ആര്‍ത്തവം നിലയ്ക്കുന്നതാണ് ഗര്‍ഭധാരണത്തിന്റെ പ്രധാന ലക്ഷണമായി കാണുന്നത്. എന്നാല്‍ ഗര്‍ഭിണിയാണെങ്കിലും ആര്‍ത്തവമുണ്ടാകുമോയെന്ന സംശം ചിലര്‍ക്കെങ്കിലുമുണ്ടാകാം. ഇതിന് കാരണവുമുണ്ട്. ഗര്‍ഭിണിയായിരിക്കെ ആദ്യ രണ്ടു മൂന്നൂ മാസങ്ങളെങ്കിലും ചിലരില്‍ ഇങ്ങനെ ചെറുതോതില്‍ ബ്ലീഡിംഗ് ഉണഅടാകാന്‍ സാധ്യതയുണ്ട്. ഇത് ചിലര്‍ ആര്‍ത്തവമായി തെറ്റിദ്ധരിച്ചേക്കാം. പ്രത്യേകിച്ച് ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാത്തവര്‍.
ഗര്‍ഭം ധരിച്ചിരിക്കെ ബ്ലീഡിംഗുണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കുമ്പോള്‍ ഗര്‍ഭാശയ ഭിത്തിയിലെ പുറത്തെ പാളികള്‍ പൊളിഞ്ഞു പോകും. ഇത് ചെറുതായി ബ്ലീഡിംഗിന് കാരണമാകുകയും ചെയ്യും. ഇത് ബ്രൗണ്‍, ഇളം ചുവപ്പ്, പിങ്ക് നിറത്തില്‍ കാണപ്പെടും. ചിലര്‍ ആര്‍ത്തവമായി തെറ്റിദ്ധരിക്കുകയും ചെയ്യും.
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സമയത്ത് ഗര്‍ഭം ധരിച്ചാലും ചിലരില്‍ ഇങ്ങനെ ബ്ലീഡിംഗ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭം തിരിച്ചറിയാത്തവര്‍ ഇത് ആര്‍ത്തവമായി തെറ്റിദ്ധരിക്കും. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണമാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഗര്‍ഭധാരണ ഗുളികകള്‍ കഴിച്ചു കൊണ്ടിരുന്നവര്‍ ഗുളിക നിര്‍ത്തുമ്പോഴും ചിലപ്പോള്‍ ബ്ലീഡിംഗുണ്ടാകും. ഇത് ആര്‍ത്തവം തന്നെയായിരിക്കണമെന്നില്ല.
ട്യൂബില്‍ ഗര്‍ഭധാരണം നടക്കുമ്പോഴും ആര്‍ത്തവം പോലെയുള്ള ബ്ലീഡിംഗുണ്ടാകും. ഇത് ദിവസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. മനംപിരട്ടല്‍, തലചുറ്റ്, തോള്‍വേദന എന്നിവയും ഇതോടുനുബന്ധിച്ചുണ്ടാകും.
ഗര്‍ഭിണിയായിരിക്കെ രക്തപ്രവാഹമുണ്ടാകുന്നത് അബോര്‍ഷന്‍ ലക്ഷണവുമാകാം. അബോര്‍ഷനും തുടക്കത്തില്‍ സ്‌പോട്ട് പോലെ ബ്ലീഡിംഗ് കാണുകയാണ് ചെയ്യുക. പിന്നീടാണ് സാധാരണ രീതിയില്‍ രക്തപ്രവാഹമുണ്ടാവുക. തുടക്കത്തില്‍ സ്‌പോട്ട് പോലെയും പിന്നീട് ശക്തിയായും ബ്ലീഡിംഗ് ഉണ്ടാവുകയാണെങ്കില്‍ ഇത് അബോര്‍ഷനാകാനാണ് വഴി. ഇത്തരം ഘട്ടത്തില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.




















