Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പാട്ടു പാടിയാല്‍ വയറ്റിലെ കുഞ്ഞു കേള്‍ക്കുമോ

Posted by:
Published: Thursday, June 21, 2012, 10:41 [IST]

പൊതുവെ വിശ്വാസമുണ്ട്, വയറ്റില്‍ കിടക്കുന്ന കുഞ്ഞിന് പുറത്തുള്ള എല്ലാ ശബ്ദങ്ങളും കേള്‍ക്കാന്‍ സാധിക്കുമെന്ന്. ഇതേ വിശ്വാസത്തിലാണ് ചിലര്‍ വയറ്റിലുള്ള കുഞ്ഞുങ്ങളോട് സംസാരിക്കുന്നത്. അവരെ പാട്ടു കേള്‍പ്പിക്കുന്നത്.

06 21 baby can hear you

വയറ്റിലെ കുഞ്ഞിന് കേള്‍ക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് സാധിക്കുമെന്നാണ് ഉത്തരം പറയേണ്ടത്.

ഇത് പതുക്കെയായിരിക്കുമെന്നു മാത്രം. വയറിന്റെ വിവിധ പാളികളും അംമ്‌നിയോട്ടിക് ഫഌയിഡുമാണ് കാരണം.

ഉറക്കെയുള്ള ശബ്ദങ്ങള്‍ കുഞ്ഞിന് അലോസരമുണ്ടാക്കും. മൃദുവായ ശബ്ദങ്ങള്‍ കുഞ്ഞിനെ ശാന്തനാക്കുകയും ചെയ്യും. ഗര്‍ഭിണികള്‍ ഉറക്കെയുള്ള സംഭാഷണങ്ങളും ടിവി, സിനിമകളും ബഹളങ്ങളും ഒഴിവാക്കണമെന്നു പറയുന്നതിന്റെ കാരണം ഇതുതന്നെയാണ്.

സ്ഥിരം കേള്‍ക്കുന്ന ശബ്ദങ്ങള്‍ കുഞ്ഞിന് പരിചിതങ്ങളാകും. അപരിചിതമായ ശബ്ദങ്ങളും തിരിച്ചറിയും. ഒരു കുഞ്ഞ് ആദ്യം തിരിച്ചറിയുന്നത് അമ്മയുടെ തന്നെ ശബ്ദമായിരിക്കും. കാരണം അവന്‍ അല്ലെങ്കില്‍ അവള്‍ കൂടുതല്‍ കേള്‍ക്കുന്നത് ഇതാണ്. പുറത്തു വരുമ്പോഴും കുഞ്ഞ് ആദ്യം തിരിച്ചറിയുന്നതും ഈ ശബ്ദം തന്നെയായിരിക്കും.

ഗര്‍ഭകാലത്ത് പാട്ടുകള്‍ കേള്‍ക്കുന്ന ശീലം ഗര്‍ഭിണിക്കുണ്ടെങ്കില്‍ ഇത് കുഞ്ഞിനെയും സ്വാധീനിക്കുമെന്നു പറയും. കാരണം ഇത് കുഞ്ഞിന് പരിചിതമായിക്കഴിഞ്ഞു.

കുഞ്ഞിനെപ്പോഴും ഇഷ്ടം കേള്‍ക്കാന്‍ സുഖമുള്ള സ്വരങ്ങളാണയിരിക്കും. ഭയപ്പെടുത്തുന്ന ശബ്ദം അവനെ അസ്വസ്ഥനാക്കുകയും ചെയ്യും.

ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴുള്ള കുഞ്ഞിന്റെ പ്രതികരണം അമ്മയ്ക്കു തന്നെ തിരിച്ചറിയാം. അള്‍ട്രാസൗണ്‍ സ്‌കാനിംഗിലൂടെയും ഇത് വേണമെങ്കില്‍ കാണാം.

എപ്പോഴും കേള്‍ക്കുന്ന ശബ്ദങ്ങളോടാണ് കുഞ്ഞിന് കൂടുതല്‍ അടുപ്പം തോന്നുക.

താരാട്ടു പാടാന്‍ കുഞ്ഞു പുറത്തേക്കു വരുന്ന വരെ കാത്തിരിക്കണമെന്നില്ല. താരാട്ടു പാടിയാലും കേള്‍പ്പിച്ചാലും നിങ്ങളുടെ കുഞ്ഞിന് അത് കേള്‍ക്കാന്‍ സാധിക്കും. ആ സ്വരം എപ്പോള്‍ വേണമെങ്കിലും തിരിച്ചറിയാനും സാധിക്കും.

English summary
It is common for mothers to sing to the baby developing in their womb. It is an ancient belief that the voice of mother soothes the baby. It is also said that the baby experiences everything around it.
Subscribe Newsletter