വെള്ളം കുടിയ്‌ക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യം. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ഈ സമയത്ത് 10-12 ഗ്ലാസ് വെള്ളമെങ്കിലും ഗര്‍ഭിണികള്‍ കുടിച്ചിരിക്കണം.

ഗര്‍ഭകാലത്ത് വെള്ളം കുടിയ്ക്കാത്തത് ഹൈ പ്രഗ്നന്‍സി റിസ്‌ക് എന്നൊരു അവസ്ഥയ്ക്ക് വഴിയൊരുക്കും. ഗര്‍ഭിണി ആവശ്യത്തിന് വെള്ളം കുടിയ്ക്കുന്നില്ലെങ്കില്‍ ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. മൂക്ക്, വായ എന്നിവ ഉണങ്ങിയിരിക്കും. തലവേദന, മനംപിരട്ടല്‍, മലബന്ധം, യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളുമുണ്ടാകും.
ഗര്‍ഭിണി ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ അംമ്‌നിയോട്ടിക് ഫഌയിഡ് കുറയും. കുഞ്ഞ് ഗര്‍ഭപാത്രഭിത്തിയോട് വല്ലാതെ അടുത്തു വരും. ഇത് കുഞ്ഞിന്റെ വിരലുകളുടെ രൂപപ്പെടലിനെ ബാധിക്കും.
ഗര്‍ഭിണിയുടെ ശരീരം വല്ലാതെ ചൂടാകാന്‍ പാടില്ല. ഗര്‍ഭകാലത്ത് വെള്ളം കുടിക്കാതിരുന്നാല്‍ ശരീരത്തില്‍ നിന്നും ചൂടു പുറത്തേക്കു പോകുന്ന പ്രക്രിയ
തടസപ്പെടും. ഗര്‍ഭിണിക്കു പനിയുണ്ടാകും. ഇത് കുഞ്ഞിന്റെ നാഡികളെ ബാധിക്കുകയും നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
മുലപ്പാല്‍ ഉല്‍പാദനത്തേയും വെള്ളത്തിന്റെ കുറവു ബാധിക്കും. ഗര്‍ഭിണിയുടെ ശരീരത്തിലെ രക്തത്തിന്റെ അളവു കുറയും.
വെള്ളം ആവശ്യത്തിന് ലഭിക്കാത്തത് കുഞ്ഞിന്റെ കിഡ്‌നി, കരള്‍ എന്നിവയ്ക്ക് കുഴപ്പങ്ങളുണ്ടാക്കും. മാസം തികയാതെയുള്ള പ്രസവത്തിനും വെള്ളക്കുറവ് വഴിയൊരുക്കും.














