാര നിലയും വിശകലനം ചെയ്യുകയാണ് പ്രീനിറ്റാല്‍ കെയര്‍ വിദഗ്ധന്‍ ചെയ്യാറ്. പ്രീനിറ്റാല്‍ വിറ്റമിനുകള്‍ ഉദാഹരണത്തിന് തലച്ചോറിന്‍െറയും നട്ടെല്ലിന്‍െറയും വളര്‍ച്ചക്ക് പ്രതിദിനം 400 മൈക്രോഗ്രാം ഫോളിക്ക് ആസിഡ് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്.

Pregnancy

കുഞ്ഞിന്‍െറ വളര്‍ച്ചക്ക് ഹാനികരമായ മരുന്നുകള്‍ ഒഴിവാക്കല്‍,എക്സ്റേ,മദ്യം,പുകവലി എന്നിവ ഒഴിവാക്കുകയും വേണം. ഗര്‍ഭിണി അധികഭാരം വെക്കാതെ സൂക്ഷിക്കുകയും ആവശ്യത്തിന് വ്യായാമം ചെയ്യുകയും വേണം. യോഗ്യതയുള്ള ഹെല്‍ത്ത്കെയര്‍ വിദഗ്ധന് മാത്രമേ ഇത്തരം കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ കഴിയൂ.

വിദഗ്ധാഭിപ്രായം അനുസരിച്ച് ഗര്‍ഭിണിയായി നാല് ആഴ്ചകള്‍ വരെ ഒരു തവണയും 36 ആഴ്ച വരെ മാസത്തില്‍ രണ്ടുതവണയും പിന്നീട് പ്രസവം വരെ ആഴ്ചയില്‍ ഒരിക്കലും പ്രീനിറ്റാല്‍ വിദഗ്ധനെ കാണണം.

35 വയസിന് മുകളില്‍ പ്രായമുള്ളവരും, പ്രമേഹം അമിത രക്തസമ്മര്‍ദം തുടങ്ങി ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായ രോഗികള്‍ നിര്‍ദേശമനുസരിച്ച് പതിവായി സന്ദര്‍ശിക്കുന്നതാകും ഉത്തമം.

ഗര്‍ഭിണിയാകാന്‍ തീരുമാനമെടുത്താല്‍ പ്രീനിറ്റാല്‍ കെയര്‍ വിദഗ്ധരെ കാണുന്നതാണ് പുതിയ ട്രെന്‍ഡ്. പ്രീ കണ്‍സപ്ഷന്‍ കെയര്‍ എന്നറിയപ്പെടുന്ന ഈ രീതി അവലംബിച്ചാല്‍ പ്രതിരോധ കുത്തിവെപ്പിലൂടെയും വൈറ്റമിനുകള്‍ കഴിക്കുന്നതിലൂടെയും ശരീരം ഗര്‍ഭകാലത്തിനായി ഒരുക്കിയെടുക്കാം.

Read more about: pregnancy, ഗര്‍ഭം
English summary

Pregnancy, Women, Mother, Baby, ഗര്‍ഭം, സ്ത്രീ, അമ്മ, കുഞ്ഞ്, ആരോഗ്യം

Prenatal care is the health care, education, counseling and resources provided for a mother and her unborn child during pregnancy. Prenatal care is critical to the health and safety of mother and baby,
Please Wait while comments are loading...
Subscribe Newsletter