Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗര്‍ഭകാല വ്യായാമം പ്രധാനം

Posted by:
Updated: Thursday, December 13, 2012, 15:16 [IST]

ഗര്‍ഭിണിയാണെന്നറിഞ്ഞാലുടനെ റെസ്റ്റെടുക്കുന്ന സ്ത്രീകള്‍ കണ്ടുപഠിക്കണം, ശ്വേത മേനോനെ. ഗര്‍ഭിണിയായിട്ടും പ്രസവമടുത്തിട്ടും തന്റെ തൊഴിലില്‍ സജീവമായി നില നില്‍ക്കുകയാണ് ഈ സുന്ദരി.

ശ്വേതയോടൊപ്പം ശ്വേതയുടെ ഗര്‍ഭകാലവും തിരശീലയിലാക്കാന്‍ ഒരുങ്ങുകകയാണ് പ്രസിദ്ധ സംവിധായകന്‍ ബ്ലെസിയും.

09 11 pregnancy exercise effect

പഴയ തലമുറയെ അനുസ്മരിപ്പിക്കുന്ന കഥയാണ് ശ്വേതയുടേത്. ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും കരാര്‍ ഒപ്പിട്ട ചിത്രങ്ങളിലെല്ലാം അഭിനയിച്ചു തീര്‍ക്കുകയാണ് ഈ മിടുക്കി. വയറും വച്ച് ടിവി ഷോയിലും ശ്വേത കലക്കി.

പഴയ കാലത്ത് ആറും ഏഴും പത്തുവരെ പ്രസവിച്ച സ്ത്രീകളുണ്ട്. മെഡിക്കല്‍ സൗകര്യങ്ങള്‍ ഇത്ര കണ്ട് പുരോഗമിച്ചിട്ടില്ലാത്ത സമയത്ത് പ്രസവസമയം വരെ വീട്ടുജോലികളും പാടത്തെയും പറമ്പിലെയും പണികളും നടത്തിയിരുന്ന സ്ത്രീകള്‍.

കാലം മാറിയതോടൊപ്പം സൗകര്യങ്ങള്‍ കൂടി. എന്നാല്‍ ഇത് ബെഡ് റെസ്റ്റ് പോലുള്ള അവസ്ഥകളിലേക്കാണ് ഗര്‍ഭണികളായ സ്ത്രീകളെ കൊണ്ടെത്തിച്ചത്.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ആരോഗ്യ, ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന കാര്യം വാസ്തവം തന്നെ. എന്നാല്‍ ചില ്‌സ്ത്രീകളുണ്ട്, ഗര്‍ഭം ധരിച്ചാല്‍ പിന്നെ എപ്പോഴും വിശ്രമിക്കുന്നവര്‍. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന ഇക്കാര്യം ചിലപ്പോള്‍ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക.

ഗര്‍ഭകാലത്ത് വിശ്രമത്തോടൊപ്പം ശരീരത്തിന് വ്യായാമവും ആവശ്യമാണ്. ശാരീരിക അസ്വാസ്ഥ്യങ്ങളും മാനസിക സന്തോഷവും നല്‍കാന്‍ കഴിയുന്ന ഒന്നു കൂടിയാണിത്. വെറുതെ ചടഞ്ഞിരിക്കുന്നത് ശരീരത്തിന് മാത്രമല്ല, മനസിനും നന്നല്ല. ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും.

ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ അധികം ആയാസമില്ലാത്ത ജോലികള്‍ ചെയ്യാന്‍ ഗര്‍ഭിണികള്‍ മടിയ്‌ക്കേണ്ടതില്ല. ഇത് ഒരു പരിധി വരെ സുഖപ്രസവത്തിനും വഴിയൊരുക്കും. ഏറെ നേരം കുനിഞ്ഞു നില്‍ക്കുക, ഭാരം എടുത്തുയര്‍ത്തുക പോലുള്ള ജോലികളൊന്നും ചെയ്യരുതെന്നു മാത്രം.

യോഗ, മെഡിറ്റേഷന്‍ എന്നിവയും ഗര്‍ഭകാലത്ത് ചെയ്യുന്നത് നല്ലതാണ്. ഇവ മനസിനെ ശാന്തമാക്കും. ടെന്‍ഷന്‍, സ്ട്രസ് തുടങ്ങിയവ കുറയ്ക്കും.

ആരോഗ്യമുള്ള അമ്മയ്‌ക്കേ ആരോഗ്യമുള്ള കുഞ്ഞുണ്ടാകൂ. ആരോഗ്യത്തിന് വ്യായാമവും പ്രധാനമെന്നോര്‍ക്കുക.

Story first published:  Tuesday, September 11, 2012, 15:14 [IST]
English summary
Pregnancy exercise is a must because it helps to reduce physical as well as mental problems during this time,
Subscribe Newsletter